“നസ്രിയ എന്നെ വിളിക്കുന്നത് ലക്കി അലി എന്നാണ്” ! അതിനൊരു കാരണമുണ്ട് ഫഹദ് സംസാരിക്കുന്നു !!
ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച യുവ നായകന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ, തുടക്കം പതറിയെങ്കിലും പിന്നീട് സിനിമയിലേക്കുന്ന ഫഹദിന്റെ തിരിച്ചുവരവ് അത് രാജകീയമായി തന്നെ ആയിരുന്നു, തിരഞ്ഞെടുത്ത സിനിമകൾ ജീവനുള്ള കഥാപത്രങ്ങൾ, ഏത് വേഷവും തനിക്ക് അനായാസം വഴങ്ങുമെന്ന് തെളിച്ചയാൾ, ഇന്ന് നടൻ ഫഹദ് ഫാസിലിന് പകരം വെയ്ക്കാൻ മറ്റൊരു നടൻ ഇല്ല എന്നുതന്നെ ഉറപ്പിച്ചു പറയാം..
ഫഹദ് ചെറുത്ത എല്ലാ സിനിമകളും വമ്പൻ വിജയമായിരുന്നു, എന്നാൽ അവയെല്ലാം മസിലു കാട്ടിയും ഇടിച്ചു വീഴ്ത്തിയുമല്ല പകരം തന്റെ കഥയുടെ മേന്മ കൊണ്ടും താരത്തിന്റെ അഭിനയ മികവുകൊണ്ടും മാത്രമാണ്, അതാണ് കലാകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വിജയവും, ഫഹദ് സിനിമകള്‍ എല്ലാം വിജയിക്കുന്നതില്‍ എന്തോ ഒരു മാജിക് ഉണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്നാല്‍ അതിലൊരു മാന്ത്രികതയും ഇല്ലെന്ന് ഫഹദ് ഫാസില്‍ ഇപ്പോൾ തുറന്ന് പറയുകയാണ്..
തന്നോട് ഒരു സിനിമയുടെ കഥ പറയുന്നതുപോലെയിരിക്കും ഞാൻ ആ സിനിമ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് എന്നും, ആവർത്തന വിരസത തോന്നിയാല്‍ ഞാനൊരു കഥയും കേള്‍ക്കില്ല. വളരെ ഏറെ പുതുമയോടെ എന്നോട് സിനിമയുടെ കഥ പറയുമ്പോഴാണ് ഞാന്‍ ആ സിനിമ ചെയ്യാന്‍ തീരുമാനിയ്ക്കുന്നതെന്നും കൂടാതെ അതിനി ഒരു റീമേക്ക് ചിത്രങ്ങളാണെങ്കിലും, കഥ പുതുമയോടെ പറഞ്ഞ് കേള്‍പ്പിച്ചാല്‍ അത് ചെയ്യാന്‍ താത്പര്യം തോന്നും എന്നും ഫഹദ് പറയുന്നു….
കഥ പറയുന്നത് കേൾക്കാൻ തനിക്ക് ഏറെ ഇഷ്ടമാണ്, അതുപോലെ ഒരേ കഥ വ്യത്യസ്ത രീതിയില്‍ പറയുന്നത് കേള്‍ക്കാനും എനിക്കിഷ്ടമാണ്. പുതുമയോടെ കഥ പറയുന്ന രീതിയെ അടിസ്ഥാനമാക്കിയാണ് ഞാൻ സിനിമ തിരഞ്ഞെടുക്കുന്നത്, പിന്നെ സിനിമ വിജയിക്കുന്നത് ഭാഗ്യം കൊണ്ടുമാത്രമാണ് എന്റെ ഭാര്യ എന്നെ വിളിയ്ക്കുന്നത് ‘ലക്കി അലി’ എന്നാണ്. ഒരർഥത്തിൽ ഞാൻ ശരിയാണ് ഞാൻ ഭാഗ്യവാൻ തന്നെയാണ് ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്തുകയാണ് ഉണ്ടായത്. മാജിക്കോ റോക്കറ്റ് ശാസ്ത്രമോ ഒന്നുമല്ല അതൊക്കെ അങ്ങനെ സംഭവിച്ചു പോവുന്നതാണ് എന്നും ഫഹദ് ഫാസില്‍ പറയുന്നു….
അവസാനമായി ഫഹദിന്റെ ‘ജോജി’ എന്ന ചിത്രമായിരുന്നു, ചിത്രം ഓറ്റിറ്റി റിലീസായിരുന്നു, മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്, ഇനി മാലിക് എന്ന ചിത്രമാണ് അടുത്തതായി റിലീസാകാൻ ഒരുങ്ങുന്നത്, അതും ഏറെ പ്രേക്ഷക പ്രേതീക്ഷ നൽകുന്ന ചിത്രമാണ്, കൂടാതെ അല്ലു അർജുൻ ചിത്രം പുഷ്പയിൽ വില്ലനായി എത്തുന്നത് ഫഹദ് ഫാസിലാണ്. കൂടാതെ നസ്രിയയും തന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണ്…
Leave a Reply