മുഖ്യമന്ത്രിയുടെ അറിവോടെയാണ് സഹകരണ ബാങ്കുകളിലെ തട്ടിപ്പ് നടന്നെതെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു ! ആ കൂടിക്കാഴ്ച സംശയകരം ! കെ സുരേന്ദ്രൻ പറയുന്നു !

ഇപ്പോൾ കേരളമാകെ കരുവന്നൂർ സഹകരണ ബാങ്കിൽ ഉണ്ടായ സാമ്പത്തിക തട്ടിപ്പിനെ കുറിച്ചുള്ള വാർത്തകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തിയ പ്രസ്താവനകളാണ് ഏറെ ശ്രദ്ധ നേടുന്നത്. കേരള ബാങ്കിലെ മുഴുവൻ തുകയും എടുത്താലും കരുവന്നൂരിലെ നിക്ഷേപകർക്ക് പണം ലഭിക്കാൻ പോകുന്നില്ല എന്നും, സാധാരകർക്ക് നീതി നടപ്പാകും വരെ ഞങ്ങൾ പോരാടുമെന്നും സുരേന്ദ്രൻ പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,  എം കെ കണ്ണനെ ഇടി ചോദ്യം ചെയ്യുന്നതിന് മുമ്പ് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച സംശയാസ്പദം. കരുവന്നൂർ ബാങ്കിലെ കള്ളപ്പണ ഇടപാടിനെയും ബിനാമി ഇടപാടിനെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മുഖ്യമന്ത്രി ഇതു കേരളമാണ്, ഇവിടെ വേറെ സംസ്കാരമാണെന്നൊക്കെയാണു പറയുന്നത്. ഇഡി അന്വേഷണത്തെ തടയാനുള്ള മുഖ്യമന്ത്രിയുടെ ത്വര കാണുമ്പോൾ സഹകരണ ബാങ്കുകളിലെ തട്ടിപ്പ് അദ്ദേഹം ഉൾപ്പടെയുള്ളവരുടെ അറിവോടെയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

 

ഈ വിഷയത്തിൽ യുഡിഎഫ് നേതാക്കളുടെ തണുത്ത സമീപനം അതിൽ എല്ലാവർക്കും പങ്കുണ്ട് എന്നതിന്റെ തെളിവാണ്. സർക്കാർ പ്രതിസന്ധിയിലായാൽ ഗവർണറുടെ പേര് വലിച്ചിഴയ്ക്കുക എന്നത് മുഖ്യമന്ത്രിയുടെ സ്ഥിരം പരിപാടിയായെന്നും സുരേന്ദ്രൻ പരിഹസിച്ചു. കരുവന്നൂർ ബാങ്കിനേക്കാൾ പരിതാപകരമാണു ഇപ്പോഴത്തെ നമ്മുടെ കരളബാങ്കിന്റെ അവസ്ഥ. സഹകരണ ബാങ്കുകളിലെ തട്ടിപ്പിന്റെ നഷ്ടം കേരള ബാങ്ക് വീട്ടിയാൽ കേരള ബാങ്കു തകരും.

ഇതിനു ഒരേ ഒരു പരിഹാരം കട്ടവന്റെ അടുത്തുനിന്നും പണം തിരിച്ചുപിടിക്കുക എന്നതാണ്, അതല്ലാതെ ഈ പ്രതിസന്ധിക്കു പരിഹാരമുണ്ടാവില്ല. നിക്ഷേപകരെ കബളിപ്പിക്കാനാണു പിണറായി വിജയൻ ശ്രമിക്കുന്നത്. നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കേണ്ടതു ഖജനാവിലെ പണം ഉപയോഗിച്ചോ മറ്റു പൊതുഫണ്ട് ഉപയോഗിച്ചോ അല്ല. ഇത് തട്ടിയെടുത്ത സിപിഎമ്മാണു നഷ്ടപരിഹാരം നൽകേണ്ടത്. സിപിഎം നേതാക്കളാണു പാവപ്പെട്ടവരെ പറ്റിച്ചത്. താൽകാലികമായി രക്ഷപ്പെടാൻ ആത്മഹത്യാപരമായ നിലപാടാണു പിണറായി വിജയൻ സ്വീകരിക്കുന്നത് എന്നും സുരേന്ദ്രൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *