ആ കുട്ടിയുടെ ഫോൺ കോൾ ആസൂത്രിതം ! മനപൂർവം എന്നെ മോശക്കാരനാക്കാൻ ശ്രമം ! തനിക്കെതിരെയുള്ള പ്രശ്‌നത്തിൽ മുകേഷ് പ്രതികരിക്കുന്നു !!
ഇപ്പോൾ പഴയ കാലമൊന്നുമല്ല, ജനങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ചു വിടുന്ന ജനപ്രതിനിധികൾ അധികാരത്തിൽ ഏറിയ ശേഷം ജനങ്ങളെ കാണുമ്പോൾ കൊഞ്ഞനം കുത്തി കാണിക്കുന്ന ഒരു രീതി പൊതുവെ നമ്മൾ കണ്ടുവരുന്ന ഒന്നാണ്, എന്നാൽ ഇത് ആ പഴയ കാലമല്ല. ഇന്ന് ജനങ്ങൾ ഒറ്റകെട്ടായി ഒരു തീരുനാമം എടുത്താൽ ഏത് സ്ഥാനത്തിരിക്കുന്ന അധികാരി ആയാലും നിമിഷ നേരംകൊണ്ട് ആ സ്ഥനത്തുനിന്നും ഒഴിപ്പിച്ചെടുക്കാനുള്ള കഴിവ് ഇന്ന് അവർക്കുണ്ട്..
അതിനുദാഹരമാണ് കഴിഞ്ഞ ദിവസം നടന്ന വനിതാ കമ്മീഷൻ അദ്യക്ഷ ജോസഫൈന്റെ രാജി. ഇപ്പോൾ സമാനമായ ഒരു പ്രശനം നേരിടുകയാണ് നമ്മുടെ പ്രിയ നടനും കൊല്ലം എംഎല്‍എ യുമായ മുകേഷ്. സഹായം അഭ്യർഥിച്ച് വിളിച്ച വിദ്യാർഥിയോട് വളരെ മോശമായി പെരുമാറി എന്നാണ് ഇപ്പോൾ അദ്ദേഹത്തിനെതിരെയുള്ള പരാതി. എന്നാൽ ഇത് ആസൂത്രിതമായ ഒരു നീക്കമാണെന്നും മുകേഷ് ആരോപിക്കുന്നു.
തന്നെ ആ കുട്ടി വിളിക്കുമ്പോൾ താൻ ഒരു സൂം മീറ്റിംഗിൽ ആയിരുന്നു, വീണ്ടും തുടർച്ചയായി ആറു തവണ വിളിച്ചെന്നും അതുകാരണം ആ മീറ്റിംഗ് കട്ടായി പോയെന്നും മുകേഷ് പറയുന്നു, ഞാൻ ഇടക്കൊക്കെ ആ കുട്ടിയോട് പറയുന്നുണ്ട് ഈ മീറ്റിംഗ് കഴിഞ്ഞ് തിരിച്ച് വിളിക്കാമെന്ന്, അതുമാത്രവുമല്ല കുട്ടിയുടെ സ്ഥലം പാലക്കാട് ആണ്. അപ്പോൾ കൊല്ലം എംഎല്‍എ ആയ തന്നെ എന്തിനാണ് വിളിക്കുന്നത് എന്ന് ചോദിക്കുന്നതും നമുക്ക് കേൾക്കാം.. അപ്പോൾ കുട്ടി പറയുന്നുണ്ട് ഇത് എന്റെ കൂട്ടുകാരൻ തന്ന നമ്പർ ആണെന്ന്, എന്നാല്‍, ആ കൂട്ടുകാരന്റെ ചെവിക്കുറ്റി നോക്കി ഒന്ന് കൊടുക്കണമെന്നായിരുന്നു മുകേഷിന്റെ മറുപടി.
കൂടാതെ പാലക്കട് എംഎല്‍എ ആരാണെന്ന് നിനക്ക് അറിയാമോ എന്ന് മുകേഷ് ചോദിക്കുന്നുണ്ട്. ഇല്ല എന്നാണ് കുട്ടി മറുപടി പറയുന്നത്. നീ പത്താം ക്ലാസിലല്ലേ പഠിക്കുന്നത്. സ്വന്തം എംഎല്‍എയെ അറിയാത്ത നിന്നെ ചൂരല്‍ വച്ച് അടിക്കണം. മേലാല്‍ എംഎല്‍എയുടെ അടുത്ത് സംസാരിക്കാതെ എന്നെ വിളിക്കരുത് എന്നും, കൂടാതെ ആ കുട്ടി ഇതിനിടയില്‍ സോറി സര്‍, അത്യാവശ്യത്തിന് വിളിച്ചതാണെന്നും പറയുന്നുണ്ട്. എന്നാൽ മുകേഷ് ഇത്രയും പറഞ്ഞ് ഫോൺ കട്ട് ചെയ്തതായാണ് നമുക്ക് മനസിലാണ് കഴിയുന്നത്. ഈ കോൾ റെക്കോർഡ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും, തുടർന്ന് ഇതിന്റെ വിശദീകരണവുമായി മുകേഷ് എത്തുന്നതുമെല്ലാം…
തനിക്കെതിരെ ഇതിനു മുമ്പും കുട്ടികളെ വെച്ച് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കൽ പലരും ശ്രമിച്ചിരുന്നു, കുട്ടി നിഷ്കളങ്കൻ ആണെങ്കിൽ ഈ കോൾ റെക്കോർഡ് ചെയ്‌തത് എന്തിനാണ് എന്നും മുകേഷ് ചോദിക്കുന്നു. ഇത് മനപ്പൂർവം തനിക്കെതിരെ കെട്ടിച്ചമച്ച ഒരു പ്രശ്നമാണെന്നും, ഇതിനുമുമ്പും ഇത്തരം പ്രശ്നങ്ങൾ താൻ നേരിട്ടുണ്ടെന്നും മുകേഷ് പറയുന്നു. താൻ ഇതിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മുകേഷ് പറയുന്നു. ഇപ്പോൾ നടനെതിരെ വ്യാപക പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.
Leave a Reply