ജയസൂര്യ മെനഞ്ഞ തിരക്കഥ ചില സിനിമകളെ പോലെ ആദ്യ ദിനത്തിൽ പൊട്ടി ! വീണ്ടും ജയസൂര്യയെ വിമർശിച്ച് കൃഷിമന്ത്രി പി പ്രസാദ് !

മലയാള സിനിമ രംഗത്തെ പ്രമുഖ നടൻ എന്നതിനപ്പുറം പൊതു കാര്യങ്ങൾ തന്റെ അഭിപ്രായങ്ങൾ മുഖം നോക്കാതെ വിളിച്ചു പറയുന്ന ആളാണ് ജയസൂര്യ, കളമശ്ശേരിയിൽ നടന്ന കാർഷികോത്സവത്തിലായിരുന്നു നടൻ ജയസൂര്യ രൂക്ഷ വിമർശനമുന്നയിച്ചത്. കൃഷിക്കാർ അനുഭവിക്കുന്നത് ചെറിയ പ്രശ്നങ്ങൾ അല്ലെന്നും നെല്ല് സംഭരിച്ചിട്ട് സപ്ലൈകോ പണം അനുവദിക്കുന്നില്ലെന്നും ജയസൂര്യ പറഞ്ഞിരുന്നു. കർഷകനും നടനുമായ കൃഷ്ണപ്രസാദിനെ ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയുടെ പരാമർശം. മന്ത്രി പി രാജീവും കൃഷിമന്ത്രി പി പ്രസാദും വേദിയിലിരിക്കെ ആയിരുന്നു ജയസൂര്യയുടെ വിമർശനം.

എന്നാൽ ഇത് മന്ത്രിമാരെ ചൊടിപ്പിക്കുകയും അവർ അതേ വേദിയിൽ തന്നെ അതിനുള്ള മറുപടി നൽകുകയും ശേഷം മാധ്യമങ്ങളോട് ജയസൂര്യയെ വിമർശിച്ച് സംസാരിക്കുകയുമായിരുന്നു ഇപ്പോഴിതാ സംഭവം നടന്ന് ആഴ്ചകൾക്ക് ശേഷം വീണ്ടും ഇഡിഇ വിഷയത്തെ മുൻ നിർത്തി ജയസൂര്യയെ വിമർശിക്കുകയാണ് കൃഷി മന്ത്രി പി പ്രസാദ്. കാർഷിക പ്രതിസന്ധി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതിയില്ല. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഇല്ലാക്കഥകളാണ് പ്രചരിക്കുന്നതെന്ന് കൃഷിമന്ത്രി പി പ്രസാദ് പ്രതികരിച്ചു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒന്നാം ദിവസം ചില സിനിമകൾ പൊട്ടിപ്പോകുന്നത് പോലെ ആ തിരക്കഥയും പടവും പൊട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു, ”യഥാസമയങ്ങളിൽ കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റേയോ പൈസ കിട്ടാത്ത സാഹചര്യത്തിൽ ആ പ്രശ്നം പരിഹരിക്കാൻ വേണ്ടിയിട്ടാണ് ബാങ്കുകളുമായി പിആർഎസ് സംവിധാനം നടപ്പിലാക്കിയത്. ഇത് നടപ്പിലാക്കിയപ്പോൾ ചിലർ ഒരുപാട് കഥകൾ ഇറക്കി. ആ കഥകളിൽ ഒന്നാണ് നടൻ കൂടിയായ ജയസൂര്യ ഇറക്കിയ കഥ. മാസങ്ങൾക്ക് മുമ്പേ മുഴുവൻ പൈസയും വാങ്ങിച്ച ഒരാളുടെ പേരും പറഞ്ഞിട്ടാണ് ഒരു സിനിമാ താരം ഒരു പുതിയ തിരക്കഥ മെനഞ്ഞത്. ഒന്നാം ദിവസം തന്ന ചില സിനിമകൾ പൊട്ടിപ്പോകുന്നത് പോലെ ഈ തിരക്കഥയും പടവും പൊട്ടിപ്പോയി”- കൃഷി മന്ത്രി പറഞ്ഞു.

കൃഷ്ണപ്രസാദ്‌ വ്യക്തമായ രാഷ്ട്രീയമുള്ള ആളാണ്, പാലക്കാട് ഉൾപ്പെടെ പോയി പ്രസംഗിക്കുകയും ചെയ്തു. യഥാർത്ഥ്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട് എന്നതുകൊണ്ടാണ് കാര്യങ്ങൾ പറയുന്നത് എന്ന് പറഞ്ഞ മന്ത്രി, നടൻ കൃഷ്ണപ്രസാദ് മാസങ്ങൾക്ക് മുമ്പ് തന്നെ മുഴുവൻ പൈസയും കൈപ്പറ്റിയെന്നും വ്യക്തമാക്കി. അതുപോലെ മന്ത്രിമാരെ പരിപാടിയിൽ വെച്ച് നിർത്തിപ്പൊരിച്ചതല്ല. പരിപാടിയിൽ പങ്കെടുക്കുമ്പോൾ വളരെ മാന്യമായിത്തന്നെ ഒരു നിർത്തിപ്പൊരിക്കലുമല്ലാതെ അദ്ദേഹത്തിന് എന്തും പറയാം. അതിനുള്ള മറുപടി വേദിയിൽ വെച്ചുതന്നെ വ്യവസായമന്ത്രി പി രാജീവ്‌ നൽകിയിട്ടുണ്ടെന്നും പി പ്രസാദ് പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *