കൈതേരി അമ്പു ആണെന്നാണ് ആദ്യം എന്നോട് പറഞ്ഞിരുന്നത് ! എന്നാൽ സെറ്റിൽ ചെന്ന ശേഷം ഞാൻ അത് പറ്റില്ല എന്ന് പറഞ്ഞ് പിന്മാറാൻ നോക്കി ! മനോജ് കെ ജയൻ പറയുന്നു !

മലയാള സിനിമയിൽ കുട്ടൻ തമ്പുരാനായി മലയാളി മനസ്സിൽ കയറിക്കൂടിയ നടനാണ് മനോജ് കെ ജയൻ, ഇതിനോടകം നായകനായും, വില്ലനായും, സഹ നടനായും നിരവധി വേഷങ്ങൾ ചെയ്ത് മനോഹരമാക്കിയ ആളാണ്, അദ്ദേഹത്തിന്റെ കരിയറിൽ മികച്ച ഒരു കഥാപാത്രമായിരുന്നു ചരിത കഥ പറഞ്ഞ സൂപ്പർ ഹിറ്റ് ചിത്രം കേരളവർമ്മ പഴശ്ശിരാജ എന്ന ചിത്രത്തിലെ തലക്കൽ ചന്ദു. ഇപ്പോൾ ആ ചിത്രത്തെ കുറിച്ച് മനോജ് പറഞ്ഞ ;കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. എംജി ശ്രീകുമാറിന്റെ പറയാം നേടാം എന്നാ പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം പറഞ്ഞത്, പഴശ്ശിരാജയില്‍ അഭിനയിക്കുന്നില്ല എന്ന് പറഞ്ഞായിരുന്നോ.. എന്ന ചോദ്യത്തിന് മനോജിന്റെ മറുപടി ഇങ്ങനെ ആയിരുന്നു..

അയ്യോ അതൊരു കഥയാണ്, ആദ്യം എന്നോട് പറഞ്ഞിരുന്നത് തലക്കൽ ചന്ദു എന്നൊരു കഥാപാത്രമാണ്, അതിനുവേണ്ടി കുതിര സവാരി അറിയാമോ എന്ന് ചോദിച്ചപ്പോൾ അറിയില്ല എന്നാണ് പറഞ്ഞത്, അപ്പോൾ എന്നോട് പറഞ്ഞു അതൊന്ന് പഠിച്ച് വെക്കാൻ, അന്ന് ഞാൻ ചെന്നൈയിലാണ് താമസിക്കുന്നത്, അപ്പോൾ അവിടെ പോയി അത് പഠിക്കാം എന്ന് തീരുമാനിച്ചു, അപ്പോഴാണ് തോന്നിയത് ഇത് കുറച്ച് പാടാണല്ലോ എന്ന്.. കുതിര ഒരു പണി തന്നാലോ എന്ന പേടി ഉണ്ടായിരുന്നു. അപ്പോൾ പ്രൊഡക്ഷൻ മാനേജർ വിളിച്ചു കുതിര സവാരി പഠനം നടക്കുന്നുണ്ടോ എന്ന് ചോദിച്ചു, അപ്പോൾ ഞാൻ പറഞ്ഞു..

ഞാൻ കുതിരയെ ഓടിക്കണോ,  കുതിരയെ വെറുതെ നടത്തി കൊണ്ട് വന്നാല്‍ പോരെയെന്ന് ചോദിച്ചാല്‍ ഹരിഹരന്‍ സാറ് സമ്മതിക്കില്ല. എന്തായാലും കുതിര സവാരി പഠിച്ചേക്കാമെന്ന് തീരുമാനിച്ചതിന്റെ പിറ്റേ ദിവസമാണ് പ്രൊഡക്ഷന്‍ മാനേജര്‍ വിളിച്ച് സാറിനെ വിളിക്കാനാവശ്യപ്പെട്ടത്. അപ്പോഴാണ് ക്യാരക്ടര്‍ മാറ്റിയതിനെ കുറിച്ച് അറിയുന്നത്. തലക്കൽ ചന്ദു എന്ന കഥാപാത്രമാണ്, അതാണ് മനോജിന് കൂടുതൽ ചേരുന്നത്, അതൊരു ട്രൈബൽ ഹീറോ ആണ്, നല്ല ഹീറോയിസം ഉള്ള കഥാപത്രമാണ്, മമ്മൂട്ടിയുടെ സഹായി ആണ് എന്നൊക്കെ പറഞ്ഞു, അങ്ങനെ അത് സമ്മതിച്ചു.

 

അങ്ങനെ ഫൈറ്റ് മാസ്റ്റർ ത്യാഗരാജൻ സാർ എന്നെയും കൊണ്ട് കണ്ണൂരിലെ കണ്ണവം കാട്ടിലേക്ക് പോയി, അവിടെ  കുറേ ചാട്ടവും, ഓട്ടവും മരത്തില്‍ നിന്ന് ചാടി വരികയുമൊക്കെ ചെയ്തു. സംവിധായകന്‍ വരുമ്പോഴെക്കും എന്റെ കൈയ്യും മേലുമൊക്കെ മുറിഞ്ഞിരുന്നു. കൈതേരി അമ്പുവായിരുന്നെങ്കില്‍ കുതിര സവാരി മാത്രം മതിയായിരുന്നു. ഇത് ഒരുവിധത്തിലും എന്നെ കൊണ്ട് നടക്കില്ലെന്ന് മനസിലായി. തലക്കല്‍ ചന്തുവിന് കാടെന്ന് പറഞ്ഞാല്‍ കളിത്തൊട്ടിലാണെന്നാണ് എംടി സാര്‍ എഴുതി വെച്ചിട്ടുള്ളത്, മൊത്തം അഭ്യാസമാണ്. എന്റെ മുഴുവൻ ആത്മ ദൈര്യവും പോയി, ഒടുവിൽ ഹരിഹരൻ സാർ വന്നപ്പോൾ ഞാൻ ചെന്ന് കണ്ടു പറഞ്ഞു എന്നെ ഒഴിവാക്കണം എനിക്ക് ഇത് പറ്റില്ല എന്ന്..

അപ്പോൾ അദ്ദേഹം പറഞ്ഞു നീ ചുമ്മാതിരിക്ക് മനോജ് എന്ന് പറഞ്ഞത്. നിങ്ങളെ കുട്ടന്‍ തമ്പുരാനാക്കിയ ആളാണ് ഞാന്‍. തമാശ കളിക്കുകയാണോ, നിങ്ങളെ കൊണ്ട് ഞാനിത് ചെയ്യിക്കും. ത്യാഗരാജനോട് ഞാന്‍ ഇതൊന്നും ചെയ്യിക്കാന്‍ പറഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു സാര്‍ പറഞ്ഞത്. അത് എനിക്ക് കൂടുതൽ ആത്മധൈര്യം തന്നു.. എന്നും മനോജ് പറയുന്നു, അങ്ങനെ ആ കഥാപാത്രത്തിന് സ്റ്റേറ്റ് അവാർഡ് വരെ കിട്ടിയെന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *