നായകൻറെ അഭിനയ തകർച്ചകൊണ്ട് എട്ടുനിലയിൽ പൊട്ടിയ ആദ്യ ചിത്രം, പ്രശസ്ത സംവിധായകനാന്റെ മകൻ എന്ന നിലയിൽ ഏവരും അമിത പ്രതീക്ഷ നൽകി ഏവരും കാത്തിരുന്ന ചിത്രം പക്ഷെ ഏവരെയും നിശപെടുത്തിയ ഫഹദ് ഫാസിൽ എന്ന നടൻ ആ പരാചയത്തിനു ശേഷം കുറച്ച് നാൾ സിനിമയിൽ നിന്നും വിട്ടുനിന്നു… അതിനു ശേഷം ശക്തമായ തിരിച്ചുവരവായിരുന്നു അദ്ദേഹം നടത്തിയത്…..
ചെയ്ത ചിത്രങ്ങളെല്ലാം മികച്ച വിജയം, അഭിനയത്തിൽ ഉപരി ജീവിച്ചുകാണിച്ചുതന്ന ജീവനുള്ള കഥാപാത്രങ്ങൾ ഇന്നും അതെ വിജയ കുതിപ്പിൽ തന്നെയാണ് ഫഹദ് ഫാസിൽ എന്ന നടന്റെ കരിയർ.. ഇപ്പോൾ ഏറ്റവും പുതിയ ഫഹദ് ചിത്രം ‘ജോജി’ ആമസോൺ പ്രൈമിൽ മികച്ച വിജയം തേടി മുന്നേറുന്നു.. ആ ചിത്രത്തിനെ കുറിച്ച് ബോളിവുഡിലെ പ്രമുഖ നടൻ ഗജരാജ് റാവുവാണ് ഫഹദിനും കൂട്ടുകാർക്കും ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്…. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.. പ്രിയപ്പെട്ട ദിലീഷ് പോത്തനും മറ്റ് മലയാള സിനിമ സംവിധായകരെ…. പ്രത്യേകിച്ചും ഫഹദ് ഫാസിലും കൂട്ടുകാരോടും……
“മതി. നിങ്ങൾ നിരന്തരം യഥാർത്ഥ ആശയങ്ങളുമായി വരുന്നതും അവ വളരെ ആത്മാർത്ഥതയോടെ അവതരിപ്പിക്കുകയും അത് നല്ല സിനിമയാക്കുന്നതും അത്ര ശരിയല്ല. മറ്റ് പ്രാദേശിക സിനിമകളിൽ നിന്ന് നിങ്ങൾ ഒന്നോ രണ്ടോ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് ഇവിടെ ഞങ്ങളുടെ ഹിന്ദിയിൽ നിന്ന്. നിങ്ങൾ ചില സാധാരണ ജോലികളും ചെയ്യേണ്ടതുണ്ട്. മടുപ്പിക്കുന്ന മാർക്കറ്റിങ് കാമ്പെയ്‌നുകളും പ്രമോഷനുകളും എവിടെയാണ്? ആത്മാവില്ലാത്ത റീമേക്കുകൾ എവിടെയാണ്? വാരാന്ത്യ ബോക്സ് ഓഫീസ് കളക്ഷനുകളോടുള്ള ആസക്തി എവിടെയാണ്? ഇത് അൽപ്പം കൂടുതലാണെന്ന് എനിക്ക് തോന്നിപോകുന്നു…..
ഞാനീ പറഞ്ഞതൊന്നും നിങ്ങൾ അത്ര കാര്യമായി എടുക്കില്ലെന്നും ഇനിയും നല്ല സൃഷ്ടികൾ ഉണ്ടായിക്കൊണ്ടിരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഈ മഹാമാരി അവസാനിക്കുമ്പോൾ നിങ്ങളുടെ സിനിമകൾ ആദ്യ ദിവസം ആദ്യ ഷോ കാണാൻ ഒരു പാക്കറ്റ് പോപ്കോണുമായി ഞാൻ റെഡിയായിരിക്കും,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ…
ഒരു സാധാരണ മലയാള കൊച്ചു സിനിമ അത് ഇത്രയും ജനശ്രദ്ധ പിടിച്ചുപറ്റുക എന്നത് മലയാളി എന്ന നിലയിൽ നമുക്ക് ഏവർക്കും അഭിമാനിക്കാവുന്ന ഒരു സംഭവം തന്നെയാണ്… ഇപ്പോൾ അടുത്തിറങ്ങിയ ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന ചിത്രവും ഇതുപോലെ ലോക ശ്രദ്ധ നേടിയിരുന്നു.. ഇപ്പോൾ ഇന്ത്യൻ സിനിമയിൽ മലയാള സിനിമകൾക്ക് പ്രേത്യേക സ്ഥാനമുണ്ട്.. ജോജി പോലുള്ള മഹത്തായ സൃഷ്ട്ടികൾ ഇനിയും മലയാളത്തിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്….
ഫഹദ് ഇനി തന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണ്, അല്ലു അർജുൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പുഷ്പയിൽ വില്ലനായി യെത്തുന്നത് ഫഹദാണ്.. തെലങ്കു കൂടാതെ മലയാളം, തമിഴ്, കന്നടാ, ഹിന്ദി ഭാഷകളിലാണ് സിനിമ ചിത്രീകരിക്കുന്നത്.
Leave a Reply