‘ഇത്രയും കാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത മറ്റൊരു നടൻ ഉണ്ടാകില്ല’ ! ആ മനുഷ്യന്റെ പ്രവർത്തിയുടെ ഫലമാണ് ആ റിസൾട്ട് ! സുരേഷ് ഗോപിയുടെ നന്മയുള്ള മനസിനെ കുറിച്ചറിയാം !

മലയാളികൾ ഞെഞ്ചോട് ചേർത്ത നടനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ ഓരോ വാർത്തകളും വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്, ഇപ്പോൾ അദ്ദേഹം കോവിഡ് പോസറ്റീവ് ആയതുകൊണ്ട് വിശ്രമിത്തിലാണ്. രാഷ്ട്രീയപരമായി അദ്ദേഹത്തോട് പലർക്കും എതിർപ്പ് ഉണ്ടെങ്കിലും നമ നിറഞ്ഞ അദ്ദേഹത്തിന്റെ പ്രവർത്തകൻ കണ്ടില്ലെന്ന് നടിക്കാൻ മലയാളികൾക്ക് ആവില്ല, അതിന്റെ തെളിവാണ് ഇപ്പോൾ ഗൂഗിൾ പുറത്ത് വിട്ടിരിക്കുന്ന സെർച്ച് റിസൾട്ട്.

അതെ കഴിഞ്ഞ വർഷം മലയാളികൾ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞത് സുരേഷ് ഗോപിയുടെ ഫോൺ നമ്പർ ആണ്.  തീർച്ചയായും ഒരു സഹായം ലഭിക്കുമെന്ന വിശ്വാസത്തോടെ  ആയിരിക്കാം അവർ ഓരോരുത്തരും അദ്ദേഹത്തിന്റെ നമ്പർ തിരഞ്ഞ് പോയത്. കൂടാതെ അദ്ദേഹം ചെയ്യുന്ന ഓരോ പ്രവർത്തികളും പലരും പറഞ്ഞ് നമ്മൾ അറിഞ്ഞതാണ്. അത്തരത്തിൽ ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് സംവിധായകൻ ആലപ്പി അഷറഫ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

അകാലത്തിൽ പൊലിഞ്ഞുപോയ  ആ മനുഷ്യന്റെ പൊന്നു മോൾ ലഷ്മിയുടെ പേരിലുള്ള ലഷ്മി ഫൗണ്ടേഷന്‍റെ സാന്ത്വനം എന്ന പദ്ധതിയിലൂടെയാണ്  അദ്ദേഹം അർഹമായ കൈകളിൽ സഹായങ്ങൾ എത്തിക്കുന്നത്.  അലഞ്ഞു നടക്കുന്ന ഒരുപാട് പേർക്ക് കിടപ്പാടം  നൽകിയ ആളാണ്. എൻഡോസള്‍ഫാൻ ദുരിതത്തിലാഴ്ത്തിയവർക്ക് തല ചായ്ക്കാൻ 9 പാർപ്പിടങ്ങളാണ് സുരേഷ് ഗോപി നിർമ്മിച്ച് നല്‍കിയത്. പൊതുസമൂഹം മാറ്റി നിർത്തിയ മണ്ണിന്‍റെ മക്കളായ ആദിവാസികൾക്ക് സഹായവുമായ് എത്തിയ ആദ്യ സിനിമാക്കാരനും  അദ്ദേഹം തന്നെ.

കോതമംഗലത്തിനടുത്ത് ചൊങ്ങിൻചുവടിലെയും, അട്ടപ്പാടിയിലെയും അത്തരത്തിലുള്ള പല ആദിവാസി കോളനികളിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിരവധി ടോയ്‌ലറ്റുകൾ നിർമിച്ച് നൽകിയിരിരുന്നു. എല്ലാം ആ മനുഷ്യന്റെ സ്വന്തം അദ്ധ്വാനത്തിന്‍റെ ഒരു വീതത്തിൽ നിന്നുമാണന്ന് നമ്മൾ ഓർക്കണം. കൺ മുന്നിൽ കാണുന്ന പലരുടെയും ദുഖങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹം കഴിവതും ശ്രമിക്കാറുണ്ട്. മാവേലിക്കരയിലൂടെ യാത്ര ചെയ്യുമ്പോൾ യാദൃശ്ചികമായി വഴിയിൽ കണ്ടുമുട്ടിയ കാൽ നഷ്ടപ്പെട്ട മനുഷ്യന് ഒരുലക്ഷം രൂപയോളം മുടക്കിയാണ് ആധുനിക കൃത്രിമക്കാൽ വാങ്ങി നല്‍കിയത്. മലയാള ചലച്ചിത്ര ലോകത്ത് എത്ര പേർക്കുണ്ട് ഈ മഹത്വം.

ഒരിക്കൽ പോലും താൻ ചെയ്ത സൽപ്രവൃത്തികൾ വിളിച്ച് പറഞ്ഞ് തന്റെ പ്രതിഛായാ വർധിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല എന്നതാണ് ഏറ്റവും മഹത്തായി തോന്നുന്നത്, അതുപോലെ നടൻ രതീഷിന്റെ കുടുംബം ദുരിതത്തിലാണ് എന്നറിഞ്ഞ നിമിഷം അവിടെ എത്തി അവരുടെ എല്ലാ കട ബാധ്യതകളും തീർത്ത് ആ കുടുംബത്തിന് ഒരു ജീവിതം നൽകിയത് ഇദ്ദേഹമാണ്, ആ പെൺകുട്ടികളുടെ വിവാഹം സ്വന്തം മക്കളുടെ വിവാഹം നടത്തുന്ന പോലെ നൂറ് പവന്റെ സ്വർണ്ണാഭരണങ്ങൾ നൽകിയാണ് ആ വിവാഹം അദ്ദേഹം നടത്തിയത്. മ,രി,ച്ചു,പോയ ഒരു സുഹൃത്തിന്റെ മക്കൾക്ക് വേണ്ടി ആരു ചെയ്യും ഇനങ്ങനെയുള്ള പ്രവർത്തികൾ. രാഷ്ട്രീയപരാമായി അദ്ദേഹവുമായി അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ഈ നന്മ നിറഞ്ഞ മനസിന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകണേ എന്നാണ് പ്രാർഥിക്കുനത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *