അവള്‍ ഇപ്പോള്‍ എട്ടാം ക്ലാസിലായി, ഞാൻ പറയുന്നതിന് എതിരേ ചെയ്യൂ ! ഞാൻ എന്തിന് അങ്ങനെ ചെയ്യണം ! മകളെ കുറിച്ച് ശോഭന പറയുന്നു !

മലയാളികളുടെ എക്കാലത്തെയും ഇഷ്ട താരമാണ് നടി ശോഭന. ഇന്നും നമ്മൾ ഓർത്തിരിക്കുന്ന അനേകം കഥാപാത്രങ്ങൾ മികച്ചതാക്കിയ ശോഭന. എക്കാലവും മലയാളികൾ ഓർത്തിരിക്കാൻ പാകത്തിന് ഒരുപാട് സിനിമകൾ നമുക്ക് സമ്മാനിച്ച അഭിനയത്തിലുപരി തന്റെ ഒരു നർത്തകി എന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകിയത്. ചെറുപ്പം മുതൽക്കേ ശോഭന ഭരതനാട്യം അഭ്യസിച്ച പകരം വെക്കാനില്ലാത്ത നാട്യ റാണിയാണ്. ഏകദേശം 230- ൽ അധികം സിനിമകളുടെ ഭാഗമായ ശോഭന തനറെ ജീവിതം തന്നെ കലക്കായി ഉഴിഞ്ഞ് വെച്ചിരിക്കുകയാണ്. ശോഭനയുടെ കലാമികവിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

ഇന്ന് ശോഭനയുടെ ജീവിതം തന്നെ തന്റെ മകൾക്ക് വേണ്ടിയാണ്, 2010 ല്‍ ആണ് ഒരു പെണ്‍കുഞ്ഞിനെ ശോഭന ദത്തെടുത്തിരുന്നു. ഇന്ന് മറ്റെന്തെനിക്കളൂം അമ്മ എന്ന വേഷമാണ് തനിക്ക് ഏറ്റവും ഇഷ്ടം എന്നാണ് ശോഭന പറയുന്നത്. മകൾ നാരായണിയുടെ എല്ലാ കാര്യങ്ങൾക്കും വലിയ പ്രാധാന്യമാണ് ശോഭന നൽകുന്നത്, മകളെ കുറിച്ച് എപ്പോൾ പറഞ്ഞാലും ഒരുപാട് സംസാരിക്കുന്ന ആളാണ് ശോഭന അത്തരത്തിൽ ഇപ്പോഴിതാ വനിതക്ക് നൽകിയ അഭിമുഖത്തിൽ ശോഭന തന്റെ മകളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.  മകളുടെ വസ്ത്രധാരണത്തിലുള്‍പ്പെടെ അതീവ ശ്രദ്ധ കൊടുക്കാറുണ്ട് എന്നും ശോഭന പറയുന്നു.

നാരായണി അമ്മയുടെ സിനിമകൾ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു, ഇല്ലായിരുന്നു, പക്ഷെ ഇപ്പോൾ അടുത്തിടെയാണ് കുറച്ച് സിനിമകൾ ഒക്കെ കണ്ടു തുടങ്ങിയത്. ‘അമ്മാ വാട്ട് ആര്‍ യു ഡൂയിങ്’ എന്നാണ് സിനിമകൾ കണ്ട ശേഷം എന്നോട് ചോദിച്ചത്, അവള്‍ക്കത് കണ്ട് അമ്പരപ്പാണ്. ഞാന്‍ ഇങ്ങനെയായിരുന്നു എന്ന് ചെറുചിരിയോടെ അവളോട് പറഞ്ഞു. പക്ഷെ ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമ അവള്‍ക്ക് ഇഷ്ടപ്പെട്ടില്ല. കാരണം അതില്‍ എനിക്ക് ഒരു മകളുണ്ടല്ലോ, കല്യാണി പ്രിയദര്‍ശന്‍. എന്റെ കാര്യത്തില്‍ മകള്‍ കുറച്ച്‌ പൊസസീവ് ആണെന്നാണ് ശോഭന പറയുന്നത്.

അവള്‍ക്ക് മൂന്ന് വയസുള്ളപ്പോഴാണ് ഞാന്‍ ‘തിര’ എന്ന സിനിമ ചെയ്യുന്നത്. ആ സിനിമ അവളുടെയൊപ്പമാണ് ഞാൻ തിയറ്ററില്‍ കണ്ടത്. സ്‌ക്രീനില്‍ എന്നെ കണ്ടതും അവള്‍ എന്റെ മുഖത്തേക്ക് നോക്കി. പിന്നീട് എന്തോ ചിന്തയാല്‍ എന്റെ കയ്യും വലിച്ചു പുറത്തേക്ക് കൊണ്ടു പോയി. മണിച്ചിത്രത്താഴ് അവള്‍ക്കിഷ്ടപ്പെട്ടുവെന്നും ശോഭന പറയുന്നുണ്ട്. മകളോട് കുറച്ച് സ്ട്രിക്റ്റ് ആണ് ഞാൻ. അവള്‍ ഇപ്പോള്‍ എട്ടാം ക്ലാസിലായി. ചെന്നൈയില്‍ ഞാന്‍ പഠിച്ച അതേ സ്‌കൂളിലാണ് അവളും പഠിക്കുന്നത്. കോളേജ് പഠനം സ്റ്റെല്ലാ മാരിസില്‍ ചെയ്യണമെന്നാണ് അവളുടെ ആഗ്രഹമെന്നും ശോഭന പറയുന്നു.

അവളുടെ സ്‌കൂളിൽ നിന്ന് ഒരു കോൾ വന്നാൽ കൈ കാലുകൾ വിറക്കുന്ന ഒരു സാധാരണ അമ്മയാണ് ഞാൻ, ചിലപ്പോൾ അവർ ഗുഡ് ന്യൂസ് പറയാൻ ആയിരിക്കും വിളിക്കുന്നത്, എന്നാലും ആ കോൾ കാണുമ്പോൾ ആദ്യം പേടിയാണ്. ഞാന്‍ പറയുന്നതിന്റെ എതിരേ അവൾ ചെയ്യൂ, അതാണല്ലോ പ്രായം. അതുകൊണ്ട് അവൾ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുള്ള കാര്യങ്ങള്‍ ചെയ്യേണ്ട ഞാന്‍ പറയൂ. അപ്പോഴത് ചെയ്യും. അങ്ങനെയുള്ള തമാശകളിലൂടെയാണ് ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത് എന്നും ശോഭന പറയുന്നു.

മകളെ മാധ്യമങ്ങൾക്ക് മുന്നിൽ കൊണ്ടുവരുന്നത് എനിക്ക് ഇഷ്ടമല്ല, എല്ലാവരെയും പോലെ അവളും ഒരു സാധാരണ കുട്ടിയാണ്, എന്തിന് ഞാനെന്റെ മകളെ മാധ്യമങ്ങളുടെ മുന്നില്‍ കൊണ്ടു വരണം എന്നും ശോഭന ചോദിക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *