‘നിങ്ങളെ കു,ഴി,യില്‍ വച്ചാല്‍ പോലും ഞാൻ കാണാൻ വരില്ല’ ! വലിയ വഴക്കിൽ കലാശിച്ച ആ പിണക്കത്തിന് പിന്നിൽ ! ഇവർക്കിടയിലെ പിണക്കം മാറ്റിയത് ആ നടി !

അതുല്യ പ്രതിഭകൾ ഒന്നൊന്നായി അരങ്ങൊഴിഞ്ഞ് പോകുമ്പോൾ തീരാ നഷ്ടം സംഭവിക്കുന്നത് മലയാള സിനിമക്കാണ്. മറ്റു ഭാഷക്കാർ ആരാധനയോടെ നോക്കുന്ന മലയാള സിനിമ ലോകം റീയലിസ്റ്റിക്ക് ആയ കഥയും അഭിനേതാക്കളും, കൂടാതെ മലയാള സിനിമ രംഗം ഒരു പാഠ പുസ്തകമാണ് എന്നും അവർ  ലോകത്തോട് വിളിച്ചു പറഞ്ഞിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ കെപിഎസി ലളിതയെപോലെയുള്ള അഭിനയ പ്രതിഭകളുടെ കഴിവ് ഒന്നുകൊണ്ട് മാത്രമാണ്. ഏറെ നാളായി ആരോഗ്യ പ്രശ്ങ്ങൾ നേരിട്ട നടി നമ്മളെ വിട്ടു യാത്രയായിരിക്കുകയാണ്.

ഇന്ന് സമൂഹ മാധ്യമങ്ങൾ മുഴുവൻ നടിയുടെ പഴയ ഓർമകളും അവരുടെ തന്നെ പല തുറന്ന് പറച്ചിലുകളുമായിരുന്നു. അക്കൂട്ടത്തിൽ ശ്രദ്ധ നേടുന്നത്, മറ്റൊരു പ്രതിഭയായ നടൻ തിലകനുമായുള്ള നടിയുടെ പിണക്കത്തിന്റെ കാരണങ്ങലാണ്.  മലയാളം കണ്ട മഹാനടനായ സാക്ഷാല്‍ തിലകനുമൊപ്പം ഒരുപാട് സിനിമകളില്‍  കെപിഎസി ലളിത അഭിനയിച്ചിട്ടുണ്ട്. ഒരുപക്ഷെ തിലകനൊപ്പം അഭിനയിക്കുമ്പോഴും ആ രംഗം തന്റേത് കൂടിയാക്കി മാറ്റാന്‍ സാധിച്ചിട്ടുള്ള അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളായിരുന്നു കെപിഎസി ലളിത.

എന്നാൽ ഇവർ ഇരുവരും തമ്മിൽ വലിയ പിണക്കത്തിൽ ആയിരുന്നു.  വര്‍ഷങ്ങളോളം ഇരുവരും പരസ്പരം മിണ്ടിയിരുന്നില്ല. ഒടുവില്‍ ശ്രീവിദ്യയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇരുവരും ഇണങ്ങുന്നത്. ആ സംഭവം ഇങ്ങനെ കെപിഎസി ലളിതയും തിലകനും ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിക്കാനിരിക്കുകയായിരുന്നു. പക്ഷെ ചില കാരണങ്ങളാല്‍ ആ സിനിമ നടന്നില്ല. പിന്നാലെ ഭരതന്‍ ചമയം എന്ന ചിത്രമൊരുക്കി. ചമയത്തിലെ മുരളിയുടെ വേഷത്തിലേക്ക് ഭരതന്‍ ആദ്യം തിലകനെയാണ്  പരിഗണിച്ചിരുന്നത്. എന്നാല്‍ തിലകന്റെ അനാരോഗ്യവും പിന്നെ വെള്ളത്തിലിറങ്ങാനുള്ള ബുദ്ധിമുട്ടും മനസിലാക്കിയ ഭരതന്‍ തിലകന് പകരം മുരളിയെ തിരഞ്ഞെടുക്കുകയായിരുന്നു. ചമയത്തില്‍ കെപിഎസി ലളിതയ്ക്ക് വേഷമുണ്ടായിരുന്നില്ല. ഇതായിരുന്നു ലളിതയും തിലകനും പിണങ്ങാനുള്ള കാരണത്തിന്റെ തുടക്കം.

എന്നാൽ പിന്നീട് മറ്റൊരു ലൊക്കേഷനിൽ വെച്ച് ലളിതയും തിലകനും തമ്മിൽ കണ്ടപ്പോൾ, അന്ന് ചമയം സിനിമയിൽ നിന്ന് ഭരതൻ തന്നെ മാറ്റിയത് തിക്കളിയാണെന്നുമൊക്കെയായിരുന്നു അദ്ദേഹം ആരോപിക്കുകയും, മനപൂർവം തന്നെ ആ സിനിമയിൽ നിന്നും ഭരതൻ തന്നെ ഒഴുതിവാക്കിയതാണെന്നും മറ്റും പറയുകയും, ഭാരതനെ കുറിച്ച് വളരെ മോശമായി പറയുകയുമായിരുന്നു. ഇക്കാര്യം പറഞ്ഞ് ലളിതയുടെ പുരകൾ നടന്ന് വഴക്ക് ഉണ്ടാക്കിയ തിലകനോട് സഹികെട്ട് ലളിത തിരിച്ചു മറുപടി പറയുകയും. തിലകന്‍ ഒരു തീപ്പെട്ടിക്കൊള്ളി രണ്ടായി ഒടിച്ചിട്ട് ഇനി ഇത് ഒന്നിക്കുന്ന കാലത്തെ നിന്നോട് ഞാന്‍ മിണ്ടുകയുള്ളുവെന്ന് പറഞ്ഞു. നിങ്ങളെ കുഴിയില്‍ കൊണ്ടുവച്ചാല്‍ പോലും മിണ്ടാന്‍ വരില്ലെന്ന് ഞാന്‍ തിരിച്ചുപറഞ്ഞു’എന്നും കെപിഎസി ലളിത വെളിപ്പെടുത്തിയിരുന്നു.

ഏറെ നാൾ ഈ പിണക്കം മുന്നോട്ട് പോയെന്നും, മനസ്സിൽ ഈ പിണക്കവും വച്ചുകൊണ്ടാണ് സ്പടികം ഉൾപ്പടെ പല സിനിമകളും ഇവർ ചെയ്തത്, പിന്നീട് അനിയത്തിപ്രാവ് എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് നടി ശ്രീവിദ്യ ഇടപെട്ടിട്ടാണ് ഇവരുടെ പിണക്കം മാറ്റിയത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *