ദേവാസുരത്തിൽ മോഹൻലാൽ വാശിപിടിച്ചത് മറ്റു രണ്ടു നായികമാർക്ക് വേണ്ടി ! പക്ഷെ എന്നെ തിരഞ്ഞെടുത്തത് ശശി സാറാണ് ! മറക്കനാകാത്ത ആ അനുഭവം രേവതി തുറന്ന് പറയുന്നു !
മലയാള സിനിമയിൽ ആരാധകരെ ആവേശത്തിലാക്കിയ മോഹൻലാൽ ചിത്രമാണ് ദേവാസുരം. ഇന്നും ആ ചിത്രം മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്നു. പുതു തലമുറയെ പോലും ആവേശത്തിക്കുന്ന ചിത്രം ഇന്നും മിനിസ്‌ക്രീനിൽ വലിയ ഹിറ്റാണ്. ദേവാസുരം അതൊരു യഥാർഥ ജീവിത കഥയെ ആസ്പദമാക്കി ചിത്രീകരിച്ചതാണ് എന്ന് നമ്മൾ കേട്ടിരുന്നു, മുല്ലശേരി രാജ ഗോപാലിന്റെ കഥയാണ് ദേവാസുരം സിനിമയുടെ ഇതിവൃത്തം. ചിത്രത്തിൽ മോഹൻലാലിനെ പോലെ വളരെ പ്രാധാന്യമുള്ള വേഷമായിരുന്നു ഭാനുമതിയായി എത്തിയ രേവതിക്കും. രേവതിയുടെ കരിയറിൽ ഏറ്റവും മികച്ച ചിത്രങ്ങൾ ഒന്നാണ് ഇത്.
എന്നാൽ ഈ ചിത്രത്തിന് പിന്നിൽ പല കഥകളും അന്ന് ചൂട് പിടിച്ചിരുന്നു. മോഹൻലാലാണ് ഈ കഥാപാത്രത്തിനായി രേവതിയെ റെക്കമെന്റ് ചെയ്തത് എന്നും, എന്നാൽ അത്തരം ഒരു അവസരം തനിക്ക് വാങ്ങി തന്നതിന് മോഹൻലാലിനോട് നന്ദി പറഞ്ഞില്ല എന്ന രീതിയിൽ വാർത്തകൾ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഈ ആരോപണങ്ങളോട് അടുത്തിടെ രേവതി പ്രതികരിച്ചിരുന്നു, രേവതിയുടെ വാക്കുകൾ, ദേവാസുരം എന്ന ചിത്രത്തിൽ ഞാൻ നായികയായത് മോഹൻലാൽ ശുപാർശ ചെയ്തിട്ടല്ല. അന്തിമ പട്ടികയിൽ ഭാനുമതിയായി അഭിനയിക്കാൻ മൂന്ന് നായികമാരെയാണ് കരുതിയിരുന്നത്.
അത് ശോഭനയും, ഭാനുപ്രിയയും പിന്നെ ഞാനും ആയിരുന്നു. അതിൽ ശോഭനക്കും, ഭാനുപ്രിയക്കും വേണ്ടി മോഹൻലാലും രഞ്ജിത്തും ഒരുപാട് വാശി പിടിച്ചു, അവരിൽ ആരെങ്കിലും മതി എന്ന രീതിയിൽ തന്നെ നിന്നു, കാരണം അവർ രണ്ടുപേരും നർത്തകിമാരാണ്. പക്ഷെ ഐ വി ശശി സാറാണ് ഞാൻ മതിയെന്ന് തീരുമാനിക്കുന്നത്. അതെ സമയം നെടുമുടി വേണുവിന്റെ മകളായും, നീലകണ്ഠന്റെ തോൽവിക്ക് കാരണമാകുന്ന ഭാനുമതിയായി ഞൻ ചേരും എന്ന ശശി സാറിന്റെ നിഗമനമാണ് ഞാൻ ഭാനുമതിയാകാൻ കാരണമായത് എന്നാണ് രേവതി പറഞ്ഞത്.
അതുപോലെ തന്നെ അതൊരു അഭിനയമാണെങ്കിൽ പോലും നീലകണ്ഠൻ എന്ന ആഭാസന്റെ മുന്നിൽ നൃത്തം ചെയ്യണം എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ രേവതി അല്ലാതെയായി മാറുകയായിരുന്നു. ഒരു സ്ത്രീയോട് ചെയ്യാൻ കഴിയുന്ന അത്രയും ക്രൂരത, ദൈവ തുല്യം കാണേണ്ട കലയെ അപമാനിച്ച നീലകണ്ഠൻ എന്ന ആഭാസന് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ ശിക്ഷയാണ് ആ ചിലങ്ക അഴിച്ച് അയാളുടെ മുഖത്ത് വലിച്ചെറിഞ്ഞ രംഗം. അമിത ആവേശത്തിൽ അമിതാഭിനയത്തിൽ വഴുതി വീഴുമോ. ആ രംഗം എന്റെ കയ്യിൽ നിന്നും പോകുമോ എന്നൊരു ഭയം എനിക്ക് ഉണ്ടായിരുന്നു എന്നും രേവതി പറയുന്നു.
കൂടാതെ ഞാനൊരു ഭാഗ്യമുള്ള കലാകാരിയാണ് എന്ന് തോന്നിയിട്ടുണ്ട്, കാരണം ഭാരതിരാജ സാറിനെ പോലുള്ള പ്രതിഭയുടെ ചിത്രമായ ‘മനുഷ്യവാസെ’, ഭരതൻ സാറിനെ പോലുള്ള ഒരു കലാകാരന്റെ ‘കാറ്റത്തെ കിളിക്കൂട്’, ഗോപി സാർ, ശ്രീവിദ്യ, മോഹൻലാൽ എന്നിവർ മികച്ച കലാകാരന്മാരാണ്. എല്ലാം ഒരു ഭാഗ്യമാണ് എന്ന് ഞാൻ കരുതുന്നു എന്നും രേവതി പറയുന്നു.
Leave a Reply