
ഹൃദയം തകർന്നാണ് ഞങ്ങൾ ഈ വാർത്ത നിങ്ങളോട് പറയുന്നത് ! പൂർണിമയുടെ സഹോദരി പ്രിയക്കും കുടുംബത്തിനും സംഭവിച്ചത് !!
പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരി പ്രിയ മോഹനെ മലയാളികൾക്ക് ഏറെ പരിചിതയാണ്, സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ ആളാണ് പ്രിയ, വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ താരം സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ്. ഇവർക്ക് സ്വന്തമായൊരു യുട്യൂബ് ചാനലുണ്ട് ഒരു ഹാപ്പി ഫാമിലി എന്നാണ് ചാനലിന്റെ പേര്, ഇവരുടെ വീട്ടിലെ സന്തോഷ നിമിഷങ്ങളും കൂടാതെ കൂടുതലും ഇവർ ഒന്നിച്ച് നടത്തുന്ന യാത്രകളുമൊക്കെയാണ് വിഡിയോയിൽ കാണിക്കുന്നത്. പ്രിയ പങ്കുവെക്കുന്ന ഓരോ വിഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്..
ഇപ്പോൾ വളരെ സങ്കടകരമായ ഒരു വാർത്തയാണ് പ്രിയയും കുടുംബവും തുറന്ന് പറഞ്ഞിരിക്കുന്നത്. ഏറ്റവുമൊടുവില്‍ കൊവിഡ് കാലത്ത് മകനൊപ്പം വിദേശത്തേക്ക് പോയതും അവിടെ നിന്നുള്ള വിശേഷങ്ങളുമാണ് ഇവർ വീഡിയോയിലൂടെ കാണിച്ചിരുന്നത്. ഒരു ഹാപ്പി ഫാമിലി എന്ന പേരിലുള്ള ഞങ്ങളുടെ ചാനലാണ് ഏതോ വിരുദ്ധന്മാര്‍ ഹാക്ക് ചെയ്തത്. ഇതേ കുറിച്ച് പ്രിയ മോഹനും ഭർത്താവ് നിഹാലും ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുകയും ചെയ്തു. താരങ്ങളുടെ വാക്കുകൾ ഇങ്ങനെ.. ഹലോ, എല്ലാവരോടും ഹൃദയം തകര്‍ന്ന അവസ്ഥയിലാണ് ഞങ്ങളിത് പറയുന്നത്. ആരോ ഞങ്ങളുടെ യൂട്യൂബ് ചാനലായ ‘ഒരു ഹാപ്പി ഫാമിലി’ ഹാക്ക് ചെയ്തു. എന്ത് ചെയ്യണമെന്ന് അറിയില്ല. ആര്‍ക്കെങ്കിലും സഹായിക്കാന്‍ പറ്റുകയാണെങ്കില്‍ ദയവ് ചെയ്ത് സഹായിക്കണമെന്നും താരങ്ങള്‍ പറയുന്നു.

എന്നാൽ ഇതുപോരാഞ്ഞിട്ട് തങ്ങളുടെ ചാനൽ ഹാക്ക് ചെത്തിയതിന് പുറകെ തന്നെ അതെ പേരിൽ മറ്റൊരു വ്യാജ ചാനലും തുടങ്ങിയിരിക്കുകയാണ്. അതിനെ കുറിച്ചും പ്രിയ പറയുന്നു.. ‘ഞങ്ങളുടെ പഴയ ചാനല്‍ ആരും അണ്‍ സബ്‌സ്‌ക്രൈബ് ചെയ്യരുത്. അതുപോലെ ഞങ്ങളുടെ അതേ പേരിലോ ഞങ്ങളുടെ ഫോട്ടോസ് വെച്ചിട്ട് ആരംഭിച്ചതുമായ ഈ പുതിയ ചാനലുകളും ആരും സബ്‌സ്‌ക്രൈബ് ചെയ്യരുത്. ഞങ്ങളുടെ പഴയ ചാനല്‍ വീണ്ടെടുക്കാന്‍ വേണ്ടി പരമാവധി ശ്രമിക്കുകയാണ്. ഞങ്ങളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നത് വരെ ദയവ് ചെയ്ത് കാത്തിരിക്കൂ. വളരെ നന്നായി പോയികൊണ്ടിരുന്ന ഒരു ചാനൽ ആയിരുന്നു ഇവരുടേത്..
തങ്ങളുടെ പഴയ ചാനൽ തിരികെ കിട്ടിയില്ലെങ്കിൽ തീർച്ചനയായും ഞങ്ങൾ പുതിയ ചാനൽ തുടങ്ങുന്നതായിരിക്കും മെന്നും, അങ്ങനെയാണെങ്കിൽ അത് ഞങ്ങൾ നിങ്ങളെ തീർച്ചയായും അറിയിക്കുമെന്നും പ്രിയ പറയുന്നു, ഈ കാര്യത്തിൽ ഒരുപാട് സങ്കടം ഉണ്ടെന്നും, കാരണം ഞങളുടെ ഒരുപാട് നാളത്തെ കഷ്ടപ്പാടിന്റെ ഫലമായി ചാനൽ ഒന്ന് പുരോഗമിച്ച് വരികയ്യായിരുന്നു എന്നും ഇതോടെ അത് നഷ്ടപ്പെടുമോ എന്ന ഭയവും ഞങ്ങൾക്ക് ഉണ്ടെന്നും പ്രിയ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ആരാധകരും എത്തുകയാണ്. എത്രയും വേഗം മടങ്ങി വരാന്‍ സാധിക്കുമെന്നും പേടിക്കാനില്ലെന്നുമൊക്കെ കമന്റുകളില്‍ ആരാധകര്‍ പറയുന്നു.
Leave a Reply