‘എന്റെ നഷ്ടങ്ങൾ അത് വളരെ വലുതാണ്’ ! കഴിഞ്ഞ 43 വർഷമായുള്ള ഈ യാത്ര ഞാൻ ആസ്വദിച്ചിരുന്നു ! മോഹൻലാൽ പറയുന്നു !

മലയാള സിനിമയുടെ അഭിമാന താരമാണ് നടൻ മോഹൻലാൽ. അദ്ദേഹത്തിന് ഇന്ന് ലോകം മുഴുവൻ ആരാധകരുള്ള താര രാജാവാണ്. മോഹൻലാൽ ഇല്ലാത്ത മലയാള സിനിമ നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. ഇന്ന് അദ്ദേഹം ഒരു സംവിധായകൻ കൂടിയാണ്. നമ്മെ ഒരുപാട് രസിപ്പിച്ച അതുല്യ പ്രതിഭ കൂടിയായ മോഹൻലാൽ ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ,  കഴിഞ്ഞ നാൽപ്പത്തി മൂന്ന് വർഷമായി മറ്റുള്ളരുടെ സമയത്തിനനുസരിച്ച് ജീവിച്ചയാളാണ് ഞാൻ. എന്റേതായ ഒരു സമയം എനിക്കുണ്ടായിരുന്നില്ല. സിനിമകളിൽ നിന്ന് സിനിമകളിലേക്കുള്ള കൂടുമാറ്റങ്ങൾ. എന്നാൽ ആ തിരക്ക് അത് ഞാൻ തീർച്ചയായും ആസ്വദിച്ചിരുന്നു. ആത്മാർത്ഥമായി തന്നെ. കഴിഞ്ഞ നാൽപ്പത്തി മൂന്ന് വർഷമായി മറ്റുള്ളരുടെ സമയത്തിനനുസരിച്ച് ജീവിച്ചയാളാണ് ഞാൻ. എന്റേതായ ഒരു സമയം എനിക്കുണ്ടായിരുന്നില്ല. സിനിമകളിൽ നിന്ന് സിനിമകളിലേക്കുള്ള കൂടുമാറ്റങ്ങൾ. എന്നാൽ ആ തിരക്ക് അത് ഞാൻ തീർച്ചയായും ആസ്വദിച്ചിരുന്നു. ആത്മാർത്ഥമായി തന്നെ.

അതുകൊണ്ട് ഒക്കെ തന്നാണ് ഞാനിന്ന് എന്തെങ്കിലുമൊക്കെ ആയത്. എന്നാൽ ഈ തിരക്കിട്ട  ഓട്ടത്തിനിടയിൽ എനിക്ക് നഷ്‌ടമായ കുറേ കാര്യങ്ങളുണ്ട്. നല്ല യാത്രകൾ, കുടുംബനിമിഷങ്ങൾ, നല്ല പുസ്‌തകങ്ങളുടെ വായന, വെറുതെയിരിക്കൽ ഇതെല്ലാം. അവയൊക്കെ തിരിച്ചു പിടിക്കണം. എനിക്കു വേണ്ടി കൂടി ഇനി ഞാൻ കുറച്ചു ജീവിക്കട്ടെ. അതിനുവേണ്ടി അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ചിട്ടുണ്ട്. ആയുസിന്റെ പകുതി കഴിഞ്ഞുപോയി. സ്വകാര്യ നിമിഷങ്ങൾ ഇപ്പോൾ ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. ഇനി സിനിമകൾ കുറച്ച് കുടുംബത്തിന്റെ ഒപ്പം ജീവിക്കാൻ ആഗ്രഹം ഉണ്ട് എന്നും അദ്ദേഹം പറയുന്നു.

അതുപോലെ ഭാര്യ സുചിത്രയുടെ വാക്കുകൾക്ക് മുമ്പിൽ താൻ ഏറെ വിഷമിച്ച കാരണത്തെ കുറിച്ചും മോഹൻലാൽ പറയുന്നു. ഞാന്‍ അന്ന് ദുബായിക്ക് പോവുകയായിരുന്നു. അപ്പോള്‍ എന്റെ ഭാര്യ എന്റെ കൂടെ കാറില്‍ എന്നെ എയര്‍പോര്‍ട്ടില്‍ ആക്കാന്‍ വന്നതാണ്. എന്നെ ആക്കി, അത് കഴിഞ്ഞ് ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു. അങ്ങനെ ഞാന്‍ എയര്‍പോട്ടിലെ ലോഞ്ചില്‍ ഇരിക്കുന്ന സമയത്ത് എനിക്ക് ഒരു ഫോണ്‍ വന്നു. ഫോണില്‍ സുചിത്ര .

അപ്പോൾ അവൾ എന്നോട് പറഞ്ഞു, ആ ബാഗില്‍ ഞാന്‍ ഒരു കാര്യം വെച്ചിട്ടുണ്ട്. ഒന്ന് നോക്കണം എന്ന്. ഞാന്‍ എന്താണെന്ന് ചോദിച്ചു. അല്ല അത് നോക്കൂന്ന് പറഞ്ഞു. ഞാന്‍ എന്റെ കയ്യില്‍ ഉള്ള ബാഗ് തുറന്ന് നോക്കിയപ്പോള്‍ അതില്‍ ഒരു പ്രേസേന്റ് ഉണ്ടായിരുന്നു. ഒരു മോതിരം ആയിരുന്നു. ഞാന്‍ ആ മോതിരം എടുത്ത് നോക്കിയപ്പോള്‍ അതിന്റെ കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു. ‘ഈ ദിവസം എങ്കിലും മറക്കാതിരിക്കൂ, ഇന്ന് നമ്മുടെ വെഡിങ് ആനിവേഴ്‌സറി ആണ്’ എന്നായിരുന്നു അതില്‍.. സത്യത്തിൽ അത് വായിച്ചപ്പോൾ എനിക്ക് വലിയ വിഷമം ആയെന്നും മോഹൻലാൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *