“അന്ന് ഞങ്ങളുടെ ബന്ധം മമ്മൂട്ടിക്ക് ഇഷ്ട്ടമല്ലായിരുന്നു” !! അദ്ദേഹത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഞങ്ങൾ ജീവിതം തുടങ്ങിയത് !!

മേനക എന്ന നടി മലയാള സിനിമയുടെ പ്രിയങ്കരിയ്യായിരുന്നു, താരം മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുഗ് തുടഗിയ ഭാഷകളിൽ എല്ലാം അഭിനയിച്ചിരുന്നു, മലയാളത്തിൽ മാത്രം അവർ 110 ൽ കൂടുതൽ ചിത്രങ്ങൾ ചെയ്തിരുന്നു. ഒരു തമിഴ് അയ്യൻകാർ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മേനക പിന്നീട് ചലച്ചിത്ര മേഖലയുടെ മിന്നുന്ന താരമാകുകയിരുന്നു. 1987 ൽ അവർ പ്രശസ്ത നിർമാതാവ് സുരേഷ് കുമാറിനെ വിവാഹം ചെയ്തു, ഇവർക്ക് രണ്ട് പെൺ മക്കളാണ് ഉള്ളത്, മൂത്ത മകൾ രേവതി സുരേഷ്, ഇളയ മകൾ കീർത്തി സുരേഷ്. കീർത്തി ഇന്ന് അമ്മയുടെ പാത പിന്തുടർന്ന് സൗത്ത് ഫിലിം മേഖലയിൽ വളരെ തിരക്കുള്ള അഭിനേത്രിയാണ്…

മേനക കഴിഞ്ഞ ദിവസം തന്റെ പഴയകാല സിനിമ വിശേഷങ്ങളും തന്റെ കുടുംബ വിശേഷങ്ങളും താരം തുറന്ന് പറഞ്ഞിരുന്നു.. ആകാലത്തെ വളരെ പ്രശസ്തമായ ജോഡികൾ ആയിരുന്നു മേനകയും ശങ്കറും. ഇവര് ഒരുമിച്ച് നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു, ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതല്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. അക്കാലത്തെ പ്രേക്ഷകരിൽ കൂടുതൽ പേരും ഇവർ ഒരുമിച്ച് ജീവിക്കണം എന്ന് ആഗ്രഹിച്ചവർ ആയിരുന്നു…

സുരേഷുമായി പ്രണയത്തിലായ മേനക നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരാകാൻ തീരുമാനിച്ചത്, തങ്ങളുടെ വിവാഹത്തിന് നിരവധി പേർ എതിർത്തിരുന്നു, ആ കൂട്ടത്തിൽ പ്രധാനി മമ്മൂട്ടി ആണെന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ മേനക, സുരേഷിനെ മേനക വിവാഹം കഴിക്കുകയാണെങ്കിൽ രണ്ടാമത്തെ ദിവസം നിങ്ങൾ വഴക്കിട്ട് പിരിയും എന്നായിരുന്നു മമ്മൂട്ടി അന്ന് മേനകയോട് പറഞ്ഞിരുന്നത്.

കൂടാതെ “നിന്നെയും നിന്റെ കുടുംബത്തെയും പോലെ അവനെയും അവന്റെ കുടുംബത്തിനെയും എനിക്ക് അറിയാം. പക്ഷേ ഈ ബന്ധം അത് ശരിയാവില്ല. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ദിവസം തന്നെ നിങ്ങള്‍ തമ്മില്‍ തെറ്റി പിരിയും എന്നും കൂടാതെ ഞാൻ ഈ പറയുന്നത് നിന്റെ നന്മക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു…

പക്ഷെ അന്ന് മേനക പറഞ്ഞു ഇല്ല അങ്ങനെ ഒരിക്കലും സംഭവിക്കില്ല എന്നും “നോക്കിക്കോ, ഞങ്ങള്‍ നന്നായി ജീവിച്ച് കാണിച്ച് തരാമെന്നായിരുന്നും മേനക മമ്മൂട്ടിയോട് വെല്ലുവിളിച്ചു പറഞ്ഞിരുന്നു എന്നും അതുപോലെ തന്നെ ഈശ്വര അനുഗ്രഹത്താൽ ഞങ്ങൾ ഇപ്പോഴും വളരെ വിജയകരമായി ജീവിച്ചു കാണിച്ചു കൊടുത്തുയെന്നും മേനക പറയുന്നു…

കൂടാതെ അക്കാലത്ത് തനിക്ക് നിരവധി ആരധകരുണ്ട്, അതുകൊണ്ടുതന്നെ എനിക്ക് ആ സമയങ്ങളിൽ ധാരാളം കത്തുകൾ വരുമായിരുന്നു, അതൊക്കെ സുരേഷേട്ടനും ശങ്കറും കൂടി എന്റെ വീട്ടില്‍ ഒന്നിച്ചിരുന്നാണ് വായിക്കുന്നത്. അതിനകത്ത് മുഴുവനും സുരേഷേട്ടാ നിങ്ങള്‍ മേനകയേ വിവാഹം കഴിക്കുന്നതിൽ നിന്നും പിന്മാറണം. മേനകയെ കെട്ടേണ്ടത് നിങ്ങളല്ല, ശങ്കറാണ് എന്നൊക്കെയാണ് എഴുതിയിരിക്കുന്നത് എന്നും ഏറെ രസകരമായി മേനക പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *