ഭംഗിയുള്ള ശരീരമില്ല, നിറമില്ല കൂടാതെ വല്ലാത്തൊരു ശബ്ദവും ! പക്ഷെ ഞാൻ കണ്ടതിൽ ഏറ്റവും മികച്ച നടൻ ! വിജയ രാഘവൻ പറയുന്നു !

മികച്ച നടന്മാരിൽ ഒരാളാണ് വിജയരാഘവൻ, വില്ലനായും, നായകനായും സഹ നടനായും, കൊമേഡിയനായും ഒരുപാട് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത നടൻ ഇപ്പോഴും സിനിമ രംഗത്ത് സജീവമാണ്, അടുത്തിടെ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ അടുത്തിടെ ചർച്ചയായിരുന്നു, നടന്റെ വാക്കുകൾ ഇങ്ങനെ, ഇത്രയും നാളത്തെ സിനിമ ജീവിതത്തിൽ താൻ ചെയ്ത സിനിമകളിൽ ഏറ്റവും മോശമായിപ്പോയി എന്നൊരു കഥാപാത്രം ഇപ്പോഴും മനസ്സിൽ ഉണ്ട്.

ഞാൻ ചെയ്ത  സ്റ്റോപ് വയലന്‍സ് എന്ന ചിത്രത്തിലെ  കഥാപാത്രമാണ് ഇപ്പോഴും എന്റെ കഥാപാത്രങ്ങളിൽ വെറുപ്പോടെ ചെയ്തത്. വളരെ അധികം  അറപ്പോടെയാണ് ആ കഥാപത്രം ചെയ്തത്, കൂടുതൽ സിനിമകളിലും വില്ലൻ വേഷങ്ങളാണ് ചെയ്തിരിക്കുന്നത് എങ്കിലും ഇത് അങ്ങനെ ആയിരുന്നില്ല. സിഐ ഗുണ്ടാ സ്റ്റീഫന്‍’ എന്ന കഥാപാത്രം അങ്ങനെയല്ലായിരുന്നു. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടൊക്കെ അറപ്പ് ഉളവാക്കുന്ന ഡയലോഗ് പറയുമ്പോൾ എനിക്ക് തന്നെ ‘അയ്യേ’ എന്ന് തോന്നിപ്പോയി.

കഥാപാത്രം വില്ലൻ ആണെന്ന് പറഞ്ഞിരുന്നു എങ്കിലും ഇത്രയും മോശമായ കഥാപാത്രമാകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറയുന്നു. മറ്റൊരാളുടെ ഭാര്യയെ കൊണ്ടുപോയ കഥയൊക്കെ പറയുന്ന ഒരു വൃത്തികെട്ട കഥാപാത്രമായിരുന്നു, അതുപോലെ താൻ കണ്ട ഒരു അതുല്യ പ്രതിഭയെ കുറിച്ചും അദ്ദേഹം പറയുന്നു. മലയാള സിനിമയിൽ ഞാൻ കണ്ട ഏറ്റവും മികച്ച നടൻ കുതിരവട്ടം പപ്പു അന്നെന്നാണ് വിജയ രാഘവൻ പറയുന്നത്. അങ്ങേർക്ക് അത്ര ഭംഗിയുള്ള ശരീരമില്ല, നിറമില്ല, വല്ലാത്തൊരു ശബ്ദമാണ്, പോരാത്തതിന്  അങ്ങേരുടെ നോട്ടത്തിന് ചെറിയൊരു പ്രശ്നമുണ്ട്. അദ്ദേഹം  എത്ര വ്യത്യസ്തമായ റോളുകളാണ് ചെയ്യുന്നത്.

സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ നാടക മേഖലയിൽ എനിക്ക് അദ്ദേഹത്തെ പരിചയമുണ്ട്. നാടകം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്, അക്കൂട്ടത്തിൽ ചെറിയ ചെറിയ സ്‌കിറ്റുകൾ ഒകെ ചെയ്യാറുണ്ട്, ഇഷ്ട കഥാപാത്രം അദ്ദേഹം തന്നെയാണ് തിരഞ്ഞെടുക്കുന്നത്, എന്നിട്ട് കോമഡി എന്നു പറഞ്ഞാൽ, അപാര ഹ്യുമർ സെൻസാണ്, നമ്മൾ മതിമറന്ന് ചിരിച്ചു പോകും. അങ്ങനെ ചിരിച്ച് എന്റെ കണ്ണ് നിറഞ്ഞ് ഒഴുകി, വിലങ്ങി പോയിട്ടുണ്ട്. അതൊക്കെ ആ നിമിഷം, സ്പോട്ടിൽ വെറുതെ ഉണ്ടാക്കിയെടുക്കുന്ന സംഭാഷണങ്ങളാണ്, നല്ല ഭാവനായുള്ള ഒരു അതുല്യ കലാകാരനാണ് പപ്പുവെന്നും വിജയ രാഘവൻ പറയുന്നു.

അതുപോലെ അച്ഛനെ കുറിച്ചും നടൻ പറയുന്നു, ഗോഡ് ഫാദർ എന്ന ചിത്രം അച്ഛന്റെ മുന്നിലേക്ക് എത്തുന്നത് തന്‍റെ അമ്മയുടെ മരണവുമായി ബന്ധപ്പെട്ടു അച്ഛൻ ഒരു വല്ലാത്ത മാനസികാവസ്ഥയില്‍ ഇരിക്കുമ്പോഴായിരുന്നു.  അച്ഛന്‍ ആ സമയത്ത് അത് ചെയ്യുമോ ഇല്ലയോ എന്ന് ഉറപ്പില്ലായിരുന്നു. അച്ഛനെ പറഞ്ഞു സമ്മതിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു.  സിദ്ധിഖ് ലാലിനോട് കഥ കേള്‍ക്കാമെന്ന് പറഞ്ഞത് തന്നെ വലിയ കാര്യമായിരുന്നു.

അവർ കഥ പറഞ്ഞപ്പോൾ ആദ്യം അച്ഛൻ അവരോട് ഒരു ചോദ്യമാണ് , ‘നിങ്ങള്‍ എന്തിനാണ് അഞ്ഞൂറാന്‍’ എന്ന കഥാപാത്രമായി എന്നെ തന്നെ സമീപിച്ചത് എന്നായിരുന്നു. അതിന് അവരുടെ മറുപടി ‘ഇത് ഞങ്ങൾ എൻ.എൻ. പിള്ള എന്ന ഗോഡ് ഫാദറിന് വേണ്ടി എഴുതിയ സിനമായാണ് എന്നായിരുന്നു’. അങ്ങനെ ആ സിനിമക്ക് സമ്മതം മൂളുകയായിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *