ഉർവശിയുടെ മകൻ ‘ഇഷാന്‍ പ്രജാപതി’ ! ഒരു കുടുംബത്തിലെ ഏതു അഭിപ്രായ വ്യത്യാസവും ഏതു അകൽച്ചയും പരസ്പരം മനസിലാക്കിയാൽ തീരാവുന്നത് മാത്രമാണ് ! ശിവ പ്രസാദ് പറയുന്നു !

മലയാളികളുടെ അഭിമാനമാണ് നടി ഉർവശി, ഇന്ന് തെന്നിന്ത്യ മുഴുവൻ ആരാധിക്കുന്ന ബഹുമാനിക്കുന്ന ഒരു അഭിനേത്രി കൂടിയാണ്, നടിപ്പിൻ രാക്ഷസി എന്നാണ് ഉർവശിയെ കമൽ ഹാസൻ വിശേഷിപ്പിക്കുന്നത്. കരിയറിൽ ഒരുപാട് ഉയർച്ചകൾ ഉണ്ടായെങ്കിലും വ്യക്തി ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ തരണം ചെയ്ത ആളുകൂടിയാണ് ഉർവശി. ഒരു സമയത്ത് മലയാള സിനിമ രംഗത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികൾ ആയിരുന്നു ഉർവശിയും മനോജ് കെ ജയനും. പക്ഷെ മകൾ ജനിച്ചതിന് ശേഷം ഇരുവരും തമ്മിൽ അകലുകയിരുന്നു. 2000 ത്തിൽ മനോജുമായി വിവാഹിതയായ ഉർവശി 2008 ൽ വിവാഹ മോചിതയായി, ശേഷം 2013 ലാണ് ശിവ പ്രസാദുമായി ഉർവശി വിവാഹിതയാകുന്നത്.

ശേഷം ഉർവശിയുടെ നാല്പത്തി രണ്ടാമത് വയസിൽ അവർക്ക് ഒരു ആൺകുഞ്ഞ് ജനിച്ചു. നീലാണ്ടന്‍ എന്ന് വീട്ടില്‍ വിളിക്കുന്ന മകന്റെ യഥാര്‍ത്ഥ പേര് ഇഷാന്‍ പ്രജാപതി എന്നാണ്. ഈ പേര് ഇട്ടത് മറ്റാരുമല്ല അത് ഉർവശിയുടെ മകൾ കുഞ്ഞാറ്റ തന്നെയാണ്. ഇപ്പോഴിതാ ഇഷാൻ പ്രജാപതിയുടെ ഒരു പുതിയ ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്. വളർന്ന് വലുതായ ഇഷാൻ  അമ്മയെ പോലെ സുന്ദരനാണ് എന്നാണ് ആരാധകർ പറയുന്നത്. അമ്മയും മകനും ഒന്നിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നത്. ഉർവശി കുടുംബമായി ചെന്നൈയിലാണ് താമസം.

ഉർവശിയുടെ ഭർത്താവ് ശിവപ്രദാസ് പറഞ്ഞ ചില കാര്യങ്ങൾ അടുത്തിടെ വലിയ ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, കുഞ്ഞാറ്റ ആയിരിക്കണം മകന് പേരിടുന്നതും, ചോറ് കൊടുക്കേണ്ടതും എന്നത് എന്റെ നിർബന്ധമായിരുന്നു എന്നാണ് ശിവപ്രസാദ് പറയുന്നത്. കാരണം അവർ സഹോദരങ്ങളാണ്. അവരെല്ലാം എന്റെ കുഞ്ഞിന്റെ സഹോദരിമാണ്, എല്ലാവരും ഞങ്ങളുടെ മക്കളാണ്. അവന് കൂട്ടായി കുഞ്ഞാറ്റയും, ശ്രീമയിയും ഒപ്പം മറ്റു സഹോദരങ്ങളും എല്ലാവരും ഉണ്ടാകണം അവർ തമ്മിലുള്ള സ്നേഹം വളർത്തിയെടുക്കേണ്ടത് നമ്മളാണ് എന്നും ശിവ പ്രസാദ് പറയുന്നു.

ഞങ്ങളുടെ  ജീവിതത്തിലേക്ക് മകൻ വന്ന ശേഷമാണ്  എനിക്ക്  ഒരുപാട് മാറ്റങ്ങൾ വന്നത്, ഒരു കുഞ്ഞ് ജനിക്കുമ്പോൾ അച്ഛനും അമ്മയും കൂടിയാണ് ജനിക്കുന്നത് എന്ന് പറയുന്നത് വളരെ ശരിയാണ്. ആദ്യമൊക്കെ എനിക്ക് കുഞ്ഞുങ്ങളെ എടുക്കാൻ തന്നെ പേടി ആയിരുന്നു . അതുപോലെ വളരെ പെട്ടന്ന് ദേഷ്യ പെടുന്ന കൂട്ടത്തിലുള്ള ആളാണ് ഞാൻ, എന്നാൽ ഇപ്പോൾ അതെല്ലാം മാറി. ഞാൻ ഞാനായത് ഇഷാൻ വന്ന ശേഷമാണ് അദ്ദേഹം പറയുന്നത്.

എനിക്ക് ഉർവ്വശിയെയും അവരുടെ പ്രൊ,ഫഷനും നന്നായി മനസിലാകും. സിനിമയെ കുറിച്ചു ഒന്നും അറിയാതെ, അവരുടെ തൊഴിലിനെ കുറിച്ച് മനസിലാക്കാതെ കൃത്യം അഞ്ചുമണിക്ക് വീട്ടിൽ എത്തണം എന്ന് നിർബന്ധം വച്ചിട്ട് കാര്യമുണ്ടോ, ഒരു കുടുംബത്തിലെ ഏതു അഭിപ്രായ വ്യത്യാസവും ഏതു അകൽച്ചയും പരസ്പരം മനസിലാക്കിയാൽ തീരാവുന്നത് മാത്രമാണ് എന്നും ശിവ പ്രസാദ് എടുത്ത് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *