എസ്.എന്‍ സ്വാമി പറഞ്ഞത് തെറ്റ് ! റഹ്മാന്‍ അങ്ങനെ പറയും എന്ന് ഞാൻ കരുതുന്നില്ല ! സി.ബി.ഐയിലെ തീം മ്യൂസിക്ക് എന്റെ മാത്രം സൃഷ്ടി ! ശ്യാം രംഗത്ത് !

ഒരു ചിത്രത്തിൽ അതിന്റെ തീം മ്യൂസികിന്റെ വിജയം എന്ന് പറയുന്നത്.  പിന്നീട് എപ്പോഴെങ്കിലും നമ്മൾ ആ മ്യൂസിക് കേൾക്കുമ്പോൾ തന്നെ ആ ദൃശ്യം നമ്മയുടെ ഉള്ളിലേക്ക് കടന്ന് വരും. അത്തരത്തിൽ ഒരു കൊച്ചു കുഞ്ഞിന് പോലും കേട്ടാൽ പെട്ടന്ന് ,മനസിലാകുന്ന ഒരു തീം മ്യൂസിക്കാണ് മമ്മൂട്ടിയുടെ സിബിഐ എന്ന ചിത്രങ്ങളിലേത്. ഇപ്പോഴിതാ മമ്മൂട്ടി എസ്.എന്‍ സ്വാമി കൂട്ടികെട്ടിലൊരുങ്ങുന്ന സി.ബി.ഐ അഞ്ചാം ഭാഗം അണിയറയില്‍ ഒരുങ്ങുമ്പോൾ അതിന്റെ തീം മ്യൂസിക്കിന്റെ അവകാശ വാദത്തിൽ വലിയ തർക്കം തന്നെ നടന്നുകൊണ്ടരിക്കുകയാണ്. മ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തിനായി ആ പഴയ ടീം തന്നെയാണ് ഒന്നിക്കുന്നത്. ഇതിനിടയില്‍ പ്രശസ്തമായ തീം മ്യൂസികിന് പിന്നില്‍ എ.ആര്‍ റഹ്മാനാണ് എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് സംഗീത നിരൂപകന്‍ രവി മേനോന്‍. അതായത് കഴിഞ്ഞ ദിവസം മമ്മൂട്ടി നാട്യങ്ങളില്ലാതെ നിറക്കൂട്ടുകളില്ലാതെ’ എന്ന രമേശ് പുതിയമഠം രചിച്ച പുസ്തകത്തിലൂടെയായിരുന്നു സംവിധായകന്‍ എസ്.എന്‍ സ്വാമിയുടെ ഈ പരാമർശം.  എസ്.എന്‍ സ്വാമി പറഞ്ഞിരുന്നത് ഇങ്ങനെ, ഒരു സി.ബി.ഐ ഡയറിക്കുറിപ്പില്‍ മമ്മൂട്ടിയുടെ സേതുരാമയ്യര്‍ നടന്നു വരുമ്പോള്‍ കേള്‍ക്കുന്ന ആ ഈണം പിറന്നത് ദിലീപിന്റെ വിരല്‍ത്തുമ്പിലാണ്. ശ്യാം ആ ഈണമാണ് പിന്നീട് വികസിപ്പിച്ചത്. പില്‍ക്കാലത്ത് ഇതേ ദിലീപാണ് എ.ആര്‍.റഹ്മാനായത്,’ എന്നായിരുന്നു എസ്.എന്‍. സ്വാമി കുറിച്ചത്. റഹ്മാന്‍ അന്ന് ശ്യാമിന്റെ അസിസ്റ്റന്റ് ആയിരുന്നു എന്നും എസ്.എന്‍. സ്വാമി പറയുന്നത്.

എന്നാൽ ഇത് തികച്ചും തെറ്റായ ഒരു വാർത്ത ആണെന്നും സി.ബി.ഐക്ക് ഈണം നല്‍കിയത് ശ്യാമായിരുന്നുവെന്നും സ്വന്തം കുഞ്ഞിന്റെ ജീവിതം മറ്റൊരാള്‍ക്ക് അടയറ വെക്കേണ്ടി വന്നതിന്റെ ആത്മ സംഘര്‍ഷത്തിലാണ് ശ്യാമെന്നും പറയുകയാണ് സംഗീത നിരൂപകന്‍ രവി മേനോന്‍ . അദ്ദേഹം തന്റെ ഫേസ്‍ബുക്കിൽ കൂടിയാണ് ഈ വിവരം പങ്കുവെച്ചത്. സി.ബി.ഐ ഡയറിക്കുറിപ്പിലെ തീം മ്യൂസിക് സൃഷ്ടിച്ചത് താനല്ല എന്ന “പുത്തന്‍ അറിവ്” ശ്യാം സാറിനെ ഞെട്ടിക്കുന്നുവെന്നും ആ മ്യൂസിക്കല്‍ ബിറ്റിന്റെ യഥാര്‍ത്ഥ ശില്‍പ്പി തനിക്കേറെ പ്രിയപ്പെട്ട സാക്ഷാല്‍ എ ആ.ര്‍. റഹ്മാന്‍ ആണെന്ന് പടത്തിന്റെ തിരക്കഥാകൃത്ത് തന്നെ വെളിപ്പെടുത്തുമ്പോള്‍ എങ്ങനെ തളരാതിരിക്കുമെന്നും രവി മേനോന്‍ ചോദിക്കുന്നത്.

ശ്യാമിന്റെ വാക്കുകളായി രവി മേനോൻ കുറിച്ചത് ഇങ്ങനെ, സി.ബി.ഐയിലെ തീം മ്യൂസിക്ക് എന്റെ ഹൃദയത്തിന്റെ സൃഷ്ടിയാണ്. എന്റെ മാത്രം സൃഷ്ടി. എന്തിനാണ് മറിച്ചൊരു പ്രചരണം നടക്കുന്നത് എന്നറിയില്ല. റഹ്മാന്‍ ഒരിക്കലും അങ്ങനെ പറയാന്‍ ഇടയില്ല. മൂന്നര പതിറ്റാണ്ടോളമായി ആ ഈണം പിറന്നിട്ട്. മറ്റെല്ലാം മറന്നാലും അതിന്റെ ജന്മനിമിഷങ്ങള്‍ ഞാന്‍ മറക്കില്ല. ഒരു പക്ഷേ ഞാന്‍ ചെയ്ത സിനിമാപ്പാട്ടുകളേക്കാള്‍ സാധാരണക്കാരുടെ ഹൃദയങ്ങളില്‍ ഇടംനേടിയ ഈണമാണത്  എന്നും ശ്യാം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *