ബിഗ് ബോസ്സിലെ അവളുടെ പെരുമാറ്റം ഞങ്ങളെ വേദനിപ്പിച്ചിരുന്നു !! സൂര്യയുടെ മാതാപിതാക്കൾ സംസാരിക്കുന്നു !
മലയാളികൾ എന്നും ചർച്ച ചെയുന്ന ഒരു വിഷയമാണ് ബിഗ് ബോസ്.കൂടുതൽ പേർക്കും ഈ ഷോ കാണാൻ അത്ര താല്പര്യം ഇല്ലങ്കിലും അതിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ ഏവർക്കും കൂടുതൽ ആകാംഷയാണ് ഉള്ളത്, സീസൺ ഒന്നും രണ്ടിനെയും അപേക്ഷിച്ച് ഇത്തവണ പുതുമുഖങ്ങൾ ഏറെ ഷോയിൽ എത്തിയിരുന്നു, പക്ഷെ ഇപ്പോൾ പഴയ മുഖങ്ങളെക്കാൾ മലയാളികൾക്ക് മനസിലാക്കാൻ സാധിച്ചത് പുതുമുഖങ്ങളെ ആയിരുന്നു എന്ന് പറയുന്നതാവും ശരി, മണികുട്ടനാണ് അവിടുത്തെ ഇപ്പോഴത്തെ താരം എന്ന് പറയുന്നതിന് കാരണം ഒരു പ്രണയ നായകന്റെ ഭാവമാണ് താരത്തിനിപ്പോൾ, പക്ഷെ പ്രണയം മണികുട്ടനല്ല കേട്ടോ, മണികുട്ടനോടാണ്, അത് വേറെ ആർക്കുമല്ല നമ്മുടെ സ്വന്തം സൂര്യ, ഇപ്പോൾ സോഷ്യൽ മീഡിയ ചിലരൊക്കെ കരച്ചിൽ റാണി എന്ന് വിശേഷിപ്പിക്കാറുള്ള സൂര്യ ഇപ്പോൾ മണികുട്ടന് പിറകെയാണ്.. ഒളിഞ്ഞും തെളിഞ്ഞും സൂര്യ തന്റെ ഇഷ്ടം മണിക്കുട്ടൻ അറിയിച്ചെങ്കിലും മണികുട്ടന്റെ ഭാഗത്തുനിന്നിം ഇതുവരെ അനുകൂല മറുപടി കിട്ടിയിട്ടില്ല….
കഴിഞ്ഞ ദിവസം തനിക്ക് അവളെ പേടിയാണ് ഞാൻ എന്തെങ്കിലും പറഞ്ഞുപോയാൽ അവൾ അത് ഏത് രീതിയിൽ എടുക്കും എന്നൊന്നും അറിയില്ല, അവളോട് മിണ്ടാൻതന്നെ തനിക്ക് പേടിയാണെനും മണിക്കുട്ടൻ പറയുന്നു.. അതുമാത്രവുമല്ല മറ്റു ചിലർ പറയുന്നത് ഈ പ്രണയം ഷോയിൽ കൂടുതൽ ദിവസം നിൽക്കാനും ഫൈനലിൽ ഏത്താനും സൂര്യ മനഃപൂർവം നടത്തുന്ന ഒരു പ്രേമ നാടകമാണ് ഇതെന്നും ചിലർ അവകാശപ്പെടുന്നു. എന്നാൽ ഇപ്പോൾ ബിഗ് ബോസിന് പുറത്ത് ഇവരുടെ മാതാപിതാക്കൾക്ക് എന്താണ് പറയാനുള്ളത് എന്നറിയാം.. സൂര്യയുടെ മാതാപിതാക്കളുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ വൈറലാണ്…
ബീബി ഹൗസിൽ എന്താണ് നിങ്ങളെ ഏറെ വിഷമിപ്പിച്ചത് എന്ന ചോദ്യത്തിന് സൂര്യയുടെ അമ്മയുടെ മറുപടി, മണിക്കുട്ടൻ എന്നായിരുന്നു, മണികുട്ടന് ഇങ്ങോട്ട് ഇഷ്ടമല്ലാതെ അവൾ അങ്ങോട്ട് ഇഷ്ടവും പറഞ്ഞു നടക്കുന്നത് ഞങ്ങളെ ഏറെ വിഷമിപ്പിച്ചു എന്നും, അതുകൊണ്ട് അവൾ ചമ്മി പോകുവല്ലേ എന്നും അവർ ചോദിക്കുന്നു.. അവൾ ഇതുവരെ അങ്ങനെ ആരെയും ഇഷ്ടപെട്ടിരുന്നില്ല, കല്യാണത്തെ കുറിച്ച് പറയുമ്പോൾ ഒഴിഞ്ഞ് മാറിപോകാറാണ് പതിവെന്നും, അതൊരു പൊട്ടി കുട്ടിയാണെന്നും സൂര്യയുടെ ‘അമ്മ പറയുന്നു….
എന്നാൽ അച്ഛൻ പറയുന്നത് ഈ പ്രണയം ഒരു ഗെയിമിന്റെ ഭാഗമാണെന്നും താൻ ഇത് അങ്ങനെയാണ് കരുതുന്നതെന്നും അച്ഛൻ പറയുന്നു, മണിക്കുട്ടൻ നിങ്ങൾക്ക് ഇഷ്ടമാണോ എന്ന ചോദ്യത്തിന് അതെ ഞങ്ങൾക്ക് വലിയ ഇഷ്ടമാണ്, നല്ല സ്വഭാവമുള്ള ആളാണെന്നും ഇരുവരും പറയുന്നു, മണിക്കുട്ടൻ സൂര്യയെ വിവാഹം ആലോചിച്ച് വന്നാൽ എന്തായിരിക്കും നിങളുടെ പ്രതികരണം എന്ന ചോദ്യത്തിന്, ഞങ്ങൾ തീർച്ചയായും നടത്തും എന്നായിരുന്നു അവരുടെ മറുപടി, മണിക്കുട്ടൻ ഫൈനലിൽ എത്താൻ സാധ്യതായുള്ള ആളാണെന്നും, കൂടത്തെ ഫിറോസ് സജ്ന,, ടിമ്പൽ ഇവരും ഫൈനലിൽ എത്തുമെന്നും ഇവർ പറയുന്നു…
Leave a Reply