സുരേഷ് ഗോപി ജനിച്ചത് ഒരിക്കലും ഒരു ബിജെപി കാരനായിട്ടല്ല, കെ കരുണാകരന്റെ സപ്തതി ആഘോഷിക്കുമ്പോള്‍ അവിടെ പ്രധാനിയായി മുൻ നിരയിൽ അയാൾ ഉണ്ടായിരുന്നു ! ശാന്തിവിള ദിനേശ് !

മലയാളികൾ ഏറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് നടനും പൊതുപ്രവർത്തകൻ കൂടിയായ സുരേഷ് ഗോപി. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ ആ  മനുഷ്യൻ ഏറെ വിമർശനങ്ങൾ നേരിടാറുണ്ട്. പക്ഷെ അതൊന്നും വകവെക്കാതെ അദ്ദേഹം കാരുണ്യ പ്രവർത്തികൾ ഒരുപാട് ചെയ്യാറുണ്ട്. ഇപ്പോഴിതാ ഇതിന് മുമ്പ് ശാന്തിവിള ദിനേശ് സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ദിനേശിന്റെ ആ വാക്കുകൾ ഇങ്ങനെ, സുരേഷ് ഗോപി തൊടുന്നതൊക്കെ വിവാദമാകുന്ന ഒരു സമയമാണ് ഇപ്പോൾ, ആ മനുഷ്യൻ മനസിൽ വെക്കാതെ അത് പ്രകടിപ്പിക്കും, പ്രതികരിക്കുകയും ചെയ്യും. പക്ഷേ അത് അദ്ദേഹത്തിന് തന്നെ പാരയായി മാറും. അതിനു ഉദാഹരണമാണ്  ഒല്ലൂരില്‍ എസ്‌,ഐ,യെ സ,ല്യൂ.ട്ട് അടിപ്പിച്ച സംഭവം. ഒരു എംപിയായ തന്നെ കണ്ടപ്പോള്‍ പോ,ലീ,സ് ജീപ്പില്‍ നിന്നും ഇറങ്ങി വരാത്ത ആ ഉദ്യോഗസ്ഥനെ വളരെ രഹസ്യമായി വിളിച്ച് സര്‍ എന്തുകൊണ്ടാണ് തന്നെ കണ്ടിട്ടും ഇറങ്ങി വരാത്തതെന്ന് വളരെ  രഹസ്യമായി ചോദിക്കുന്നതിന് പകരം കമ്മീഷ്ണര്‍ സിനിമയില്‍ കാണുന്നത് പോലെ ക്യാമറകൾക്ക്  മുമ്പിൽ  നിന്നുകൊണ്ട് പരസ്യമമായി വിളിക്കുക എന്നിട്ട് താന്‍ മേയറല്ല എംപിയാണെന്ന് ഓര്‍മ്മിപ്പിക്കുക, ഇതൊന്നും വേണ്ടായിരുന്നു.

എന്നാൽ പറയുമ്പോൾ എല്ലാം പറയണം. പക്ഷേ വിഷയത്തില്‍ ചെരിപ്പ് കൊണ്ട് സ,ല്യൂ,ട്ട് അടിപ്പിച്ച് പ്രതിഷേധിച്ച യൂ,ത്ത് കോ,ണ്‍,ഗ്ര,സി,ന്റെ നടപടിയും ശരിയല്ല. കാരണം സുരേഷ് ഗോപി ഉന്നയിച്ചത് ന്യായമായ ഒരു ആവശ്യമാണ്. എന്നിരുന്നാലും അദ്ദേഹത്തിന്റെ രീതി ശരിയായിരുന്നില്ലെന്ന പക്ഷക്കാരനാണ് താന്‍. അദ്ദേഹത്തിന്റെ രാഷ്ട്രീയ അജണ്ടയോട് പലർക്കും എതിർപ്പാണ്, പക്ഷെ സുരേഷ് ഗോപി ജനിച്ചത് ഒരിക്കലും ഒരു ബിജെപി കാരനായിട്ടല്ല, കെ കരുണാകരന്റെ സപ്തതി ആഘോഷിക്കുമ്പോള്‍ മുഖ്യ കാര്‍മികനായി അവിടെ എല്ലാം നോക്കി നടത്തിയിരുന്നത് സുരേഷ് ഗോപിയായിരുന്നു.

അതിലും വലിയ മറ്റൊരു കാര്യം. സഖാവ് വിഎസ് അച്യുതാനന്ദന്‍ മലമ്പുഴയില്‍ ആദ്യമായി മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റേയോ പാര്‍ട്ടിയുടെയോ പോലും അനുമതി തേടാതെ വിഎസിന് വേണ്ടി വോട്ട് തേടിയിറങ്ങിയ വ്യക്തിയാണ് സുരേഷ് ഗോപി. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹം യാതൊരു കാരണവുമില്ലാതെ മോദി ഭക്തനായി ബിജെപിയില്‍ ചേരുന്നു, സുരേഷ് ഗോപി എന്ന മനുഷ്യൻ  ഇങ്ങനെയാണ്. അദ്ദേഹത്തിന് ആരോടും സ്ഥായിയായ വിരോധമില്ല. സ്‌നേഹ സമ്പന്നനായ മനുഷ്യനാണ്.

അതുമാത്രമല്ല,  മാധ്യമ പ്രവർത്തകർ  പ്രദീപിന്റെ മ,ര,ണ ശേഷം അദ്ദേഹം അവിടെ എത്തിയപ്പോൾ ഞാനും ഉണ്ടായിരുന്നു, എന്നെ കണ്ടപ്പോൾ സംസാരിക്കാൻ വന്നു, എന്നിട്ട് എന്നോട് രഹസ്യമായി പറഞ്ഞു മ്മുടെ രാജ്യത്തിന്റെ പോക്ക് അത്ര ശരിയല്ല, പ്രദീപിനെ കൊ,ന്ന,ത് പോരാളി ഷാജിയാണെന്നായിരുന്നു. അത് കേട്ടപ്പോള്‍ എനിക്ക് ഉള്ളില്‍ ശരിക്കും ചിരി വന്നു. പോരാളി ഷാജി എന്നൊരു വ്യക്തി ഇല്ലെന്ന് പോലും പാവം അദ്ദേഹത്തിന് അറിയില്ല. ഞാന്‍ പറഞ്ഞു ചേട്ടാ അങ്ങനെ ഒരാളില്ലെന്ന്, അപ്പോള്‍ ഉണ്ടെന്നും അന്വേഷണം നടത്തിയാല്‍ കണ്ടുപിടിക്കാമെന്നും പറഞ്ഞ് തനിക്ക് അദ്ദേഹം കുറേ ക്ലാസെടുത്തു. അദ്ദേഹം പറഞ്ഞ ഒരു കാര്യവും ശരിയല്ലെന്ന് തനിക്ക് അറിയാമായിരുന്നു. എന്നിട്ടും താന്‍ തര്‍ക്കിക്കാന്‍ പോയില്ല. കുറച്ച്  എടുത്ത് ചാട്ടക്കാരനാണ് സുരേഷ് ഗോപി. ഇതുകൊണ്ടാണ് അദ്ദേഹത്തിന് ശത്രുക്കള്‍ ഉണ്ടാകുന്നതെന്നാണ് ഞാന്‍ കരുതുന്നത് എന്നും ശാന്തിവിള ദിനേശ്  പറയുന്നു

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *