മമ്മൂട്ടി എത്ര ഭാഗ്യവാനാണ് ! എല്ലാ ഭാഗ്യങ്ങളും എല്ലാവർക്കും ഒരുമിച്ച് കിട്ടില്ല എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് ! പക്ഷെ അത് തെറ്റാണ് ! രാമു പടിക്കൽ !

മലയാള സിനിമ രംഗത്ത് ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത ആളാണ് രാമു പടിക്കൽ. സഹ നടനായും വില്ലനായും അദ്ദേഹം ഏറെ തിളങ്ങിയിരുന്നു. ദേവാസുരം സിനിമയിലെ രാമുവിന്റെ കഥാപാത്രം ഏറെ കൈയ്യടി നേടിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് നടൻ രാമു പടിക്കൽ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. നിരവധി  സിനിമകളിൽ വില്ലനായും സഹനടനായുമെല്ലാം അഭിനയിച്ചിട്ടുള്ള നടനാണ് രാമു പടിക്കൽ. മമ്മൂട്ടി എല്ലാംകൊണ്ടും ഭാ​ഗ്യവാനായ വ്യക്തിയാണ് എന്നാണ് രാമു പടിക്കൽ പറഞ്ഞത്.

വളരെ ഒരു സാധാരണ രീതിയിൽ തുടങ്ങിയ അദ്ദേഹത്തിന്റെ കരിയർ അവിടെ നിന്ന് ഇത്ര ഉയരങ്ങളിൽ എത്തിയിട്ടും അദ്ദേഹത്തിന്റെ  ​ഗ്രാഫ് ഒരു തട്ട് പോലും  താഴ്ന്നിട്ടില്ല. ജീവിതത്തിലും കരിയറിലും ഉയർന്ന് തന്നെയാണ് പോകുന്നത്. അദ്ദേഹം വളരെ ഭാഗ്യം ചെയ്ത ആളാണ്. മക്കളുടെ കാര്യത്തിലും കുടുംബപരമായും സോഷ്യൽ സ്റ്റാറ്റസിന്റെ കാര്യത്തിലായാലും, സമ്പത്തിന്റെ കാര്യത്തിലായാലും  മമ്മൂക്ക എപ്പോഴും ഉയർന്ന് തന്നെയാണ് നിൽക്കുന്നത്.

ഈ മനുഷ്യന് പകരം വെക്കാൻ ഇന്ന് വരെ ഒരു ആക്ടറും വേറെ ഉണ്ടായിട്ടില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ മകനും വളരെ നല്ല നിലയിൽ എത്തി. മമ്മൂക്കയെപ്പോലെ അറിയപ്പെടുന്ന നടനാണ് ഇന്ന് ദുൽഖറും. ഇന്ന് ദുൽഖറിന്റെ അച്ഛൻ എന്ന നിലയിൽ പോളുക പല ഇടത്തും അദ്ദേഹം അറിയപെടുന്നുണ്ട്. അതുപോലെ മകളാണെങ്കിലും എല്ലാകൊണ്ടും ഉയർന്ന് നിൽക്കുന്ന ഒരാളാണ്. പണ്ടുള്ളവർ പറയാറുണ്ട് എല്ലാവർക്കും എല്ലാ ഭാ​ഗ്യങ്ങളും ഒരുമിച്ച് കിട്ടില്ലെന്ന്. പക്ഷെ ആ പറയുന്നതിൽ ഒരു സ,ത്യ,വുമില്ലെന്നാണ് എനിക്കിപ്പോൾ തോന്നുന്നു, ദൈവം എല്ലാം നൽകി അനുഗ്രഹിക്കുന്ന ചിലരെങ്കിലും നമ്മുടെ ഇടയിലും ഉണ്ട്, അതിൽ ഒരാളിന് മമ്മൂക്ക.

ഒന്നുകിൽ ഈ വിദ്യാഭ്യാസമുള്ളിടത്ത് കല നിൽക്കില്ല. കലയുള്ളിടത്ത് പണം നിൽക്കില്ല എന്നൊക്കെ പറയുന്ന കേട്ടിട്ടുണ്ട്. എന്നാൽ മമ്മൂക്കയുടെ കാര്യത്തിൽ എല്ലാ ഭാ​ഗ്യങ്ങളും ലഭിച്ചിട്ടുണ്ട്. മമ്മൂക്ക ഈ പ്രായത്തിലും ശരീരം സംരക്ഷിക്കുന്നത് കാണുമ്പോൾ എന്റെ വീട്ടുള്ളവർ പോലും എന്നെ പുച്ഛത്തോടെയാണ് നോക്കുന്നത് എന്നും രാമു പടിക്കൽ പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *