പുലികുട്ടികൾ ! പറയുന്നത് ചെയ്ത് കാണിക്കുന്നവർ, ഇവരെപോലെയുള്ളവർ നാട് ഭരിക്കുന്നത് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത് ! മേജർ രവി പറയുന്നു !

സിനിമ സംവിധായകൻ എന്നതിനപ്പുറം മേജർ രവി ഇന്ത്യൻ ആർമിയുടെ മുൻ ഓഫീസർ കൂടിയാണ്, അതുപോലെ അദ്ദേഹം ഇപ്പോൾ ഭാരതീയ ജനതാ പാർട്ടിയുടെ കേരള ഉപാധ്യക്ഷൻ കൂടിയാണ്, ഇപ്പോഴിതാ അദ്ദേഹം നടൻ സുരേഷ് ഗോപിയെയും തമിഴ്‌നാട്ടിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അണ്ണാമലൈയെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

തമിഴ് ഹൃദയം കീഴടക്കികൊണ്ട്  തമിഴ് നാട്ടിൽ ബിജെപിയുടെ ഒരു പുലി വളർന്നു വരുന്നുണ്ട്, പുലിയായിട്ട് തന്നെയാണ് അവൻ വളർന്നു വരുന്നത്..  ‘അണ്ണാമലയ്’, അദ്ദേഹം പറഞ്ഞു, മോനെ നീ അത് നീ ചിന്തിക്കുകയെ വേണ്ട, അവൻ പറഞ്ഞാൽ പറഞ്ഞതാണ്..   എനിക്കുണ്ടാകുന്ന ഒരു ഫീൽ തന്നെയാണ് ഞാൻ അദ്ദേഹത്തിലും കാണുന്നത്. പറഞ്ഞാൽ അത് അതുപോലെ ചെയ്യുന്നുണ്ട്, അതിനു പിറകിലുള്ള ആ ശക്തി കാണാനുണ്ട്. എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ് എന്നും മേജർ രവി പറയുന്നു.

അതുപോലെ തന്നെ മേജർ രവി സുരേഷ് ഗോപിയെയും പുകഴ്ത്തി സംസാരിച്ചിരുന്നു. സുരേഷ് ഗോപി പോലൊരു നേതാവിനെ കാണാനാണ് താൻ ആഗ്രഹിക്കുന്നത്.  അദ്ദേഹം ചെയ്യുന്ന മനുഷ്യത്വപരമായ കർമ്മങ്ങൾ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ല, ഏവരും അവരവരുടെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു മനുഷ്യൻ വളരെ വിസ്മയമാണ്.

ആ മനുഷ്യൻ യാതൊന്നും പ്രതീ,ക്ഷിക്കാതെ  തന്റെ തന്നെ സമ്പാദ്യത്തിൽ നിന്നും  പണം  മുടക്കി അദ്ദേഹം ചെയ്യാറുള്ള പല കാര്യങ്ങളും എനിക്ക് നേരിട്ട് അറിയാവുന്നതാണെന്നും മേജർ രവി പറയുന്നു.  അദ്ദേഹത്തിന്റെ ഈ വീഡിയോക്ക് ലഭിക്കുന്ന കമന്റുകൾ കേരളവും തമിഴ്‌നാടും ഭാവിയിൽ സംപ്രക്ഷയ്ക്കാൻ പോകുന്ന പുലികൾ ആണ് സുരേഷ് ഗോപിയും അണ്ണാമലയും എന്നാണ്.

അതേ,സമയം അദ്ദേ,ഹം ഒരു നടൻ എന്ന നിലയിൽ അദ്ദേഹം ഒരു സിനിമയിൽ അഭിനയിക്കാൻ പോയാൽ അവിടെ അദ്ദേഹം എനിക്കിത്ര തുക വേണമെന്ന് ബാർഗയിൻ ചെയ്യും, എന്നാൽ ആ വാങ്ങുന്നത് അപ്പുറത്തു കൊണ്ടുപോയി കൊടുക്കുന്നത് കണ്ടിട്ടുള്ള ആളാണ് ഞാൻ. എന്നാൽ ഇതെല്ലം കണ്ടശേഷം ഞാൻ പലപ്പോഴും അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട് എന്തുകൊണ്ട് ഇതൊക്കെ പുറത്ത് പറയുന്നില്ല എന്ന്.. ഇതൊക്കെ പറയാനുള്ളതാണോ ചേട്ടാ അതൊക്കെ അങ്ങ് പൊയ്‌ക്കൊണ്ടിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയുള്ള നേതാവിനെയാണ് എന്നെ പോലെയുള്ള പട്ടാളക്കാർ കാണാൻ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *