മോഹൻലാലിന് മുന്നിൽ പിടിച്ച് നിൽക്കാനുള്ള ആമ്പിയറുണ്ടോ സുരേഷ് ഗോപിക്ക് ! മറുപടി വൈറലാകുന്നു ! ഏറ്റെടുത്ത് ആരാധകർ !

ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം ഇപ്പോൾ ഏത് കാര്യങ്ങളും പഴയ നിലയിലേക്ക് മാറികൊണ്ടിരിക്കയാണ്, കഴിഞ്ഞ രണ്ടു വർഷം കൊണ്ട് ഒരുപാട് പ്രതീക്ഷകൾ, സ്വപ്‌നങ്ങൾ, ആഗ്രഹങ്ങളേ എല്ലാം നഷ്ടപ്പെട്ടുപോയ ഒരുപാ ജീവിതങ്ങൾ ഉണ്ട്, അവരെല്ലാം ഇപ്പോൾ വീണ്ടും പിച്ചവെച്ചു നടക്കാൻ തുടങ്ങുകയാണ് എവിടെയും കാർമേഘത്തിന്റെ മൂകത മാറി പുത്തൻ പ്രതീക്ഷയുടെ കിരണങ്ങൾ വന്നുതുടങ്ങുന്നു, അത്തരത്തിൽ ഇപ്പോൾ പഴയ ആവേശം കൊണ്ടുവന്നിരിക്കുമായാണ് തിയറ്ററുകൾ.

ഒരു നീണ്ട ഇടവേളക്ക് ശേഷം ദുൽഖറിന്റെ കുറുപ്പ് തിയറ്ററിൽ മികച്ച വിജയം നേടി പ്രദർശനം തുടരുമ്പോൾ,അതേ പ്രതീക്ഷയോടെ പുറകെ മറ്റു ചിത്രങ്ങളും തയാറെടുക്കുകയാണ്, അതിനിടയിൽ സംഘടനയും തിയറ്റർ ഉടമകളും തമ്മിലുള്ള തർക്കം നിരവധി പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. റിലീസിന് തയാറെടുക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽ സുരേഷ് ഗോപിയുടെ കാവലും റിലീസിനെത്തുകയാണ്.

ഇത്  സുരേഷ് ഗോപി എന്ന സൂപ്പർ സ്റ്റാറിന്റെ ശക്തമായ തിരിച്ചുവരവിനാണ് വഴിയൊരുങ്ങുന്നത്. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ വിശേഷങ്ങളെല്ലാം വൈറലായി മാറിയിരുന്നു. ഇത് തമ്പാന്‍, സ്‌നേഹിക്കുന്നവര്‍ക്ക് കാവലാകുന്ന തമ്പാന്‍ നവംബര്‍ മുതല്‍ എന്നായിരുന്നു ജോബി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാൽ ഇതുപോലെ താന്നെ പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാറും ഇതിനോട് അടുപ്പിച്ചു തന്നെയാണ് റിലീസിനൊരുങ്ങുന്നത്. ഡിംസംബര്‍ 2നാണ് മരക്കാർ റിലീസ് പറഞ്ഞിരിക്കുന്നത്.

കാവലിനെ നിമാതാവായ ജോബി ജോർജ് ആരാധകരുടെ ചില ചോദ്യങ്ങൾക്കും സംശയങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടി നല്കിയിരിക്കുന്നതാണ് ഇപ്പോൾ വാർത്താ പ്രാധാന്യം നേടിയിരിക്കുന്നത്. കാവൽ ഈ സമയത്ത് തന്നെ ഇറക്കണമായിരുന്നോ, മരക്കാര്‍ വരുന്നതോടെ തിയേറ്ററിന്റെ എണ്ണം കുറയില്ലേ, അപ്പോള്‍ ഡേറ്റ് മാറ്റി നല്ല ഒരു ദിവസം നോക്കി ഇറക്കി ഒരു തിരിച്ചുവരവ് കൊടുക്കുന്നതല്ലേ നല്ലതെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. മോനെ ഞാൻ നേരത്തെ പ്ലാൻ ചെയ്തതാ, അത് മാത്രം അല്ല പല കമ്മിറ്മെൻറ്സ് ഉണ്ട്, ദയവായി മനസ്സിലാക്കൂ, എന്നായിരുന്നു ജോബി ജോർജിന്റെ മറുപടി. 25ന് ഉറപ്പാണോയെന്ന് ഒരാൾ‍ ചോദിച്ചപ്പോൾ അതേയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതുപോലെ മരക്കാരിന് ഒപ്പം പിടിച്ചു നിൽക്കാനുള്ള ആമ്പിയർ ഉണ്ടോ കാവലിന് എന്ന കമന്റിന്, ഒന്ന് നോക്കാം, പണ്ട് ഒരു ഉറുമ്പ് ആനയെ വീഴ്ത്തിയ കഥ ഞാൻ കേട്ടിട്ടുണ്ട് എന്നാണ്  ജോബി ജോർജിന്റെ രസകരമായ മറുപടി, ഈ ആത്മവിശ്വാസം മാത്രം മതി നിങ്ങൾ വിജയിക്കുമെന്നാണ് പ്രേക്ഷകർ അഭിപ്രയ പെടുന്നത്. എന്നാൽ മറ്റൊരാളുടെ അഭിപ്രായം മലയാള സിനിമയിൽ ഈ പറയുന്ന വ്യക്തികൾ മാത്രം പോരാ ഇടകാല വേളയിൽ ഒന്ന് വിട്ടു നിന്നു സുരേഷേട്ടൻ. മമ്മൂട്ടി, മോഹൻലാൽ സുരേഷ്‌ ഗോപി ഈ മൂന്ന് വജ്രങ്ങളെയും മലയാളികൾക്ക് എന്നും സ്‌ക്രീനിൽ വേണം.

ഇതിലിപ്പോ ഏത് സിനിമ  വിജയിച്ചാലും പരാജയപ്പെട്ടാലും സ്വന്തം കുടുംബത്തിൽ അരി വേവണമെങ്കിൽ സ്വന്തം വിയർപ്പും കഷ്ടപ്പാടും തന്നെ  വേണം. മരക്കാർ കളിക്കുമെങ്കിൽ കാവലും തിയേറ്ററിൽ കളിച്ചിരിക്കും. അർഹിക്കുന്ന വിജയം രണ്ടും നേടിയിരിക്കും. ലാലേട്ടൻ മമ്മുക്ക മലയാള സിനിമക്ക് വേണ്ടതുപോലെ സുരേഷ് ഗോപിയും വേണം. അവർ ഒരു ചങ്ങലയിലെ 3 കണ്ണികളാ, സുരേഷ് ഗോപിയുടെ  ഈ തിരിച്ചു വരവിൽ സന്തോഷിക്കേണ്ടതും പിന്തുണക്കേണ്ടതും മലയാള സിനിമയെ സ്നേഹിക്കുന്ന മലയാളി എന്ന നിലക്ക് നമ്മളുടെ കടമയാണ് എന്നാണ് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കമന്റ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *