ഗുരുവായൂരപ്പന്റെ പേരിൽ രാജുമോൻ ഏതെങ്കിലും കാണിച്ച് കൂട്ടാനാണെങ്കിൽ ! പൃഥ്വിരാജിനെതിരെ പ്രതിഷേധം !

പ്രിത്വിരാജൂം ബേസിൽ ജോസഫും ഒന്നിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ‘ഗുരുവായൂർ അമ്പലനടയിൽ’, പുതുവര്ഷമായ ഇന്നലെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടത്. ജയ ജയ ജയ ഹേ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. പൃഥ്വിരാജ് ബേസിൽ കോംബോ എന്ന പ്രത്യേകത കാരണം തന്നെ സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം ഏറ്റെടുത്തിരിക്കുന്നത്. കാരണം ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമായി മാറിയിരിക്കുകയാണ് ബേസിൽ ജോസഫ്.

എന്നാൽ ഇപ്പോഴിതാ ചിത്രത്തിനെതിരെ ഭീ‌,ഷ,ണി,യുമായി രംഗത്ത് വന്നിരിക്കുകയാണ്  അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് മുൻ നേതാവ് പ്രതീഷ് വിശ്വനാഥ്. ചിത്രത്തിന്റെ പേരാണ് വിമർശനത്തിന് പ്രധാന കാരണമായത്.  ഗുരുവായൂരപ്പന്‍റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ രാജുമോൻ അനൗൺസ് ചെയ്ത സ്വന്തം വാരിയംകുന്നനെ ഓർത്താൽ മതിയെന്നാണ് അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ കുറിച്ചത്. മാത്രമല്ല  മലയാള സിനിമാക്കാർക്ക് ദിശാ ബോധം ഉണ്ടാക്കാൻ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായതായും’ പ്രതീഷ് വിശ്വനാഥ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

എന്നാൽ  ഇപ്പോൾ അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും  നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. ഇത് കേരളമാണ് ഇവിടെ ഇത് ചിലവാകില്ല, കേരള സമൂഹത്തിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കരുത് എന്നിങ്ങനെ യുള്ള കമന്റുകളും   എന്റെ പൊന്നുഎന്നും ചിലർ പറയുന്നുണ്ട്. കൂടാതെ  മലയാള സിനിമയെ മട്ടാഞ്ചേരി മാഫിയയിൽ നിന്ന് തിരിച്ചെടുക്കുന്നു അതിന്റെ തുടക്കമാണ് ഉണ്ണിയുടെ പടം’ എന്ന് ആണ് ഒരു കമന്റ്. ഏതായാലും ഇപ്പോൾ ചർച്ചകൾ കാര്യമായി തുടരുന്ന സാഹചര്യത്തിൽ വാരിയംകുന്നന്റെ പോലെ ഈ സിനിമയും നടക്കാതെ പോകുമോ എന്നാണ് മറ്റൊരുകൂട്ടം ആരാധകരുടെ ചിന്ത…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *