എലിസബത്ത് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്, വീട് കയറി ആ,ക്ര,മ,ണം ! ആരാധന ആണെന്ന് പറഞ്ഞ് കാലിൽ വീഴുകയായിരുന്നു ! ബാല പറയുന്നു !

തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന പ്രശസ്ത നടനാണ് ബാല. അദ്ദേഹം ഇപ്പോൾ കേരളത്തിൽ താമസിക്കുകയും ഇവിടെ ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്യുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ കൂടി തന്റെ വിശേഷങ്ങൾ എല്ലാം പറയുന്ന അദ്ദേഹം പലപ്പോഴും വിമര്ശിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വീട്ടിൽ ഒരു ആക്രമണ ശ്രമം ഉണ്ടായെന്ന് തുറന്ന് പറയുകയാണ് അദ്ദേഹം.

കാറിലെത്തിയ രണ്ട് പേരാണ് തന്റെ ഭീകരമായ അന്തരീക്ഷം ശ്രിട്ടിച്ചത് എന്നും അദ്ദേഹം പറയുന്നു. ഇത് നടക്കുമ്പോൾ താൻ വീട്ടിൽ ഉണ്ടായിരുനല്ല എന്നും. കഴിഞ്ഞ ദിവസം താൻ കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഇവർ വീട്ടിലെത്തിയത് എന്നും അദ്ദേഹം പറയുന്നു. സംഭവസമയത്ത് വീട്ടിൽ തന്റെ ഭാര്യ എലിസബത്ത് മാത്രമാണ് ഉണ്ടായിരുന്നത് എന്നും, അക്രമികൾ കാറിൽ എത്തി വീടിന്റെ വാതിലിൽ ശക്തമായി തട്ടി ശബ്ദമുണ്ടാക്കിയതോടെ എലിസബത്ത് ഭയന്നതായും ബാല പറയുന്നു. അത് മാത്രമല്ല ഈ അക്രമികൾ തൊട്ടടുത്ത വീട്ടിൽ എത്തി ഭീഷണിപ്പെടുത്തിയതായും പറയുന്നുണ്ട്.

സിസിടിവി ദൃശ്യങ്ങളിൽ നിന്നും വന്ന അക്രമികൾ മ,ദ്യ,വും മ,യ,ക്കു,മരുന്നും ഉപയോഗിച്ചവരായാണ് മനസിലാക്കാൻ കഴിയുന്നുണ്ട് എന്നും, ഇതിനെല്ലാം തെളിവിനായി സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്നും ബാല പറയുന്നു. സംഘത്തിൽ മൂന്നുപേർ ഉണ്ടെന്നും, ഫ്ലാറ്റുകളുടെ പാർക്കിംഗ് ഏരിയയിൽ സ്ത്രീകൾക്കു ഉൾപ്പെടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരാണെന്ന് സംശയിക്കുന്നതായും ബാല പറഞ്ഞു. അത് മാത്രമല്ല മറ്റു വീടുകളിൽ നിന്ന് ഹെൽമെറ്റും, സൈക്കിളുകളും ഉൾപ്പെടെ മറ്റുപല സാധനങ്ങളും മോഷ്ടിക്കുന്നവരാണെന്നും താൻ സംശയിക്കുന്നതായും ബാല പറയുന്നു.

ഈ സംഭവം നടക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസം ബാലയുൾപ്പെടെ സുഹൃത്തുക്കൾ വീട്ടിൽ ഉള്ളപ്പോൾ എത്തുകയും വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതോടെ പുറത്താക്കുകയായിരുന്നു. കൂടാതെ ദിവസങ്ങൾക്കു മുമ്പ് ബാലയും എലിസബത്തും നടക്കാൻ ഇറങ്ങിയപ്പോൾ, ബാലയുടെ കടുത്ത ആരാധകനാണെന്ന് പറഞ്ഞ് ഇവരിൽ ഒരാൾ ബാലയുടെ ഫോട്ടോ എടുക്കുകയും കാലിൽ വീഴുകയും ചെയ്തതായും ബാല പറയുന്നു. ഏതായാലും താൻ പോ,ലീ,സി,ൽ പരാതി നൽകിയിട്ടുണ്ടെന്നും ഉടനെ തന്നെ ശക്തമായ നടപടി പ്രതീക്ഷിക്കുന്നതായും ബാല പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *