‘ഒരു ഗ്രാമം മുഴുവൻ ദുൽഖറിന് വേണ്ടി പ്രാർത്ഥിക്കുകയാണ്’ ! മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല ! വാപ്പച്ചി ചെയ്തത് മകൻ തുടരുന്നു ! കൈയ്യടിച്ച് ആരാധകർ !

താരപുത്രൻ എന്ന ലേബലിൽ ഇതുങ്ങിപ്പോകാതെ സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ആളാണ് ദുൽഖർ സൽമാൻ. ഇന്ന് ബോളിവുഡിൽ വരെ വിജയം ആവർത്തിച്ച ദുൽഖറിന് പാൻ ഇന്ത്യൻ ലെവലിൽ വലിയ ആരാധകരാണ് ഉള്ളത്. അടുത്തിടെ ഇറങ്ങിയ അദ്ദേഹത്തിന്റ ചിത്രങ്ങൾ എല്ലാം വലിയ വിജയം നേടിയിരുന്നു. ഒരു നടൻ മാത്രമല്ല സഹ ജീവികളോട് കരുണ ഉള്ള വാപ്പയെ പോലെ മറ്റുള്ളവരെ സഹായിക്കാനും വലിയ മനസുള്ള ആളാണ് ദുൽഖർ എന്ന് ഇതിന് മുമ്പും തെളിയിച്ചിട്ടുള്ളതാണ് .

എന്നാൽ ഇപ്പോഴിതാ അദ്ദേഹം ചെയ്ത ഒരു പുണ്യ പ്രവർത്തിയായാണ് ആരാധകർക്ക് ഇടയിൽ വലിയ വാർത്തയായി മാറിയിരിക്കുന്നത്. തന്റെ വരുമാനത്തിൽ നിന്നും ഒരു വീതം അദ്ദേഹം കാരുണ്യ പ്രവർത്തങ്ങൾക്ക് മാറ്റിവെക്കുന്നു എന്നത് അധകമാർക്കും അറിയാത്ത കാര്യമാണ്. ഇപ്പോഴിതാ ദുൽഖറിന്റെ കാരുണ്യം കൊണ്ട് ജീവിതത്തിലേക്ക് തിരികെ എത്തുന്ന ഒരു കുട്ടിയെ കുറിച്ച് സിനിമ പ്രവർത്തകനായ സാജൻ  പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. സാജൻ തന്റെ യുട്യൂബ് ചാനലിൽ കൂടിയാണ് ഈ കാര്യം വ്യക്തമാക്കിയത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മമ്മൂട്ടിയുടെ ജന്മനാടായ ചേമ്പ് ഗ്രാമത്തിന്റെ ഒരു കുട്ടിക്ക് വേണ്ടി ദുൽഖർ ചെയ്ത കാര്യമാണ് സാജൻ വിഡിയോയിൽ പറയുന്നത്. ആ വാക്കുകൾ ഇങ്ങനെ, ദുൽഖറിനോട്‌ ആരാധന മാത്രമല്ല അദ്ദേഹത്തിന് വേണ്ടി ഒരു ഗ്രാമം മുഴുവൻ പ്രാർത്ഥിക്കുക കൂടിയാണ്.  കഴിഞ്ഞ 16 വര്ഷമായിട്ട്  ഗുരുതവസ്ഥയിൽ കഴിയുന്ന ഒരു കുട്ടിക്ക് സഹായവുമായി ദുൽഖർ എത്തി. ആ കുട്ടിക്ക് പല പല ചികിത്സകൾ നടത്താൻ കഴിയാതെ വിഷമിക്കുന്ന സംഭവം ദുൽഖർ സൽമാൻ അറിഞ്ഞു. അദ്ദേഹം അവിടെ ചെന്ന് ആ കുട്ടിയെ നേരിൽ കണ്ടു.

കുട്ടിയുടെ അവസ്ഥ കണ്ട  ഉടൻതന്നെ നമുക്ക് നല്ല വിദഗ്ദ ചികിത്സ നൽകാമെന്ന് അദ്ദേഹം അവരോട് പറഞ്ഞു. ഉടൻതന്നെ  ആസ്റ്റർ മെഡിസിറ്റിയിൽ കുട്ടിക്കുള്ള വിദഗ്ധ ചികിത്സ ഏർപ്പാടാക്കുകയും എട്ട് ലക്ഷം രൂപ കൊടുത്ത് ആ ചികിത്സ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. ഇപ്പോൾ ചെമ്പ് നിവാസികൾ ദുൽഖർ സൽമാനെ വാനോളം പുകഴ്ത്തുകയും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയുമാണ്. ഇതിനാണ് നമ്മൾ പറയുന്നത് മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലെന്ന്.

അദ്ദേഹത്തിന്റെ വാപ്പച്ചി ചെയ്തത് അദ്ദേഹം തുടരുന്നു. ഇതുമാത്രമല്ല ഇനിയും നിർധരരായ കുട്ടികൾക്ക് ഓപ്പറേഷനോ ആരോഗ്യപരമായി എന്തെങ്കിലും അസുഖം ഉണ്ടെങ്കിലോ അവരെ സഹായിക്കാനായി അദ്ദേഹം ഒരു ട്രീ ഓഫ് ലൈഫ് എന്ന സംഘടന രൂപീകരിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ ഗ്രാമവാസികൾ അദ്ദേഹത്തെ പുകഴ്ത്തുക മാത്രമല്ല  ഒരു ഗ്രാമം മുഴുവൻ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയുമാണ്. ചെമ്പ് നിവാസികൾക്ക് പുറമെ എല്ലാവരിലേക്കും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *