ഇന്ന് മൂന്ന് ദിവസമായി എന്റെ ഭാര്യ എന്നോട് മിണ്ടിയിട്ട് ! വരുമ്പോൾ ഒരാളായിട്ട് വരരുത് ! പത്ത് പേരായിട്ട് വാ, എന്നെ നാണം കെടുത്തരുത് ! ബാല പ്രതികരിക്കുന്നു !

നിരന്തരം ഓരോ പ്രശനങ്ങൾ കാരണം വാർത്തകളിൽ നിറയുകയാണ് ബാല. അടുത്തിടെയാണ് ഉണ്ണി മുകുന്ദനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും പ്രതിഫലത്തെ പറ്റിയുള്ള തർക്കങ്ങളും നടന്നത്, ഇപ്പോഴിതാ കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ വീട്ടിൽ അക്രമികൾ വീടുകയറി തന്റെ ഭാര്യയെ അപായപ്പെടുത്താൻ നോക്കിയെന്നും താൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ഇങ്ങനെ നടന്നതെന്നും ബാല പറഞ്ഞിരുന്നു, തുടർന്ന് സംഭവത്തിന്റെ സി സി ടിവി ദൃശ്യങ്ങൾ സഹിതം കാണിച്ച് പോലീസിൽ പരാതി നൽകിയെന്നും, അന്വേഷണം നടക്കുകയാണ് എന്നും ബാല തന്നെ സമൂഹ മാധ്യമങ്ങളിൽ പറഞ്ഞിരുന്നു.

ഇപ്പോഴിതാ അതിനെ കുറിച്ച് വീണ്ടും ബാല പറഞ്ഞ കാര്യം ഇങ്ങനെ, കൗമുദി മൂവീസിനോടാണ് പ്രതികരണം. എന്റെ വീട്ടിൽ നടന്നത് ഒരു ആസൂത്രിത കൊ,ട്ടേ,ഷ,നാണ്. പിന്നെ ചില വിവരമില്ലാത്തവർ പറയുന്നത് കേട്ടു, ഞാൻ പ്രശസ്തിക്ക് വേണ്ടിയാണ് ഇതൊക്കെ പറയുന്നതെന്ന്, വിവാദങ്ങളുണ്ടാക്കുന്നതെന്ന് പറയുന്നവരോട് പോയി പണി നോക്കാന്‍ പറയും. സംഭവത്തിന്റെ വിഷ്വല്‍സ് കണ്ടില്ലേ. പൊ,ലീ,സ് വന്നില്ലേ. നിങ്ങളാണോ എനിക്ക് പ്രശസ്തി തരുന്നത്. പ്രശസ്തി കൂടുമ്പോൾ പ്രശ്നങ്ങളും കൂടും..

‘ഭാര്യയെ ഇനിയും ആ,ക്ര,മി,ക്കാന്‍ സാധ്യത ഉണ്ട്. നീ ആണാണെങ്കില്‍ ഞാനുളള സമയത്ത് വരണം. ഒരു പെണ്ണിനെ തൊ,ടു,ന്നതൊന്നും ആണത്തമല്ല. വരുമ്പോൾ ഒരാളായി വരരുത് പത്ത് പേരായിട്ട് വാ. എന്നെ നാണം കെടുത്തരുത്. വരുന്ന ആ പത്ത് പേരെയും ഞാന്‍ ഒറ്റയ്ക്ക് അ,ടി,ക്കും. എന്ത്  ദൈര്യത്തിലാണ് അവർ എന്റെ ഭാര്യയെ ഭീ,ഷ,ണി,പ്പെടുത്തിയത്. ഐ വില്‍ ഹണ്ട് യു ഡൗണ്‍, നീ ഇത് എഴുതി വെച്ചോ. ഞാനും എന്റെ ഭാര്യയും മിണ്ടിയിട്ട് ഇന്ന്  മൂന്ന് ദിവസമായി. പേടിച്ചിട്ട്. അവള്‍ക്ക് ട്രോമയായി. ആ പാവം  ആശുപത്രിയില്‍ പോയിട്ട് രണ്ട് ദിവസമായി.. അവളൊരു ഡോക്ടറാണ്. മഹനീയ ജോലി ആളാണ്. എത്ര രോഗികള്‍ അവളെ കാത്തിരിക്കുന്നുണ്ടാവും.

ഏതായാലും എത്ര വലിയ പാപമാണ് ഈ ചെയ്തിരിക്കുന്നത്. കുറേ ക,ള്ള,ന്‍മാ,ര്‍ എന്നെ ചതിച്ചിട്ടുണ്ട്. ഇല്ലെന്ന് പറയാന്‍ പറ്റില്ല. പക്ഷെ ആരാണ് ഇത് ചെയ്തതെന്ന് അറിവില്ലാതെ പറഞ്ഞാല്‍ മോശം ആവില്ലേ. വളരെ മോശമാണ്. ഗൃഹനാഥന്‍ ഇല്ലാത്ത സമയം വീട്ടില്‍ ഒരു സ്ത്രീയെ ആ,ക്ര,മി,ക്കാ,ന്‍ കത്തിയുമായി വന്നവനൊക്കെ ആണാണോ. ഭാര്യക്ക് ഇപ്പോഴിവിടെ ജീവിക്കാന്‍ തന്നെ പേടിയാണെന്നും ഇവിടെ നിന്ന് പോവാമെന്നാണ് പറയുന്നതെന്നും ബാല പറയുന്നു.  എന്നാൽ ഇതേ സമയം ബാല ആവശ്യമില്ലാതെ ഓരോ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് പറഞ്ഞ് നടനെ കുറ്റപ്പെടുത്തുന്നവരുമുണ്ട്.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *