‘നിങ്ങൾ എന്നെ അന്യയെപോലെ മാറ്റി നിർത്തുകയാണ്’ ! ഒടുവിൽ ശോഭനയുടെ ആ പരാതി മാറ്റാൻ ആ കഥ പറഞ്ഞ് മുകേഷ് !

വർഷങ്ങളായി സിനിമ രംഗത്ത് ഏറെ തിളങ്ങി നിൽക്കുന്ന ആളാണ് നടൻ മുകേഷ്, അതുകൊണ്ട് തന്നെ അദ്ദേഹത്തിന് സിനിമ രംഗത്തെ എല്ലാവരുമായി വളരെ അടുത്ത സൗഹൃദമാണ്, അത്തരത്തിൽ നടൻ മോഹന്‍ലാലും പ്രിയദര്‍ശനുമൊക്കെയായി അടുത്ത സൗഹൃദമുണ്ട്. കഥകൾ പറയാൻ വളരെ കഴിവുള്ള മുകേഷ് തന്റെ കഥകൾ എല്ലാം തുറന്ന് പറയാനായി ഒരു യുട്യൂബ് ചാനൽ അടുത്തിടെ തുടങ്ങിയിരുന്നു. അത്തരത്തിൽ ഇപ്പോഴിതാ അദ്ദേഹം പങ്കുവെച്ച ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.

മുകേഷിന്റെ യുട്യൂബ് ചാനലിൽ അഹാന അഥിതിയായ് എത്തിയതോടെയാണ് കഥകളുടെ ചുരുളുകൾ അഴിയുന്നത്.   അഹാനയാണ്  മുകേഷിനോട് ശോഭനയെക്കുറിച്ച് ചോദിച്ചത്. ശോഭനയുടെ കൂടെ കുറേ സ്‌റ്റേജ് ഷോകള്‍ ചെയ്തിട്ടുണ്ട്. ഒന്നര മാസവും രണ്ട് മാസവുമൊക്കെ നില്‍ക്കുന്ന ഷോകളാണ് ചെയ്തിട്ടുള്ളത്. പ്രിയദര്‍ശന്‍ ഡയറക്ട് ചെയ്ത അമേരിക്കന്‍ ഷോയ്ക്കിടയിലുണ്ടായ രസകരമായ സംഭവത്തെക്കുറിച്ചാണ് ഈ അവസരത്തിൽ മുകേഷ് വ്യക്തമാക്കുന്നത്.

അന്ന് ആ പരിപാടിക്ക് ഇടക്ക്  പ്രിയനും ലാലും ഒപ്പം ഇരുന്ന് ഞങ്ങൾ  എന്തോ തമാശ പറഞ്ഞ് ചിരിക്കുകയാണ്. അപ്പോഴാണ് ശോഭന അവിടേക്ക്  വന്ന് എന്താണ് ചിരിക്കുന്നത്, എന്തോ കാര്യമുണ്ടല്ലോയെന്ന് ചോദിച്ചത്. സത്യത്തിൽ അത് അപ്പോൾ ഒരു രസത്തിന് ഞങ്ങളുടേതായ ലോകത്ത്, സ്വാതന്ത്ര്യത്തോടെ പറഞ്ഞ തമാശയായിരുന്നു അത്. എന്നാൽ ശോഭന അപ്പോൾ പറഞ്ഞു എന്നെ നിങ്ങള്‍ നിങ്ങളുടെ കൂട്ടത്തില്‍ പെടുത്തുന്നില്ല. ഞാൻ  ഒരു സ്ത്രീയായതിനാലാണ് നിങ്ങളെന്നെ മാറ്റിനിര്‍ത്തിയത്.  എന്നാൽ അപ്പോഴെല്ലാം ആ തമാശ എന്താണെന്ന്  പറയരുതെന്ന് പ്രിയദര്‍ശന്‍ ആക്ഷന്‍ കാണിക്കുന്നുണ്ടായിരുന്നു.

പക്ഷെ ശോഭന ആണെങ്കിൽ ഇത് വളരെ സീരിയസായി എടുത്ത രീതിയാണ്, പെട്ടെന്ന് എന്തെങ്കിലും  ഒരു കഥ പറഞ്ഞില്ലെങ്കില്‍ ശോഭന വിഷമിക്കും. എന്തായാലും അത് തന്നെ പറയാമെന്ന് കരുതിയാണ് ഞാനൊരു കഥയുണ്ടാക്കി പറഞ്ഞത്. ഇതൊരു സീരിയസ് കഥയാണ്, എപ്പോഴോ ഞങ്ങള്‍ ചിരിച്ച് പോയതാണെന്ന് പറഞ്ഞിരുന്നു.  എന്നാൽ ഇവനെന്താണ് പറയാന്‍ പോവുന്നതെന്ന ആകാംക്ഷയിലായിരുന്നു ലാലും പ്രിയദര്‍ശനും.

എന്റെ കഥ ഇങ്ങനെ… ഞാൻ ഒരു മകനാണ് എന്നാണ് പൊതുവെ എല്ലാവരും കരുതിയിരിക്കുന്നത്, പക്ഷെ എനിക്കൊരു സഹോദരന്‍ കൂടിയുണ്ടായിരുന്നു. എന്നാൽ ഇടയ്ക്ക് വെച്ച് അവന്‍ ഞങ്ങളെ ഇട്ടിട്ട് വീട്ടിൽ നിന്നും ഇറങ്ങി പോയതാണ്. ഒടുവിൽ അവനെ ഞാൻ അമേരിക്കയില്‍ വെച്ച് കണ്ടു. അതെങ്ങനെയാണ് മനസിലാക്കിയതെന്ന് ചോദിച്ചപ്പോള്‍ ഞങ്ങളുടെ ഫാമിലി സോംഗായിരുന്നു അവന്‍ പാടിയത്. അങ്ങനെയാണ് അവനെ തിരിച്ചറിഞ്ഞത്. ഗാനമേളയിലെ ആള്‍ക്കാരോട് അവനെക്കുറിച്ച് ചോദിച്ചിരുന്നുവെന്നും ഈ കഥയാണ് ഞങ്ങള്‍ പറഞ്ഞിരുന്നതെന്നുമായിരുന്നു ഞാൻ ശോഭനയോട് പറഞ്ഞത്. എന്നാൽ അതുകേട്ടതും ശോഭനയ്ക്ക് ആകെ സങ്കടമായിരുന്നു. എന്നാൽ മറുവശത്ത് പ്രിയനും ലാലും ഇവൻ ഇതേത് കഥയാണ് ഈ പറയുന്നത് എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുകയായിരുന്നു. എന്നും മുകേഷ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *