പുതിയ സന്തോഷം പങ്കുവെച്ച് ഉർവശി ! വരവേറ്റ് മകൾ കുഞ്ഞാറ്റയും ! ഒരു കുഞ്ഞ് ജനിക്കുമ്പോൾ അച്ഛനും അമ്മയും കൂടിയാണ് ജനിക്കുന്നത് ! ശിവപ്രസാദ് പറയുന്നു !

ഇന്ന് ഇന്ത്യൻ സിനിമ ആരാധിക്കുന്ന ബഹുമാനിക്കുന്ന മുൻ നിര നടിയാണ് ഉർവശി, മലയാളികളുടെ അഭിമാനമായ ഉർവശി ഇപ്പോൾ സിനിമ രംഗത്ത് വളരെ  സജീവമാണ്.  ഓരോ കഥാപാത്രങ്ങളായി ജീവിച്ചു കാണിച്ചുതന്ന ഉർവശി ഇന്നും അതിനായ രംഗത്ത് നിറ സാന്നിധ്യമാണ്. പക്ഷെ വ്യക്തി ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ തരണം ചെയ്ത ആളുകൂടിയാണ് ഉർവശി. ഒരു സമയത്ത് മലയാള സിനിമ രംഗത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികൾ ആയിരുന്നു ഉർവശിയും മനോജ് കെ ജയനും. പക്ഷെ മകൾ ജനിച്ചതിന് ശേഷം ഇരുവരും തമ്മിൽ അകലുകയിരുന്നു. 2000 ത്തിൽ മനോജുമായി വിവാഹിതയായ ഉർവശി 2008 ൽ വിവാഹ മോചിതയായി, ശേഷം 2013 ലാണ് ശിവ പ്രസാദുമായി ഉർവശി വിവാഹിതയാകുന്നത്.

ശേഷം തന്റെ  42 മത് വയസിൽ ഇവർക്ക്  ഒരു മകൻ ജനിച്ചു. ഇന്ന് അവർ തന്റെ കുടുംബമായി ചെന്നൈയിൽ സ്ഥിര താമസമാണ്.  ഇപ്പോഴിതാ തന്റെ ഒരു പുതിയ തുടക്കത്തെ കുറിച്ച് ഉർവശി പറഞ്ഞിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലാണ് ഉര്‍വശി തന്‍റെ അക്കൌണ്ട് തുടങ്ങിയിരിക്കുന്നത്. ഉര്‍വശി ശിവപ്രസാദ് എന്ന പേരിലാണ് അക്കൌണ്ട് ആരംഭിച്ചിരിക്കുന്നത്. ഇതുവരെ നല്‍പ്പത്താഞ്ചായിരത്തോളം ഫോളോവേര്‍സ് ഉര്‍വശി നേടിയിട്ടുണ്ട്. മമ്മൂട്ടി മോഹന്‍ലാല്‍ വിജയ് അടക്കം 18 പേരെ ഉര്‍വശി പിന്തുടരുന്നുണ്ട്.

ഇതിനോടകം താരം മൂന്ന് പോസ്റ്റുകളും ചെയ്തിരുന്നു. അതുപോലെ ഉർവശിയുടെ ഭർത്താവ് ശിവപ്രസാദും ഇന്‍സ്റ്റഗ്രാമിൽ പുതിയ അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്. സുഹൃത്തുക്കളുടെയും പ്രേക്ഷകരുടെയും ആഗ്രഹ പ്രകാരമാണ് താന്‍ ഈ അക്കൗണ്ട് തുടങ്ങുന്നതെന്നും ഇന്നു മുതല്‍ നിങ്ങളോട് സംസാരിക്കാന്‍ ആരംഭിക്കുകയാണെന്നും ഉര്‍വശി പറയുന്നു. താരത്തിന്റെ മകന്‍ ഇഷാനെയും ഭര്‍ത്താവ് ശിവപ്രസാദിനെയും വിഡിയോയില്‍ കാണാം. മകന് സ്കൂൾ അവധിയായതിനാൽ ദുബായിൽ അവധി ആഘോഷിക്കുകയാണ് ഉര്‍വശി. പന്ത്രണ്ട് ദിവസത്തെ അവധിയാഘോഷത്തിനുശേഷം ചെന്നൈയിൽ തിരിച്ചെത്തിയെന്നും താരം വിഡിയോയിൽ പറയുന്നു.

നിരവധി താരങ്ങളടക്കം ലക്ഷകണക്കിന് ആളുകളാണ് ഉർവശിയെ ഫോളോ ചെയ്യാൻ തുടങ്ങിയത്. അമ്മയുടെ ഈ തുടക്കത്തെ വരവേറ്റ് മകളും എത്തിയിരുന്നു. തന്റെ മക്കളോടൊപ്പമുള്ള ചിത്രങ്ങളും ഉർവശി പങ്കുവെച്ചിരുന്നു. ഉര്‍വശി പ്രധാന കഥാപാത്രമായി അവസാനം തീയറ്ററില്‍ എത്തിയ ചിത്രം ‘ചാള്‍സ് എന്റര്‍പ്രൈസസ്’ ആണ്. ഉർവശിയുടെ ജീവിതത്തിലും കരിയറിലും വലിയ പിന്തുണയാണ് ഭർത്താവ് ശിവപ്രസാദ് നൽകുന്നത്. ഒരു കുഞ്ഞ് ജനിക്കുമ്പോൾ അച്ഛനും അമ്മയും കൂടിയാണ് ജനിക്കുന്നത് എന്ന് പറയുന്നത് വളരെ ശരിയാണ്, തന്റെ മകൻ ജനിച്ച ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായെന്നും ശിവപ്രസാദ് പറഞ്ഞിരുന്നു.

അതുപോലെ തന്റെ ഭാര്യയുടെ പ്രൊഫഷനും നന്നായി മനസിലാകും. സിനിമയെ കുറിച്ചു ഒന്നും അറിയാതെ, അവരുടെ തൊഴിലിനെ കുറിച്ച് മനസിലാക്കാതെ കൃത്യം അഞ്ചുമണിക്ക് വീട്ടിൽ എത്തണം എന്ന് നിർബന്ധം വച്ചിട്ട് കാര്യമുണ്ടോ, ഒരു കുടുംബത്തിലെ ഏതു അഭിപ്രായ വ്യത്യാസവും ഏതു അകൽച്ചയും പരസ്പരം മനസിലാക്കിയാൽ തീരാവുന്നത് മാത്രമാണ് എന്നും ശിവ പ്രസാദ് എടുത്ത് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *