ആ സമയത്ത് ഞങ്ങൾ വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുകയായിരുന്നു! പക്ഷെ ആ വാർത്ത വന്നതോടെ ഞങ്ങൾ നാടുവിടുകയായിരുന്നു !! എംജി ശ്രീകുമാർ !
മലയാള സിനിമ പിന്നണി ഗാന രംഗത്ത് വിലമതിക്കാനാകാത്ത മികച്ച നിരവധി ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച അതുല്യ പ്രതിഭയാണ് എംജി ശ്രീകുമാർ, മോഹൻലാൽ ചിത്രങ്ങൾക്ക് വേണ്ടി ഒരു സമയത്ത് അദ്ദേഹത്തിൻെറ ഗാനങ്ങൾ ഒഴിച്ചു മാറ്റാൻ പറ്റാത്ത ഒന്നായിരുന്നു, ഇപ്പോൾ പിന്നണി ഗാന രംഗത്ത് അദ്ദേഹം അത്ര സജീവമല്ല യെങ്കിലും മ്യൂസിക് റിയാലിറ്റി ഷോകളിൽ ജഡ്ജായി അദ്ദേഹം സജീവമാണ്..
അദ്ദേഹത്തെ പോലെത്തന്നെ നമുക്ക് ഏറെ പ്രിയങ്കരിയായ ഒരാളാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖയും നമുക്ക് ഏറെ സുപരിചിതയാണ്, ഏത് യാത്രകളിലും അദ്ദേഹത്തോടൊപ്പം ലേഖയും ഒപ്പം ഉണ്ടാകും, കൂടാതെ ലേഖക്ക് സ്വന്തമായൊരു യുട്യൂബ് ചാനൽ ഉണ്ട്, അതിൽ കൂടി തന്റെ ഓരോ വിശേഷങ്ങളും അവർ ആരാധകിക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ അമൃത ടിവിയിലെ ജനപ്രിയ പരിപാടിയായ പറയാം നേടാം എന്ന പരിപാടിയുടെ അവതാരകനാണ് എംജി..
അതിൽ ഓരോ അദിതിഥികളുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വാർത്തയാറുണ്ട്, അതിൽ ഇപ്പോൾ കൊച്ചു പ്രേമന്‍ അതിഥി ആയെത്തിയപ്പോഴാണ് സംസാരത്തിനിടെ എംജി അദ്ദേഹത്തിന്റെ ലിവിങ് ടുഗെദറില്‍ തുടങ്ങിയ ബന്ധം വിവാഹത്തിലെത്തിയതിന്റെ കഥ എം.ജി ശ്രീകുമാര്‍ തുറന്ന് പറഞ്ഞത്. അത് ഇങ്ങനെ ആയിരുന്നു… 37 വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. ഞാൻ കരുനാഗപ്പള്ളിയില്‍ പിഴിച്ചില്‍ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. അന്ന് താന്‍ വിവാഹം കഴിച്ചിട്ടില്ല. ആ സമയത്താണ് പ്രമുഖ മാഗസിന്റെ ആള്‍ക്കാര്‍ വന്നത്.
നല്ലൊരു അഭിമുഖം ഞങ്ങൾക്ക് തരികയാണെങ്കില്‍ നിങ്ങളുടെ ഫോട്ടോ കവര്‍ പേജായി കൊടുക്കാം എന്ന് പറഞ്ഞു. നിങ്ങളുടെ എന്നേ പറഞ്ഞുള്ളൂ, എന്റെയാണോ എന്ന് ചോദിച്ചപ്പോള്‍ അതയെന്ന് പറഞ്ഞു. ഇന്റര്‍വ്യൂ എടുത്തപ്പോള്‍ വിശാലമായി ചോദിക്കാന്‍ തുടങ്ങി. ഞങ്ങള്‍ വളരെ സത്യസന്ധമായി മറുപടിയും പറഞ്ഞു.ഇതെല്ലാം കഴിഞ്ഞ് ഫോട്ടോഗ്രാഫര്‍ വന്ന് ഫോട്ടോസും എടുത്തിരുന്നു. 2000 ജനുവരി ഒന്നിനായിരുന്നു മാഗസിന്‍ ഇറങ്ങിയത്.
ആ മാഗസീൻ എന്റെ ജീവിതം തന്നെ മാറ്റി മറിക്കുകയായിരുന്നു, അതിന്റെ കവർ പേജിൽ എംജി ശ്രീകുമാര്‍ വിവാഹിതനായെന്ന് പറഞ്ഞ് ഞങ്ങളുടെ രണ്ടുപേരുടേയും ഫോട്ടോയും, ഞങ്ങളുടെ ഈ ബന്ധം അതികം ആർക്കും അറിയില്ലായിരുന്നു, ഇത് വന്നു കഴിഞ്ഞ് അപ്പോള്‍ ഞങ്ങള്‍ എങ്ങോട്ട് ഒളിച്ചോടും എന്നായിരുന്നു വിഷയം. ഏതായാലും വീട്ടിലോട്ട് പോവാന്‍ പറ്റില്ല. അവിടിപ്പോൾ ആകെ പ്രശ്നങ്ങൾ തുടങ്ങിക്കാണും,
അങ്ങനെ ഞങ്ങള്‍ ആദ്യം പോയ സ്ഥലമാണ് മംഗലാപുരം പിന്നെ അവിടെ നിന്നും നേരെ കാറില്‍ മൂകാംബികയ്ക്ക് വിട്ടു. ഞങ്ങളുടെ സുഹൃത്തുക്കളെല്ലാവരോടും അങ്ങോട്ട് വരാൻ പറഞ്ഞു, ഞങ്ങൾ എത്തിയപ്പോഴേക്കും അവരും വന്നിരുന്നു. അങ്ങനെ അവിടെയാണ് ആദ്യം ഞങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു എന്നും എംജി ശ്രീകുമാര്‍ പറയുന്നു…. ലേഖ ആദ്യം മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു, അതിൽ അവർക്കൊരു മകളുമുണ്ട്.. ഇത് ലേഖയുടെ രണ്ടാം വിവാഹമായിരുന്നു, പക്ഷെ ഈ ബന്ധത്തിൽ അവർക്ക് മക്കളൊന്നും ഇല്ല..
Leave a Reply