മുല്ലപ്പൂ ചൂടി, ദിവസവും എണ്ണ തേച്ചു കുളിച്ച് മുടിയിൽ തുളസിക്കതിർ ഒക്കെ ചൂടുന്ന ഒരു കുട്ടി ആയിരിക്കണം എന്റെ ഭാവി എന്ന ആഗ്രഹം സഫലമായി ! സുരേഷ് ഗോപി !

മലയാളികൾ ഏറെ ഇഷ്ടപെടുന്ന താരജോഡികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും, പലപ്പോഴും സുരേഷ് ഗോപി രാധികയെ കുറിച്ച് വാചാലനാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അമൃത ടീവിയുടെ ജനനായകൻ പരിപാടിയിൽ രാധിക സുരേഷ്‌ഗോപിക്കൊപ്പം പങ്കെടുത്തപ്പോൾ അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. രാധിക ഒരു ഗായിക കൂടിയായിരുന്നു.

ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടുള്ളരാധിക രണ്ട് സിനിമയിൽ ആണ് പാടിയിട്ടുള്ളത്. ആദ്യത്തേത് ഒരു കൊച്ചു കുട്ടിക്ക് വേണ്ടി പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന സിനിമയിൽ ആണ്. അത് കഴിഞ്ഞിട്ടുള്ളത് സിനിമയുടെ പേര് എനിക്ക് ഓർമ്മ വരുന്നില്ല, പാടിയത് ശ്രീക്കുട്ടൻ ചേട്ടന്റെ കൂടെ ആയിരുന്നു” എന്ന് രാധിക പറയുമ്പോൾ റിമി ടോമി ഉൾപ്പെടെ സദസിൽ ഉള്ളവർ ചോദിക്കുന്നത് സുരേഷേട്ടന്റെ പടത്തിൽ പാടാൻ അവസരം ലഭിച്ചില്ലേ എന്ന ചോദ്യം ചോദിക്കുന്നുണ്ട്.

അതിനുള്ള മറുപടി പറഞ്ഞത് സുരേഷ് ഗോപിയാണ്, എന്റെ ഭാര്യയ്ക്ക് പാട്ടുപാടാൻ അവസരം ചോദിക്കുക എന്നത് എന്റെ ഒരു കാര്യം ആയി മാറും. ഞാൻ അങ്ങിനെ എന്റെ കാര്യങ്ങൾക്ക് വേണ്ടി ഒരാളുടെയും അടുത്ത് ഇതുവരെയും പോയിട്ടില്ല. ഇനി പോകുകയും ഇല്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതുപോലെ മുമ്പൊരിക്കൽ ദൂരദർശൻ എന്ന പരിപാടിക്ക് വേണ്ടി നടി പാർവതി അവതാരകയായി എത്തി എന്നോട് ഒരു ചോദ്യം ചോദിച്ചിരുന്നു, സ്വപ്നത്തിൽ ഉള്ള ഭാവിയിലെ വധു എങ്ങിനെ ആയിരിക്കണം അന്ന് ഞാൻ അവൾക്ക്  കൊടുത്ത മറുപടി മുഴുവൻ രാധികയിൽ ഉണ്ട്. മുല്ലപ്പൂ ചൂടി, ദിവസവും എണ്ണ തേച്ചു കുളിച്ച് മുടിയിൽ തുളസിക്കതിർ ഒക്കെ ചൂടുന്ന ഒരു കുട്ടി ആയിരിക്കണം എന്നാണ് ഞാൻ പറഞ്ഞത്. ഇപ്പോഴും അതൊക്കെ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് തന്നെയാണ് എനിക്ക് പറയാൻ ഉള്ളത് എന്നും സുരേഷ് ഗോപി സന്തോഷത്തോടെ പറയുന്നുണ്ട്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *