അച്ഛൻ പോയതിന് ശേഷം ഞങ്ങളെ നോക്കി വളർത്തിയത് ഈ മനുഷ്യനാണ് ! ഇന്നും അതോർക്കുമ്പോൾ കണ്ണ് നിറയും ! ഒരു കുറവും ഞങ്ങൾക്ക് വരുത്തിയിട്ടില്ല ! പത്മരാജ് രതീഷ് പറയുന്നു !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം സുരേഷ് ഗോപി ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ ഏറെ പ്രശംസ അർഹിക്കുന്നവയാണ്, എന്നാൽ ഈ അടുത്തായി അദ്ദേഹം രാഷ്ട്രീയത്തിന്റെ പേരിൽ ഏറെ വിമര്ശിക്കപെടുന്നുണ്ട്. നമ്മെ വിട്ടുപിരിഞ്ഞ നടൻ രതീഷിന്റെ മരണ ശേഷം ആ കുടുംബത്തെ സുരേഷ് ഗോപി കരകയറ്റിയത്‌ ഏറെ ശ്രദ്ധ നേടിയ ഒരു വാർത്തയായിരുന്നു, ഇപ്പോഴിതാ ഇതിനുമുമ്പ് സുരേഷ് ഗോപിയെ കുറിച്ച് രതീഷിന്റെ മകൻ പദ്മരാജ് രതീഷ് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

സുരേഷ്  ഗോപിക്ക് ഒപ്പം ആദ്യമായി ‘കാവൽ’ എന്ന സിനിമയിൽ അഭിനയച്ചപ്പോഴുണ്ടായ അനുഭവവും പദ്മരാജ് പറയുന്നുണ്ട്. അച്ഛൻ യാത്രയാകുമ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നു ഞാനും എന്റെ കുടുംബവും, ഞങ്ങളെ അതിൽ നിന്നെല്ലാം കരകയറ്റി ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് ഒരു കുറവും വരാതെ ഞങ്ങളെ സംപ്രക്ഷിച്ചു, സഹോദരിമാരെ വിവാഹം കഴിപ്പിച്ച് അയച്ചു, സുരേഷ് അങ്കിൾ അല്ല അദ്ദേഹം ഞങ്ങൾക്ക് അച്ഛനെ പോലെ തന്നെയാണ് എന്നും, വലിയ മനസാണെന്നും നിറകണ്ണുകളോടെ പദ്മരാജ് പറയുന്നു.

അതുപോലെ ആദ്യമായി അദ്ദേഹത്തിനൊപ്പം കാവൽ എന്ന സിനിമ ചെയ്തപ്പോൾ ഏറെ ടെൻഷൻ അടിച്ചിരുന്നു, വലിയ സ്വപ്നമായിരുന്നു അദ്ദേഹത്തിന്റെ ഒപ്പം ഒരു സിനിമ ചെയ്യുക എന്നത് അത് സാധിച്ചു. സെറ്റിൽ എത്തി അദ്ദേഹത്തിന്റെ മുഖത്ത് നോക്കി കടുകട്ടി ഡയലോഗ് പറയാൻ എനിക്ക് പേടി ആയിരുന്നു. അങ്ങനെ എല്ലാം കയ്യിൽ നിന്നും പോയി, ഡയലോഗ് മുഴുവൻ തെറ്റിപ്പോയി. കുറേ പ്രാവശ്യം തെറ്റിച്ചു. പക്ഷെ എന്റെ അവസ്ഥ തിരിച്ചറിഞ്ഞ സുരേഷ് അങ്കിൾ എന്നെ പ്രോത്സാഹിപ്പിക്കുകയും, ആ ഡയലോ​ഗ് പറയേണ്ട രീതി വിവരിച്ച് തരികയുമെല്ലാം ചെയ്തപ്പോൾ ഞങ്ങൾക്കിടയിലുള്ള ആ ബോണ്ട് വർക്കായതായി തോന്നി പിന്നീട് അഭിനയിക്കാൻ എളുപ്പമായിരുന്നു.

എന്റെ ആദ്യ സിനിമയുടെ ഷൂട്ടിങ്ങിന് പോകുന്നതിന് മുമ്പ് ഞാൻ അദ്ദേഹത്തെ പോയി കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു, അപ്പോഴേ ഞാൻ പറഞ്ഞിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് അങ്കിളിനോടൊപ്പമുള്ള സിനിമ എന്ന്. ഇപ്പോൾ അത് സാധിച്ചു, അങ്ങനെ മമ്മൂട്ടിയ്ക്കും സുരേഷ് ഗോപിക്കും ഒപ്പം അഭിനയച്ചു. ഇനി മോഹന്ലാലിനോപ്പമാണ്, അതിനുള്ള അവസരവും ഭാഗ്യവും ലഭിക്കണെ എന്നും താൻ ആഗ്രഹിക്കുന്നു എന്നും പത്മരാജ് പറയുന്നു.

നടൻ രതീഷ് മ,രി,ക്കു,മ്പോ,ൾ ആ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നു ആ നാല് മക്കളും അമ്മയും അടങ്ങുന്ന നടന്റെ കടുംബം. പണം തിരിച്ചു നല്കാത്തതുകൊണ്ട് തേനിയിൽ ഒരു ഗൗണ്ടർ ഈ കുടുംബത്തെ തടഞ്ഞ് വെക്കുകയും ഇത് അറിഞ്ഞ സുരേഷ് ഗോപി അവിടെ എത്തി മുഴുവൻ തുകയും നൽകി അവരെ രക്ഷിക്കുകയും, ശേഷം ആ കുടുംബത്തിന് തിരുവനന്തപുരത്ത് താമസ സൗകര്യം ശെരിയാക്കുകയും, പെൺകുട്ടികളുടെ വിവാഹം ഉൾപ്പടെ മുന്നിൽ നിന്ന് ഒരു അച്ഛന്റെ സ്ഥാനത്താണ് സുരേഷ് ഗോപി സംപ്രക്ഷിച്ചത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *