സുരേഷ് ഗോപിയുടെ മകൾ സിനിമയിലേക്ക് ! താരപുത്രിയുടെ ചിത്രങ്ങൾ വൈറലാകുന്നു ! മകളും അമ്മയെപ്പോലെ സുന്ദരി ആണെന്ന് ആരാധകർ !
മലയാളികളുടെ ഇഷ്ട നടനും കൂടാതെ ഒരു തികഞ്ഞ പൊതു പ്രവർത്തകൻ കൂടിയാണ് സുരേഷ് ഗോപി, രാഷ്ട്രീയ പരമായി ചില എതിർപ്പുകൾ ഉണ്ടെങ്കിലും അദ്ദേഹത്തെ ഏവരുടെയും പ്രിയങ്കരനാണ്, ഒരുപാട് സൽ പ്രവർത്തികൾ ചെയ്യുന്ന അദ്ദേഹം ഏറെ നാളുകൾക്ക് ശേഷം സിനിമ രംഗത്ത് സജീവമാകാനുള്ള തയാറെടുപ്പിലാണ്. അദ്ദേഹത്തെ പോലെ നമുക്ക് വളരെ പരിചിതമാണ് നടന്റെ കുടുംബവും ഭാര്യയും നാല് മക്കളും മലയാളികളുടെ പ്രിയങ്കരരാണ്. അതിൽ മൂത്ത മകൾ ഗോകുൽ സുരേഷ് ഇപ്പോൾ സിനിമ രംഗത്ത് വളരെ സജീവമാണ്, എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത കുടുംബത്തിൽ നിന്ന് ഒരാളുകൂടി സിനിമ രംഗത്തേക്ക് വരുന്നുണ്ട് എന്ന വാർത്തയാണ്.
ഭാഗ്യ, ഭവനി എന്നിങ്ങനെ രണ്ടു പെൺ മക്കളാണ് നടനുള്ളത്, ഇവർ ഇരുവരും ആരധകർക്ക് അത്ര പരിചിതമല്ല, താര പുത്രിമാർ സമൂഹ മാധ്യമങ്ങളിൽ ഒന്നും അത്ര സജീവമല്ല. അതിൽ ഭവനി ഇപ്പോൾ സിനിമയിലേക്ക് എത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. താര പുത്രിമാർ ഇടക്ക് മോഡലിംഗ് രംഗത്ത് വളരെ സജീവമാണ്, ഭവനി ഇപ്പോൾ കൂടുതൽ ആക്റ്റീവ് ആയി മോഡലിങ്ങിൽ എത്തിയിട്ടുണ്ട്, അതുകൊണ്ട് ഭവനി ഉടൻ സിനിമയിൽ തുടക്കം കുറിക്കാനുള്ള ഒരുക്കമാണ് എന്ന റിപ്പോർട്ടുകളും സജീവമാണ്. പക്ഷെ താരങ്ങളുടെ ഭാഗത്തുനിന്നും ഇതുവരെ അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല.
ഭവനി അടുത്തിടെ കൂടുതൽ മോഡേൺ ലുക്കിൽ എത്തിയിരുന്നു, സുരേഷ് ഗോപിയുടെ മകളാണ് എന്ന് പലരും തിരിച്ചറിഞ്ഞത് വളരെ വൈകി ആയിരുന്നു. താരപുത്രിയുടെ പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വളരെ വൈറലായി മാറുകയാണ്, അമ്മയെപ്പോലെ സുന്ദരിയാണ് മകളും എന്ന കമന്റുകളും സജീവമാണ്. അതുപോലെ തന്നെ രാധിക ഒരു ഗായിക ആയിരുന്നു എന്ന കാര്യവും അതികം ആർക്കും അറിയില്ല, 1989 ൽ റിലീസ് ചെയ്ത ‘അഗ്നി പ്രവേശം’ എന്ന ചിത്രത്തിൽ എംജി ശ്രീകുമാറിനൊപ്പം രാധിക പാടിയ ‘രാത്രിതൻ’ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു.. ആ ഗാനത്തോടുതന്നെ പിന്നണി ഗാന രംഗത്ത് രാധിക നായർ എന്ന പേര് പ്രശസ്തിനേടി തുടങ്ങിയിരിക്കുന്നു.
എന്നാൽ സുരേഷ് ഗോപിയുമായുള്ള വിവാഹ ശേഷം രാധിക പിന്നണി ഗായിക എന്ന ലെവലിൽ നിന്നും വീട്ടമ്മയായി ഒതുങ്ങുകയായിരുന്നു. വിവാഹം കഴിഞ്ഞ അടുത്ത വർഷം തന്നെ താരം തന്റെ ആദ്യ കുഞ്ഞിന് ജൻമം നൽകിയിരുന്നു ലക്ഷ്മി എന്നായിരുന്നു ആ കുഞ്ഞിന്റെ പേര്, പക്ഷെ ഏവരെയും നൊമ്പര പെടുത്തികൊണ്ട് ഒന്നര വയസ്സുള്ളപ്പോൾ ഒരു കാർ അപകടത്തിൽ ആ കുഞ്ഞിനെ നഷ്ടമായിരുന്നു. മകൻ ഗോകുൽ സുരേഷും അച്ഛൻ സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം പാപ്പാൻ ഉണ്ടാണ് റിലീസിനെത്തും.
Leave a Reply