
എനിക്കും ചേച്ചിക്കും പൊക്കം വെക്കാനുള്ള മരുന്നുകൾ വാങ്ങി അച്ഛന്റെ കുറെ കാശ് പാഴായി പോയിട്ടുണ്ട് !!
നമ്മൾക്കേവർക്കും പരിചിതനായ വ്യക്തിയാണ് നടൻ സൂരജ് തേലക്കാട്. പൊക്കമില്ലയിമ ആനിന്റെ പൊക്കം എന്ന് പറഞ്ഞ ഗിന്നസ് പക്രുവിന് ശേഷം നമ്മൾ കണ്ട മികച്ച കലാകാരൻ, ചെറുപ്പം മുതൽ ടെലിവിഷൻ പരിപാടികളിൽ നിറ സാന്നിധ്യയിരുന്ന താരം ചാർളി എന്ന ദുൽഖർ ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയത്. പിന്നീട് ഉദാഹരണം സുജാത, വിമാനം, അമ്പിളി തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു, കൂടാതെ അതിനോടൊപ്പം നിരവധി സ്റ്റേജ് ഷോകളും ചെയ്യാറേണ്ടതായിരുന്ന സൂരജ് കലയോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്, സിനിമ ജീവിതത്തിൽ ഒരു വഴിത്തിരിവായത് സുരാജ് വെഞ്ഞാറമൂട് നായകനായ ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിയിലൂടെയാണ്…
ഈ ചിത്തത്തിൽ തന്റെ മുഖം കാണിക്കുന്നില്ലങ്കിലും ഒരുപാട് സന്തോഷത്തോടെ ചെയ്ത് വേഷമായിരുന്നു അതെന്നും, അതോടൊപ്പം നിരവധി ബുദ്ധിമുട്ടുകളും ചിത്രത്തിനുവേണ്ടി സൂരജ് സഹിച്ചിരുന്നു, ഒരു സാധാരണ വീട്ടിൽ ജനിച്ച സൂരജ് ഒരുപാട് കഷ്ടപാടുകളും ബുദ്ധിമുട്ടലുകളും ചെറുപ്പത്തിൽ താന്നെ അനുഭവിച്ചിരുന്നു, അച്ഛനും അമ്മയ്ക്കും ഞങ്ങൾ രണ്ടു മക്കളാണ് മൂത്തത് ചേച്ചി ഇളയത് താനും, അന്ന് തന്നെ ഏറെ വിഷമിപ്പിച്ചു ഒരു കാര്യം എനിക്കും ചേച്ചിക്കും പൊക്കം വെയ്ക്കാനുള്ള മരുന്നുകൾ വാങ്ങിച്ച് അച്ഛന്റെ പോക്കറ്റിലെ ഒരുപാട് കാശ് പോയിട്ടുടെന്നും കുപ്പികള്‍ കൊണ്ട് ഞങ്ങളുടെ വീട് നിറഞ്ഞു എന്നല്ലാതെ ഞാന്‍ നാലിഞ്ചില്‍ നിന്നും ചേച്ചി മൂന്നിഞ്ചില്‍ നിന്നും ഒരു സെന്റീമീറ്റര്‍ പോലും വളര്‍ന്നില്ല….

പക്ഷെ വളരാത്തത് പൊക്കം മാത്രമാണ് കേട്ടോ, മനസ്സ് കൊണ്ട് ഞാനും എന്റെ ചേച്ചിയും ഒരുപാട് ഉയരത്തിലാണെന്നും സൂരജ് ചിരിച്ചുകൊണ്ട് പറയുന്നു … ആദ്യമൊക്കെ ഒരുപാട് ലേഹ്യങ്ങൾ, കഷായങ്ങൾ, മരുന്നുകൾ ഒക്കെ കിലോക്കണക്കിന് ഞങ്ങൾ കഴിച്ചിട്ടുണ്ടെന്നും പക്ഷെ അതിലൊന്നും ഒരു കാര്യവുമില്ലന്ന് പോകെ പോകെ ഞങ്ങൾക്ക് ബോധ്യമായിവന്നു, ഡോക്ടർ തരുന്ന ചവർപ്പുള്ള ഗുളിക പൊക്കം വരാണല്ലേ എന്ന് കരുതി മനസില്ല മനസോടെ ഞാനും ചേച്ചിയും കഴിക്കും, ഓരോ തവണയും ചെല്ലുമ്ബോള്‍ ഡോക്ടര്‍ ഒരു ചുമരില്‍ ചാരി നിര്‍ത്തും. പൊക്കം അളക്കും ഒടുവില്‍ ഡോക്ടര്‍ പറഞ്ഞു, ഇത് നടക്കുംന്ന് തോന്നുന്നില്ല എന്ന്..

പിന്നെ ഒരിക്കൽ ഞങ്ങൾക്ക് അറിവായ ശേഷം അച്ഛൻ ഞങളെ അടുത്ത് വിളിച്ചിട്ട് പറഞ്ഞു നിങ്ങൾക്കിനി ഇതിൽ കൂടുതൽ പൊക്കം വയ്ക്കില്ല എന്ന് ഉറപ്പായി, ഇപ്പോഴുള്ളതില്‍ നിന്ന് ഇനി വലിയ മാറ്റമൊന്നും ഉണ്ടാകാന്‍ പോകുന്നുമില്ല. ചികിത്സയ്ക്കൊക്കെ ഭയങ്കര ചെലവാണ്. നമ്മളെ കൊണ്ട് താങ്ങില്ല. മാത്രമല്ല ചാന്‍സ് ഫിഫ്ടി ഫിഫ്ടി മാത്രമേയുള്ളൂ. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യും ഇത്രയൊക്കെ കേള്‍ക്കുന്നതിന് മുന്‍പ് തന്നെ ഞങ്ങളുടെ മനസ് ആ സത്യവുമായി പൊരുത്തപ്പെട്ടിരുന്നു. സ്കൂളിൽ പോകുമ്പോൾ നമ്മളെക്കാളും പൊക്കമുള്ള കൂട്ടുകാരെ കാണുമ്പോൾ ആദ്യമൊക്കെ വലിയ ദുഃഖമായിരുന്നു, പിന്നെ പിന്നെ അതൊക്കെമാറി.. എല്ലാം മറക്കാൻ കലയെ കൂടുതൽ സ്നേഹിച്ചു അത് എനിക്ക് കൂടുതൽ ആത്മബലം നൽകിയെന്നും സൂരജ് പറയുന്നു…..
Leave a Reply