‘മുട്ട് വേദന, കാല് വേദന എന്നൊക്കെ പറഞ്ഞ് ഫൈറ്റ് സീനില്‍ അഭിനയിക്കില്ല’ ! ഇതൊക്കെ അഹങ്കാരമാണ് ! മമ്മൂട്ടിക്കെതിരെ വിമർശനവുമായി സംവിധായകൻ !

മലയാള സിനിമയിലെ താര രാജാവാണ് നടൻ മമ്മൂട്ടി. വർഷങ്ങളായി തന്റെ സ്ഥാനം അതുപോലെ കാത്ത് സൂക്ഷിക്കുന്ന താരത്തിന് 69 ആണ് പ്രായം. ഈ പ്രായത്തിലും മലയാള സിനിമയിലെ അദ്ദേഹത്തിന്റെ സിംഹാസനത്തില് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഇപ്പോഴും ചെറുപ്പക്കാരെ വെല്ലുന്ന സൗന്ദര്യം, മേയ് വഴക്കം, ചുറുചുറുപ്പ്. കൈ നിറയെ ചിത്രങ്ങൾ. പോരാത്തതിന് ഇപ്പോൾ മകൻ ദുൽഖർ സൽമാൻ മലയാള സിനിമയിലെ മുൻ നിര നായകന്മാരിൽ ഒരാളാണ്, കൂടാതെ ബോളുവുഡിലും ഇപ്പോൾ ദുൽഖർ താരമായി കഴിഞ്ഞു.

എന്നാൽ ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് പ്രശസ്ത സംവിധയകാൻ പറഞ്ഞ ചില വാക്കുകൾ ആണ് പ്രേക്ഷകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. ചില വാക്കുകൾ എന്ന് പറയാൻ പറ്റില്ല ആരോപങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്. സംവിധയകാൻ ബൈജു കൊട്ടാരക്കരയാണ് ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനല്‍ വഴി പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. വളരെ പെട്ടന്നാണ് അദ്ദേഹത്തിന്റെ വീഡിയോ വൈറലായി മാറിയത്..

മമ്മൂട്ടിയും അർജുനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വന്ദേമാതരം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്ന ചില  സംഭവങ്ങള്‍ വെളിപ്പെടുത്തിയാണ് ബൈജു കൊട്ടാരക്കര  മമ്മൂട്ടിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമാണം ഹെന്‍ട്രി  ആയിരുന്നു. ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിനെ കുറിച്ച്  ഹെൻഡ്രി പറഞ്ഞ വാക്കുകൾ കടമെടുത്താണ് ബൈജു തുറന്ന് പറയുന്നത്.

ഒരു സിനിമയിൽ നിങ്ങൾ സൂപ്പർ താരങ്ങളെ മാത്രമേ കാണുന്നുള്ളൂ എങ്കിലും അതിന്റെ പിന്നിൽ ഒരുപാട് പേരുടെ സ്വപ്നങ്ങൾ ഉണ്ട്, കഷ്ടപ്പാടുണ്ട്, ദുരിതങ്ങളുണ്ട്, വന്ദേമാതരത്തിൽ ’35 ലക്ഷത്തോളം രൂപ ചെലവിട്ട് ചില സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു, എന്നാൽ അതിൽ അഭിനയിക്കേണ്ട മമ്മൂട്ടിക്ക് പകരം ആ സംഘട്ടന രംഗങ്ങളിൽ അഭിനയിച്ചത് ഡ്യൂപൂകൾ ആയിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. സാധാരണ എല്ലാ സിനിമകളിലും അതൊക്കെ കാണും. ഡ്യൂപ്പുകൾ ഒന്നോ രണ്ടോ രംഗങ്ങൾ ഉണ്ടാകും..

പക്ഷെ ഒരു ചിത്രത്തിലെ മുഴുവൻ സംഘട്ടന രംഗങ്ങളും ഡ്യൂപ്പ് ചെയ്യുക എന്ന് പറഞ്ഞാൽ അത് ശരിയായ കാര്യമാണോ..  ഫൈറ്റ് സീനിന്റെ സമയമാകുമ്പോൾ മമ്മൂട്ടി മുട്ട് വേദന, കാല് വേദന എന്നൊക്കെ പറഞ്ഞ് ഫൈറ്റ് സീനില്‍ അഭിനയിക്കുകയില്ലെന്നും. നമ്മൾ ഈ താരത്തിനെ ഒക്കെ പറയുന്ന തുക  കൊടുത്തിട്ടാണ് ഈ കൊണ്ടുവന്നിരിക്കുന്നത്, എന്നിട്ട് ആ സിനിമയുടെ രംഗങ്ങൾ ചെയ്യാൻ സാധിക്കില്ല എന്നൊക്കെ പറഞ്ഞാൽ അതെങ്ങനെ ശരിയാകും, പിന്നെ ഇരട്ടി പണം കൊടുത്തുവേണം നമ്മൾ ഡ്യൂപ്പിനെ ഇടാൻ, ഇവരൊക്കെ അഭിനയിച്ചാലും ഇല്ലെങ്കിലും ക്യാഷ് കൊടുക്കേണ്ട അവസ്ഥയാണ്.

അതുമാത്രമല്ല ചില സീനുകളെ ചൊല്ലി നിര്‍മ്മാതാവും മമ്മൂട്ടിയും തമ്മില്‍ തര്‍ക്കമായിരുന്നു, നേരത്തെ തന്നെ വായിച്ച്‌ കേള്‍പ്പിച്ച സ്‌ക്രീപ്റ്റ് പറയാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട്. കൊടുക്കുന്ന സീന്‍ ചെയ്യാനും മടി, അതുമാത്രമല്ല ഇതിനു മുമ്പ് ഇതിനെ കുറിച്ച് സംസാരിച്ചപ്പോൾ മമ്മൂട്ടി പറഞ്ഞത്രേ ഞാനെന്ത് ചെയ്താലും അതെന്റെ ഫാന്‍സുകാര്‍ കണ്ടോളുമെന്ന്.. ഇതൊക്കെ അഹങ്കാരമല്ലേ എന്നും ബൈജു ചോദിക്കുന്നു.. അദ്ദേത്തിനെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേർ രംഗത്ത് വരുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *