ജീവനേക്കാള്‍ ഞാന്‍ സ്‌നേഹിച്ച ആളാണ് അന്നങ്ങനെ പറഞ്ഞത് ! ആ വാക്കുകൾ കേട്ട് ഞാൻ തകർന്ന് പോയി ! പ്രിയദർശൻ പറയുന്നു !

ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന പ്രശസ്ത സംവിധായകനാണ് പ്രിയദർശൻ. പ്രിയൻ മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ എന്നും മികച്ച വിജയം നേടിയവയാണ്.  ഇപ്പോഴിതാ ഇവരുടെ പുതിയ കൂട്ടുകെട്ടിൽ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഇപ്പോൾ ലോകമെങ്ങും വിജയകമായി പ്രദർശനം തുടരുകയാണ്. അതുപോലെ തന്നെ മലയാള സിനിമയിലെ ഏറ്റവും പ്രശസ്തരായ താര ജോഡികൾ ആയിരുന്നു. പ്രിയനും ലിസിയും.

1982 ൽ ഇത്തിരി നേരം ഒത്തിരിനേരം എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ തുടക്കം കുറിച്ച ലിസി ഒരു സമയത്ത് തെന്നിത്യൻ സിനിമയുടെ മുൻ നിര നായികമാരിൽ ഒരാളായിരുന്നു. ഒരു വർഷം പത്തും പതിനൊന്നും സിനിമകൾ ചെയ്തിരുന്ന ലിസി ഇതിനോടകം 200 ലതികം സിനിമകളുടെ ഭാഗമായിരുന്നു.  1990 ലാണ് പ്രിയദർശനുമായുള്ള വിവാഹം നടക്കുന്നത്. ലിസ്സി സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു  താരത്തിന്റെ വിവാഹം, വിവാഹത്തിന് ശേഷം ഒന്നു രണ്ടു സിനിമ ചെയ്തിരുന്നു, നീണ്ട 24 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം അവർ 2016 ൽ വിവാഹ ബന്ധം വേർപിരിഞ്ഞു, ഇവരുടെ വേര്പിരിയൽ  സിനിമ ലോകത്ത് വലിയ ഒരു വാർത്തയായിരുന്നു.

എന്നാൽ ഇവരുടെ വേർപിരിയലിന് ശേഷവും ലിസിയോടുള്ള പ്രണയത്തെ കുറിച്ചും മറ്റും പ്രിയൻ പറഞ്ഞ വാക്കുകൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പക്ഷെ ഇവകർക്കിടയിൽ അത്ര വലിയ ദാമ്പത്യ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു എന്നും ചെറിയ ഈഗോ ക്ലാഷുകൾ കാരണമാണ് ലിസി ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് എന്നുമാണ് പ്രിയൻ പലപ്പോഴായി പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും അദ്ദേഹം അതിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധനേടുന്നത്.

ലിസിയുടെ പ്രശ്നങ്ങൾ കാരണം തനിക്ക് അന്നൊന്നും ശെരിയായി ജോലിയിൽ ശ്രദ്ധിക്കാൻ പോലും കഴിഞ്ഞിരുന്നില്ല, വിവാഹമോചനവുമായി ബന്ധപ്പെട്ട് ലിസി നല്‍കിയ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ  വിചാരണ നടക്കുന്ന സമയത്ത് ലിസി തനിക്കെതിരെ ഉന്നയിച്ച ഒരു ആരോപണം കേട്ട് കോ ട തി മുറിയില്‍ നിന്ന് തന്നെ  ഞാൻ  പൊട്ടിക്കരഞ്ഞതായും പ്രിയന്‍ പറയുന്നു. ലാൽ ഒരിക്കല്‍ എന്നോട് പറഞ്ഞു. ‘രണ്ടുപേര്‍ ഒന്നുചേരാന്‍ തീരുമാനിക്കുന്ന സമയത്ത് എതിര്‍ക്കുന്നവന്‍ അവരുടെ ശത്രുവാകാറുണ്ട്, അതുപോലെ തന്നെയാണ്  രണ്ടുപേര്‍ പിരിയാന്‍ തീരുമാനിക്കുമ്പോഴും എതിര്‍ക്കുന്നവന്‍ അവരുടെ ശത്രുവാകുമെന്ന്.

അതാണ് അന്ന് ഞാൻ ആ കോ ടതി മുറിയിൽ കണ്ടത്.  ഞാനും ലിസിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുറത്തുള്ളവര്‍ക്ക് കഴിയുമായിരുന്നില്ല. മക്കളും ഞങ്ങളുടെ കാര്യത്തില്‍ വലുതായി ഇടപെട്ടിട്ടില്ല. ലിസിയെ കുറ്റപ്പെടുത്തി അവര്‍ എന്നോട് ഒരിക്കലും  സംസാരിച്ചിട്ടില്ല.  നേരെ തിരിച്ചും എന്നെ കുറിച്ചും മോശമായി ഒന്നും ലിസിയോട് പറഞ്ഞിട്ടില്ല. അവര്‍ മുതിര്‍ന്ന കുട്ടികളാണല്ലോ, കാര്യങ്ങള്‍ മനസ്സിലാക്കാനാകുമല്ലോ. പക്ഷെ ഇപ്പോഴും ഞാൻ പറയുന്നു എന്റെ ഉയർച്ചക്കും എല്ലാ വിജയനും കാരണം ലിസിയാണ്. ഒരർഥത്തിൽ പറഞ്ഞാൽ ഞാൻ ഇന്നും അവൾക്കായി കാത്തിരിക്കുന്നു എന്നും പ്രിയൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *