ഇരുപത്തി അഞ്ചാമത്തെ വയസിലാണ് ദുൽഖർ സൽമാൻ വിവാഹിതനായത് ! പലരും മമ്മൂട്ടിയോട് ചോദിച്ചിട്ടുണ്ട് ഇതെന്തിനാണ് ഈ ചെറുപ്രായത്തിൽ മകനെ വിവാഹം കാപ്പിച്ചത് എന്ന് ! ഉത്തരം ഇതാണ് !

ഇന്ന് മലയാള സിനിമക്ക് പുറമെ ഒരു പാൻ ഇന്ത്യൻ താരമായി മാറിയിക്കുന്ന നടനാണ് ദുൽഖർ സൽമാൻ, താരപുത്രന്മാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് പ്രണവ്. നടന്റെ ഏറ്റവും പുതിയ ചിത്രമായ സീതാ റാം ആഗസ്റ്റ് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ന് ആരാധകർ ഏറെയുള്ള താരകുടുംബങ്ങളിൽ ഒന്നാണ് മമ്മൂട്ടിയുടേത്. 2012ൽ സെക്കന്റ് ഷോ എന്ന സിനിമയിലൂടെയായിരുന്നു ദുൽഖറിന്റെ തുടക്കം. ആദ്യ ചിത്രം സാമ്പത്തികമായി നേട്ടം ഉണ്ടാക്കിയില്ലങ്കിലും ദുൽഖർ എന്ന നടനെ പ്രേക്ഷകർ സ്വീകരിച്ചു.

മലയാളത്തിൽ ഉപരി ഇന്ന് ബോളിവുഡിൽ വരെ നിറ സാന്നിധ്യമായി മാറാൻ ദുൽഖറിന് കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് ദുൽഖർ തന്റെ മുപ്പത്തിയാറാം പിറന്നാൾ ആഘോഷിച്ചത്. നിരവധിപേരാണ് ദുൽഖറിനെ ആശംസകൾ അറിയിച്ച് രംഗത്ത് വന്നത്. അതുപോലെ സിനിമയിലേക്ക് അരങ്ങേറുന്നതിന് ഒരു വർഷം മുമ്പാണ് ദുൽഖർ വിവാഹിതനായത്. അതും തന്റെ ഇരുപത്തിയഞ്ചാമത്തെ വയസിൽ. ആ സമയത്ത് ഇത് എല്ലാവരേയും അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു. കാരണം കരിയർ എങ്ങും എത്തിയിട്ടില്ല, കൂടാതെ വളരെ ചെറുപ്പത്തിൽ തന്നെ എന്തിന് ദുൽഖർ വിവാ​ഹം ചെയ്തുവെന്നത് പലരും മമ്മൂട്ടിയോട് പോലും ചോദിച്ചിട്ടുണ്ട്.

എന്നാൽ ഈ ചോദ്യത്തിന് അദ്ദേഹത്തിന് കൃത്യമായ മറുപടി ഉണ്ടായിരുന്നു. ആ മറുപടി ഇങ്ങനെ, ‘ചെറുപ്പത്തിൽ തന്നെ വിവാഹിതനാകുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിന് കൂടുതൽ സ്ഥിരതയും ദിശാബോധവും നൽകുമെന്നും അതുകൊണ്ടാണ് മകന്റെ വിവാഹം വളരെ ചെറുപ്പത്തിൽ തന്നെ നടത്തിയത്’ എന്നുമാണ് മമ്മൂട്ടി പറഞ്ഞത്. വളരെ നേരത്തെ നടക്കുന്ന വിവാഹവും ദാമ്പത്യ ജീവിതവും നിരവധി പാഠങ്ങൾ പഠിക്കാൻ മനുഷ്യനെ സഹായിക്കുമെന്നും, അതിലും വലുത് തന്റെ തന്നെ ദാമ്പത്യ ജീവിതം ഇതിന് വലിയൊരു ഉദാഹരണമായും എടുത്ത് മമ്മൂട്ടി എടുത്ത് പറയുന്നു.

വീട്ടിൽ കാര്യമായി വിവാഹ ആലോചന തുടങ്ങിയപ്പോൾ തനിക്ക് നേരത്തെ അറിയാവുന്ന അമലിന്റെ ആലോചനയും വന്നു. അങ്ങനെ2011ലാണ് ദുൽഖർ സൽമാൻ ആർകിടെക് കൂടിയായ അമാൽ സൂഫിയയെ വിവാഹം ചെയ്തത്. ഇവർക്ക് ഇപ്പോൾ 5 വയസുള്ള മറിയം അമീറ സൽമാൻ എന്ന ഒരു മകളുമുണ്ട്. ഭാര്യയാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് ദുൽഖർ എപ്പോഴും പറയാറുണ്ട്. ഉത്തരേന്ത്യൻ മുസ്ലീം കുടുംബാം​ഗമായ അമാലിന്റെ കുടുംബം ചെന്നൈയിൽ സ്ഥിര താമസക്കാരായിരുന്നു. ഇരു കുടുംബങ്ങളും നേരത്തെ പരിചയം ഉള്ളവരും ആയിരുന്നു. മമ്മൂട്ടിയെപ്പോലെ തന്നെ ദുൽഖറും ഇപ്പോൾ ഒരു ഫാമിലി മാനാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *