രേവതിയും ശോഭനയും എല്ലാം എന്നെക്കാൾ കഴിവുള്ള നടിമാരാണ് ! ശോഭനയെ ഞാൻ കണ്ടിട്ട് വർഷങ്ങളായി; എനിക്കതിനോടൊന്നും താൽപര്യമില്ല; ഉർവശി പറയുന്നു !

മലയാള സിനിമയുടെ അഭിമാനമാണ് നടി ഉർവശി. ഇന്നും മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേത്രി ആരെന്ന ചോദ്യത്തിന് ഏവർക്കും ഒരേ ഒരു ഉത്തരമേ ഉള്ളു അത് ഉർവശി തന്നെയാണ്.  9-ാം ക്ലാസിൽ പഠിക്കുമ്പോൾ കുടുംബം ചെന്നൈയിലേയ്ക്ക് താമസം മാറിയതിനെ തുടർന്ന് സിനിമയിൽ ഉർവ്വശിക്ക് തിരക്കിയതിനാൽ തൻ്റെ പഠനം തുടരാനായില്ല. 1977-ൽ തൻ്റെ എട്ടാം വയസിൽ അഭിനയരംഗത്തെത്തിയ ഉർവ്വശി 1978-ൽ റിലീസായ വിടരുന്ന മൊട്ടുകൾ എന്ന മലയാള സിനിമയിൽ ആദ്യമായി അഭിനയിച്ചു. ഉർവശി എന്ന നടിയുടെ ഏറ്റവും വലിയൊരു പ്രത്യേകത അവർ ഒരിക്കലും ഒരു ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടില്ല എന്നതാണ്. ഇതിനോടകം മലയാളം, തമിഴ്, കന്നട, തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ കൂടി 702 സിനിമകളോളം ചെയ്തിരുന്നു.

ഉർവശിയുടെ അഭിനയ ജീവിതത്തിന് 5 തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും നേടിയെടുത്തിരുന്നു. ഒരു തവണ തമിഴ്നാട് സംസ്ഥാന അവാർഡും ലഭിച്ചു. നായികയായും, സഹ നടിയായും, വില്ലത്തിയായും, കോമഡി വേഷങ്ങളും എന്നുവേണ്ട എല്ലാത്തരം വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ഉർവശി, ഇന്ത്യൻ സിനിമ തന്നെ അറിയപ്പെടുന്ന ആരാധിക്കുന്ന ഏറ്റവും പ്രശസ്തയായ നടിയാണ് ഇന്ന് ഉർവശി. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ സിനിമ ജീവിതത്തെ കുറിച്ച് ഉർവശിയുടെ വാക്കുകൾ ഇങ്ങനെ..

നടി ശോഭനയുമായുള്ള താരതമ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉർവശിയുടെ മറുപടി ഇങ്ങനെ, ഈ താരതമ്യങ്ങളോട് എനിക്ക് തീരെ താല്പര്യമില്ല, ശോഭനയെ കണ്ടിട്ട് തന്നെ വർഷങ്ങളായി. എന്നേക്കാൾ എന്തെങ്കിലും ഒരു കാര്യത്തിൽ കഴിവ് കൂടുതലുള്ളവരാണ് എന്റെ കൂടെയെന്നാണ് എല്ലാക്കാലത്തും എന്റെ വിശ്വാസം. അങ്ങനെ എല്ലാവരുടെയും ഫാൻസാണ്. ശോഭനയുടെയും പാർവതിയുടെ രേവതിയുടെയും ഫാനാണ് ഞാൻ. എന്നേക്കാൾ ഒരു വർഷം മുമ്പേ രേവതി സിനിമയിൽ വന്നു.

ഞാൻ അന്ന്  എന്റെ ആദ്യ പടം ചെയ്യുമ്പോൾ രേവതിയുടെ സിനിമ  സൂപ്പർ ഹിറ്റായി ഓടുന്ന സമയമാണ്. എന്റത്ര പൊക്കമില്ലാത്ത കുട്ടി. പക്ഷെ അത്രയും സ്ക്രീൻ പ്രസൻസുള്ള നടി. താരതമ്യം ഞാൻ ശ്രദ്ധിക്കാറില്ല. താരതമ്യത്തിന്റെ ആവശ്യമില്ല. കഴിവില്ലെങ്കിൽ വിമർശിക്കാം. ടൈറ്റിൽ ചേർത്ത് വിളിക്കുന്നതിനോടൊപ്പം ഞാനൊരു കാലത്തും അത്ര വലിയ പ്രാധാന്യം കൊടുത്തിട്ടില്ലെന്നും ഉർവശി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *