ശ്രീനിവാസന്റെ വിവാഹത്തിന് താലി വാങ്ങാൻ മൂവായിരം രൂപ മമ്മൂട്ടി കൊടുത്തതിന് ഭാര്യ സുൽഫത്ത് ഒരുപാട് വഴക്ക് പറഞ്ഞു ! മണിയൻപിള്ള രാജു പറയുന്നു !

മലയാളികൾക്ക് എന്നും പ്രിയങ്കരനായ ആളാണ്  ശ്രീനിവാസൻ.  പലപ്പോഴും പല വെളിപ്പെടുത്തലുകളും നടത്താറുള്ള ശ്രീനിവാസൻ മുഖം നോക്കാതെ എന്തും തുറന്ന് പറയാറുണ്ട്, അതുകൊണ്ട് തന്നെ പലപ്പോഴും വിവാദങ്ങൾക്ക് തിരികൊടുക്കുന്നത് ഒരു പതിവാണ്, എന്നാൽ ഒരിക്കൽ അദ്ദേഹം തന്നെ പറഞ്ഞിരുന്നു, മു,സ്ലീ,മായ മമ്മൂട്ടിയും ക്രി,സ്ത്യാ,നിയായ ഇന്നസെന്റും ചേര്‍ന്നാണ് തന്റെ വിവാഹം നടത്തിയത് എന്ന്. മമ്മൂട്ടി താലി വാങ്ങാൻ പണം നൽകി.

എന്നാൽ ഇതിനെ കുറിച്ച് നടൻ മണിയൻ പിള്ള രാജു പറഞ്ഞ ചില കാര്യങ്ങളാണ് അതിലും ശ്രദ്ധ നേടുന്നത്. ശ്രീനിവാസൻ പറഞ്ഞ ഈ സംഭവത്തിൽ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിന്റെ റോളിലെ കുറിച്ചാണ് മണിയൻ പിള്ള രാജു പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. ഐ.വി ശശി സംവിധാനം ചെയ്ത ‘അതിരാത്ര’ത്തിന്റെ ചിത്രീകരണവേളയില്‍ ശ്രീനിവാസന്റെ കല്യാണം നിശ്ചയിച്ചിരിക്കുകയാണ്. മൂന്നുനാല് ദിവസം കൂടി കഴിഞ്ഞാല്‍ കല്യാണമാണ്. പക്ഷേ, ശ്രീനി ആണെങ്കിൽ വിവാഹത്തിന്റെ ഏറ്റവും അത്യാവശ്യമായ താലിമാല പോലും വാങ്ങിയിട്ടില്ല.  ശ്രീനിക്ക് അന്ന്  പണത്തിന് നന്നെ ബുദ്ധിമുട്ടുള്ള കാലമായിരുന്നു..

ശ്രീനി അന്ന്  എന്റെയടുത്തു വന്നിട്ട് കല്യാണമാണെന്നും മാല വാങ്ങാന്‍ കുറച്ചു പണം കടം കൊടുക്കണമെന്നും പറഞ്ഞു. കേട്ടതും എനിക്ക് വലിയ വിഷമവും അതിൽ ഉപരി സങ്കടവും വന്നു കാരണം സത്യത്തില്‍ എന്റെ കയ്യിലും കടം നല്‍കാനുള്ള പണമൊന്നുമില്ലായിരുന്നു. അഞ്ഞൂറു രൂപാപോലും അന്ന് തികച്ചെടുക്കാനില്ലാത്ത കാലം. പക്ഷേ ശ്രീനിയെ സഹായിക്കേണ്ടത് എന്റെയും കൂടി ആവശ്യമാണെന്ന് തോന്നിയിട്ട് ഞാന്‍ നേരെ ശ്രീനിയേയും കൂട്ടി ചെന്ന് മമ്മൂട്ടിയോട് കാര്യം പറഞ്ഞു.

ഇത് കേട്ടതും മമ്മൂട്ടി ശ്രീനിയെ ഒരു മുറിയിലേക്ക് വിളിച്ചിട്ട് കുറെ വഴക്കുപറഞ്ഞു. നിനക്കെന്തെങ്കിലും ആവശ്യം വന്നാല്‍ നീ ആദ്യം അത് എന്നോട് വേണ്ടെ ചോദിക്കാനെന്നൊക്കെ പറഞ്ഞ് മമ്മൂട്ടി ദേഷ്യപ്പെട്ട് ഒരുപാട് വഴക്ക് പറഞ്ഞു.  താലിമാല വാങ്ങിച്ചോയെന്ന് പറഞ്ഞ് മൂവായിരം രൂപയെടുത്തു കൊടുത്തു. ഞാന്‍ ആ രംഗത്തിന് സാക്ഷിയായിരുന്നു. ശ്രീനി അതുമായി അവിടെനിന്നും പോയി ശേഷം ഈ വിവരം മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനോട് പറഞ്ഞു. അത് കേട്ടതും സുലു വല്ലാതെ മമ്മൂട്ടിയെ വഴക്കുപറഞ്ഞു. അദ്ദേഹത്തെ പോലെ ഒരു നടന്‍ നിങ്ങളോട് താലിമാല വാങ്ങാന്‍ പണം കടം ചോദിച്ചപ്പോള്‍ മൂവായിരം രൂപയാണോ കൊടുക്കുന്നതെന്ന് ചോദിച്ചുകൊണ്ടായിരുന്നു വഴക്ക്.

സുൽഫത്ത് പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോൾ മമ്മൂട്ടിക്കും ആകെ വിഷമമായി, എന്റെ കൈവശം അപ്പോള്‍ മൂവായിരം രൂപയെ ഉണ്ടായിരുന്നുള്ളുവെന്നും അത് കൊടുത്തുവെന്നും മമ്മൂട്ടി പറഞ്ഞപ്പോള്‍ പതിനായിരം രൂപയെങ്കിലും കൊടുക്കണമായിരുന്നുവെന്ന് സുല്‍ഫത്ത് പറഞ്ഞു. മമ്മൂട്ടിയേക്കാൾ വലിയ മനസാണ് സുൽഫത്തിന്. ലോകത്തിൽ തന്നെ ഭാര്യമാരില്‍ ഏറ്റവും നല്ല അഞ്ചുപേരെ തെരഞ്ഞെടുക്കുകയാണെങ്കില്‍ അതിലൊരാള്‍ മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തായിരിക്കും. കാരണം ഇത്രയും നല്ല പെരുമാറ്റം ഞാന്‍ വേറെ ഒരു ഭാര്യമാരിലും കണ്ടിട്ടില്ല. മമ്മൂട്ടിയുടെയും മക്കളുടെയും വിജയങ്ങള്‍ക്കും ഐശ്വര്യങ്ങള്‍ക്കുമെല്ലാം കാരണം സുല്‍ഫത്തുതന്നെയാണ്. നല്ല ഹൗസ് വൈഫാണ്, നല്ല ഉമ്മയാണ്. സുഹൃത്തുക്കളുടെയൊക്കെ നല്ല സുഹൃത്താണ് എന്നും മണിയൻ പിള്ള രാജു പറയുന്നു.
 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *