പണവും പ്രശസ്തിയും കൂടുമ്പോൾ സൗന്ദര്യം ഓട്ടോമാറ്റിക് ആയി ഉണ്ടാകും ! പിന്നെ മമ്മൂട്ടി പ്രവസിച്ചിട്ടുമില്ല ! സീമയുടെ വാക്കുകൾ !

മലയാള സിനിമ രംഗത്ത് നിരവധി ചിത്രങ്ങൾ ഒരുമിച്ച് അഭിനയിച്ചട്ടുള്ള താര ജോഡികളാണ് സീമയും മമ്മൂട്ടിയും. സീമ ഒരു സമയത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നായിക ആയിരുന്നു. ‘അവളുടെ രാവുകൾ’ എന്ന ചിത്രമാണ് ഡാൻസർ ആയിരുന്ന  ശാന്തിയെ സിനിമ താരം സീമയായി മാറുന്നതിന് നിൻമിത്തമായത്. ആ ചിത്രത്തിന്റെ സംവിധായകനായ ഐ.വി. ശശിയായിരുന്നു സീമയുടെ ഭർത്താവ്. മികച്ച നടിക്കുള്ള കേരളം സംസ്ഥാന പുരസ്‌കാരം രണ്ടു തവണ വാങ്ങിയിട്ടുള്ള സീമ. 202 ഓളം ചിത്രങ്ങളിൽ  അഭിനയിച്ച സീമ തമിഴിലും വളരെ സജീവമായിരുന്നു.

അതുപോലെ തന്നെ സീമ ഏറ്റവും കൂടുതൽ ജോഡിയായി അഭിനയിച്ചിട്ടുള്ളത് മമ്മൂട്ടിക്ക് ഒപ്പമാണ്, പ്രായം 70 കഴിഞ്ഞെങ്കിലും മമ്മൂക്ക ഇന്നും കാഴ്ചയിൽ വളരെ ചെറുപ്പമാണ്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് സീമ പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്, മഴവിൽ മനോരമയിൽ  റിമി ടോമി അവതാരകയായി എത്തിയ പരിപാടിയിൽ മമ്മൂട്ടിയുടെ ഗ്ലാമറിന്റെ  കുറിച്ച് ചോദിച്ചപ്പോൾ നടിയുടെ അന്നത്തെ  പ്രതികരണം  ഏറെ വിവാദമായിരുന്നു. സീമയുടെ വാക്കുകൾ ഇങ്ങനെ, പണവും പ്രശസ്തിയും കൂടുമ്പോൾ സൗന്ദര്യം ഓട്ടോമാറ്റിക് ആയി ഉണ്ടാകുമെന്ന് സീമ പറഞ്ഞു. കൂടാതെ, മമ്മൂട്ടി പ്രവസിച്ചിട്ടുമില്ല, പക്ഷെ നായികമാർ  പെട്ടെന്ന് പ്രായം ആവുന്നത് അവർ ഒരു കുടുംബത്തെ  പരിചരിക്കുന്നത് കൊണ്ടും  പ്രസവിക്കുന്നത് കൊണ്ടുമാണ് അവരുടെ ആയുസും ആരോഗ്യവും സൗന്ദര്യവും നഷ്ടമാകുന്നത്.

അതുമാത്രമല്ല ഇതൊന്നും പോരാഞ്ഞിട്ട് മമ്മൂട്ടിക്ക് ആവിശ്യത്തിന്  പണംവും ഉണ്ട്, പിന്നെ പ്രസവവും ഇല്ല, അങ്ങേരു പ്രസവിക്കാത്തത് കൊണ്ട് ആ സൗന്ദര്യം നിലനിൽക്കുന്നു.  എന്നാണ് സീമ പ്രതികരിച്ചത്. സീമയും ജയനും അവിസ്‍മരണീയമാക്കിയ കണ്ണും കണ്ണും എന്ന ഗാനം പരിപാടിക്കിടെ കേൾപ്പിച്ചു. ഈ ഗാനം മമ്മൂട്ടിയും പാടി അഭിനയിച്ചിട്ടുണ്ടല്ലോ എന്ന് അവതാരിക വീണ്ടും സീമയോട് ചോദിച്ചപ്പോൾ അതേ മമ്മൂട്ടി അത് അഭിനയിച്ചു കുളമാക്കിയെന്ന് സീമ തിരിച്ചടിച്ചു. തന്‍റെ അഭിപ്രായം മമ്മൂട്ടി കേൾക്കുന്നതിൽ പ്രശ്‌നമില്ലെന്നും സീമ എടുത്ത് പറയുകയുണ്ടായി.

കൂടാതെ തന്റെ സിനിമ ജീവിതത്തെ കുറിച്ചും സീമ പറയുന്നു..  താൻ ഏറ്റവും കൂടുതൽ നായികയായി അഭിനയിച്ചിട്ടുള്ളത് ജയന്റെയും മമ്മൂട്ടിയുടെയും ഒപ്പമായിരുന്നു. ജയനും മമ്മൂട്ടിയുമാണ് എൻറെ നായകന്മാരായി കൂടുതൽ അഭിനയിച്ചിട്ടുള്ളത്. സത്യത്തിൽ ഈ അടുത്ത കാലത്താണ് ഞാനറിയുന്നത് മമ്മൂട്ടിക്കൊപ്പം 38 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എന്ന്. റൊമാൻറിക് രംഗങ്ങളിൽ അഭിനയിക്കുമ്പോൾ മമ്മുക്കയ്ക്കു എന്നെ കെട്ടിപ്പിടിക്കാൻ ഭയങ്കര മടി ആയിരുന്നു. പക്ഷേ ജയേട്ടൻ അങ്ങനെയായിരുന്നില്ല. എനിക്ക് തോന്നുന്നത് അതിൻറെ പ്രധാന കാരണം മമ്മൂക്കയ്ക്ക് ഭാര്യ ഉള്ളതു കൊണ്ടായിരിക്കും ആ ഒരു പേടി. പക്ഷെ ജയേട്ടൻ വിവാഹിതൻ അല്ലല്ലോ, അതുകൊണ്ട് ആരെയും പേടിക്കണ്ടല്ലോ എന്നും സീമ പറയുന്നു

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *