‘ആ ഒഴിവാക്കാൻ ഇന്നും എനിക്ക് സഹിക്കാൻ കഴിയുന്നില്ല’ ! പൊരുത്തപ്പെടാൻ ഞാൻ ഒരുപാട് ശ്രമിച്ചിരുന്നു പക്ഷെ പരാജയപെട്ടു ! നീന കുറുപ്പ് പറയുന്നു !
മലയാളികളുടെ ഇഷ്ട നടിമാരിൽ ഒരാളാണ് നീന കുറുപ്പ്, ഒരുപാട് ചിത്രങ്ങളൊന്നും നടി ചെയ്തിട്ടില്ല എങ്കിലും അവർ എന്നും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്, നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിരുന്നു. ഇപ്പോഴും അഭിനയ മേഖലയിൽ സജീവമാണ്. 1987 പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിലൂടെയാണ് നീന ആദ്യമായി സിനിമ രംഗത്ത് എത്തുന്നത്, അതിൽ അശ്വതി എന്ന കഥാപാത്രമായിരുന്നു താരം ചെയ്തിരുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു എങ്കിലും 1998 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം പഞ്ചാബി ഹൗസിൽ വളരെ മികച്ചൊരു കഥാപാത്രം അവതരിപ്പിച്ചിരുന്നു, ആ ചിത്രത്തിന് ശേഷമാണ് നീന കൂടുതൽ ജനശ്രദ്ധനേടിയത്.
ഇടക്ക് അഭിനയ മേഖലയിൽ നിന്നും ഇടവേള എടിത്തിരുന്നു എങ്കിലും പിന്നീട് സീരിയൽ രംഗത്ത് കൂടി തിരിച്ചുവന്നിരുന്നു. കൊച്ചിയിൽ എക്സ്പോർട്ടിങ് ബിസിനെസ്സ് ചെയുന്ന കണ്ണൻ എന്ന സുനിൽ കുമാറാണ് നീനയുടെ ഭർത്താവ്, ഇവർക്ക് ഒരു മകളുണ്ട് പവിത്ര കുറുപ്പ്. ഇടക്ക് അമ്മയും മകളും ഗംഭീരമായ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു, അമ്മയെ പോലെ അതി സുന്ദരിയാണ് മകളും. അമ്മയും മകളും ഒരുമിച്ച് പുറത്തുപോകുമ്പോൾ ചേച്ചിയും അനിയത്തിയും പോലെയാണല്ലോ നിങ്ങളെന്നാണ് പലരും പറയാറുള്ളതെന്ന് താരം പറഞ്ഞിരുന്നു.
തനറെ കുടുംബ വിശേഷങ്ങളും നീന തുറന്ന് പറഞ്ഞിരുന്നു. താൻ ഒരിക്കലൂം അഭിനയ രംഗത്ത് എത്താൻ ആഗ്രഹിച്ചിരുന്നില്ല എന്നും ഒരു എയർ ഹോസ്റ്റസ്റ് ആകാൻ ആഗ്രഹിച്ചിരുന്നു എന്നും നീന പറഞ്ഞിരുന്നു. എന്റെ ഭര്‍ത്താവ് വളരെ ദേഷ്യക്കാരനാണ്. പെട്ടെന്നാണ് ദേഷ്യം വരുന്നത്. ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയത്ത് നിസാരമായ പ്രശ്‌നങ്ങള്‍ക്ക് ദേഷ്യപ്പെടുമായിരുന്നു. അന്നൊക്കെ പേടിയായിരുന്നു എനിക്ക്. ഒച്ച വെച്ച് സംസാരിക്കുന്നത് പൊതുവേ സ്ത്രീകള്‍ക്ക് ഇഷ്ടമല്ലല്ലോ. ഈ ക്കാലത്ത് ഭാര്യയും ഭര്‍ത്താവും സുഹൃത്തുക്കളെ പോലെയാണ്. അന്ന് ഞാനും ശ്രമിച്ചിരുന്നു, സുഹൃത്തുക്കളെ പോലെയാവാന്‍. പക്ഷേ വിജയിച്ചില്ല എന്നും നീന പറയുന്നു. ”അഭിപ്രായഭിന്നതകള്‍ രണ്ടു പേരുടേയും മനസമാധാനത്തെ ബാധിച്ചപ്പോള്‍ മാറി താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2007 മുതല്‍ രണ്ടു പേരും മാറി താമസിക്കാന്‍ തുടങ്ങി. എങ്കിലും മോള്‍ക്കു വേണ്ടി ഇടയ്ക്ക് ഒരുമിച്ച് താമസിക്കാറുണ്ട് എന്നും നീന പറയുന്നു.
തന്റെ മകളോട് താൻ പറഞ്ഞിരുന്നു 23 വയസ്സ് വരെ പ്രണയിക്കരുത്. കാരണം . മുന്നോട്ടുള്ള ജീവിതത്തില്‍ എന്നും ഒപ്പമുണ്ടാവേണ്ട ആളെ അത്ര നിസാരമായി തീരുമാനിക്കാനാവില്ല, ജാതിയും മതവുമൊന്നും നോക്കാതെ നല്ലൊരാളെയായിരിക്കണം മകള്‍ കല്യാണം കഴിക്കേണ്ടത് എന്നാണ് ആഗ്രഹം. വിവാഹമേ വേണ്ട എന്ന തീരുമാനമാണെങ്കില്‍ അതിനേയും പിന്തുണയ്ക്കുമെന്നും നീന പറയുന്നു. കൂടാതെ തനറെ സിനിമ ജീവിതത്തിൽ മറക്കാനാകാത്ത ഒരു സംഭവവും നീന തുറന്ന് പറഞ്ഞിരുന്നു.
വർഷങ്ങൾക്ക് മുമ്പ് നടന്ന കാര്യമാണെങ്കിലും ഇപ്പോഴും ഉണങ്ങാത്ത മുറിവ് ആയി തുടരുന്നുണ്ടെന്ന് നീന പറയുന്നത്.. ബിജു മേനോന്‍ നായകനായി എത്തിയ ‘പുത്രന്‍’ എന്ന സിനിമയിൽ ബിജു മേനോന്‍ ചെയ്ത അലോഷിയുടെ കാമുകിയായ ലേഖയെ അവതരിപ്പിച്ചത് താനായിരുന്നു. പക്ഷേ, സിനിമ വന്നപ്പോള്‍ ലേഖ താനല്ല. തന്നോടൊന്ന് പറഞ്ഞതു പോലുമില്ല. പ്രായം തോന്നുന്നില്ല, വണ്ണം കുറവാണ് എന്നതൊക്കെ ആയിരുന്നു അവര്‍ പറഞ്ഞ പ്രശ്‌നം, എന്നെ തീരുമാനിച്ചപ്പോൾ ഇതൊന്നും നോക്കിയില്ലായിരിക്കും എന്നും നീന പറയുന്നു…
Leave a Reply