അദ്ദേഹത്തിന്റെ ഭാര്യ എന്നതിലുപരി, ഞാൻ ശ്യാം പുഷ്ക്കറിന്റെ വലിയൊരു ആരാധികയാണ് ! ഉണ്ണിമായ തുറന്ന് പറയുന്നു !!
ഇപ്പോൾ മലയാള സിനിമയിലെ ശക്തമായ നിരവധി സ്ത്രീ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്ന അഭിനേത്രിയാണ് നടി ഉണ്ണിമായ പ്രസാദ്, താരം ഒരു നടി എന്നതിലുപരി അസിസ്റ്റന്റ് ഡയറക്ടർ ആണ്, പ്രൊഡ്യൂസർ ആണ്, ഒരു ആർകിറ്റെക് കൂടിയായണ്… അഞ്ച് സുന്ദരികൾ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിൽ എത്തപെടുന്നത്, കോളേജിൽ പഠിക്കുന്ന സമയത്തായിരുന്നു സിനിമ മോഹം തലക്ക് പിടിച്ചത്, ഒരുപാട് സിനിമകൾ കാണുമായിരുന്നു, അന്ന് താനൊരു മമ്മൂട്ടി ഫാൻ ആയിരുന്നു..
ക്ലാസ് കട്ട് ചെയ്ത് സിനിമകൾ കാണാൻ പോകുമായിരുന്നു, ഇതുപോലെ സിനിമ ഇഷ്ടപെടുന്ന അജീഷ് എന്ന ഒരു കൂട്ടുകാരനെക്കൂടി കിട്ടിയിരുന്നു അവൻ വഴിയാണ് ഞാൻ ലോക സിനിമയെ കുറിച്ച് അറിയുന്നതും മറ്റു ഭാഷകളിലെ സിനിമകൾ കാണാൻ തുടങ്ങിയതെന്നും ഉണ്ണിമായ പറയുന്നു, അപ്പോഴും സിനിമയുടെ പിറകിൽ എന്താണ് നടക്കുന്നത് എന്നറിയാൻ വലിയ കൗതുകമായിരുന്നു, ആ ആകാംഷ കൂടിയാണ് യെങ്ങനെയനെകിലും സിനിമയിൽ കയറിപ്പറ്റണം എന്ന് തീരുമാനിച്ചത്, എന്നും ഉണ്ണിമായ പറയുന്നു…
അതിനൊരു തുടക്കം എന്നോണം കുറച്ച് ടിവി ഷോകളൊക്കെ ചെയ്തിരുന്നെന്നും ഉണ്ണിമായ പറയുഞ്ഞു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രം തൊട്ടാണ് നമ്മൾ ഉണ്ണിമായ എന്ന നടിയെ ശ്രദ്ധിച്ചു തുടങ്ങിയത്, അതിനു ശേഷം മായനദിയിലും ചെറുതാണെങ്കിലും വളരെ ശ്രദ്ധേയമായ വേഷമാണ് താരം ചെയ്‌തത്… ശരിക്കും ‘അഞ്ചാം പാതിരാ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ വളരെ ശക്തമായ ഒരു വേഷം ചെയ്തതോടെ ഉണ്ണിമായ എന്ന അഭിനേത്രി മലയാള സിനിമയുടെ മുൻ നിരയിലേക്ക് എത്തപെട്ടത്…
ഇപ്പോൾ ‘ജോജി’ എന്ന ചിത്രത്തിന്റെ വിജയ തിളക്കത്തിലാണ് താരം, ജിൻസി എന്ന കഥാപത്രം വളരെ ആഴത്തിൽ പ്രേക്ഷക മനസുകളിൽ ഇടം നേടിക്കഴിഞ്ഞു, ജോജി എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൂടിയാണ് ഉണ്ണിമായ, താരത്തിന്റെ ഭർത്താവ് പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം പുഷ്കർ ആണ് എന്നുള്ളത് ഇപ്പോഴും പലർക്കും അറിയില്ല, ഇപ്പോൾ അദ്ദേഹത്തെ പറ്റി മനസ് തുറക്കുകയാണ് താരം…
ആദ്യം ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധികയാണ് അതിനു ശേഷമാണ് ഭാര്യ, വിവാഹത്തിന് മുമ്പ് ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു, അദ്ദേഹത്തിന്റെ സിനിമകളിലെ മിക്ക ശ്സ്ത്രീ കഥാപാത്രങ്ങളും എനിക്ക് വളരെ ഇഷ്ടമുള്ളതാണ്, മായനദിയിലെ അപ്പു, 22 എഫ് കെയിലെ ടെസ, കുമ്പളങ്ങി നൈറ്സിലെ ബേബി മോൾ തുടങ്ങിയ കഥാപാത്രങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടമുള്ളതാണ്, ആ കഥാപാത്രങ്ങളെ മറ്റൊന്നുമായി താരമായ പെടുത്താൻ കഴിയില്ല എല്ലാം നല്ലതാണ് എന്നും ഉണ്ണിമായ പറയുന്നു… പക്ഷെ എനിക്ക് സംവിധാനം ചെയ്യാൻ ഒരു തിരക്കഥ ചോദിച്ചിട്ട് ഇതുവരെ തന്നില്ല എന്നും ഏറെ രസകരമായി ഉണ്ണിമായ പറയുന്നു…..
ജോജിയുടെ തിരക്കഥയും ശ്യാം തന്നെയാണ്, അതിൽ ബിൻസി എന്ന കഥാപാത്രവും ഒട്ടും പിന്നിലല്ല, അതിലെ എല്ലാ കഥാപത്രങ്ങളൊടും ശ്യാം നീതി പുലർത്തിയിട്ടുണ്ട്, ആ സിനിമയിൽ എല്ലാവരുടെയും പ്രകടനം വളരെ മികച്ചതായിരുന്നു എന്നും താരം പറയുന്നു… താൻ സഹസംവിധായികയായി ജോലി ചെയ്യുന്നത് നല്ലൊരു ടീമിനൊപ്പമാണ് അതുകൊണ്ടാണ് തനിക്ക് നല്ല കഥാപത്രങ്ങൾ ലഭിക്കുന്നത് എന്നും ഉണ്ണിമായ പറയുന്നു… മലയാളികൾ എപ്പോഴും ഓർത്തിരിക്കുന്ന ചിത്രങ്ങൾ ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും താരം പറയുന്നു….
Leave a Reply