സരിതയെ അക്കാലത്തെ എല്ലാ നടിമാരും വെറുത്തു, നായകന്മാർ പോലും സരിതയെ ഭയന്നു ! ചെയ്യാറ് ബാലു പറയുന്നു !

മലയാളികൾ ഏറെ ഇഷ്ടപെടുന്ന നടിയാണ് സരിത, നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന സരിത മമ്മൂട്ടിയുടെ വിജയ നായികകൂടിയായിരുന്നു. ഒരു സമയത്ത് തെന്നിന്ത്യൻ സിനിമകളുടെ മുൻ നിര നായികയായിരുന്ന സരിത ഒരു മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് കൂടെ ആയിരുന്നു. ​ഗ്മ, വിജയശാന്തി തുടങ്ങിയ നടിമാർക്ക് പല സിനിമകളിലും ശബ്ദം നൽകിയത് സരിതയാണ്. സരിത അഭിനയിച്ച കഥാപാത്രങ്ങളിൽ മിക്കതും പ്രേക്ഷകരെ ആഴത്തിൽ സ്പർശിച്ചു. തമിഴ്നാട് സർക്കാരിന്റെ സ്റ്റേറ്റ് അവാർഡ് നാല് തവണയാണ് സരിതയ്ക്ക് ലഭിച്ചത്. കെ ബാലചന്ദർ സംവിധാനം ചെയ്ത മഞ്ചികി സ്ഥാനം ലേതു എന്ന സിനിമയിലൂടെയാണ് സരിത അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്.

വളരെ പെട്ടെന്ന് തന്നെ സരിത തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ സരിത തിരക്കുള്ള നടിയായി മാറി. നസരിതയുടെ കരിയറിലെ സുവർണ കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് സിനിമാ രം​ഗത്തെ മുതിർന്ന മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു. അഭിനയമികവ് കൊണ്ട് പ്രേക്ഷക ഹൃദയം കവർന്ന സരിതയെ അക്കാലത്തെ പല നായികമാരും വെറുത്തിരുന്നെന്ന് ഇദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ വിശദമായ വാക്കുകളിലേക്ക്, നല്ല സിനിമകൾ സരിതയെ തേടി തുടരെ വന്നു. അതിന് പ്രധാന കാരണം സംവിധായകൻ കെ ബാലചന്ദറാണ്.

അന്നുള്ള നടിമാരെ അപേക്ഷിച്ച് സരിതയുടെ അഭിനയം വേറിട്ടുനിന്നു, സരിതയുടെ കഴിവുകൾ പുറത്തെടുത്തത് ബാലചന്ദർ എന്ന അക്കാലത്തെ സൂപ്പർ ഹിറ്റ് സംവിധായകനായിരുന്നു. എൺപതുകളിൽ സരിത അഭിനയ രം​ഗത്തേക്ക് വന്നപ്പോൾ ആരും ​ഗൗനിച്ചില്ല. രണ്ട് സിനിമകൾ ചെയ്ത് ഔട്ടാകുമെന്നാണ് കരുതിയത്. എന്നാൽ സരിതയ്ക്ക് തുടരെ സിനിമകൾ ലഭിച്ചു. മറ്റ് നടിമാർക്ക് സരിതയോട് ദേഷ്യമായി. സരിതയോടൊപ്പം അഭിനയിക്കില്ലെന്ന് ചില നായികമാർ പറഞ്ഞു. അന്നൊക്കെ സരിതയ്ക്ക് വിഷമം തോന്നിയിരുന്നു. നീ കരിയറിൽ വളരുന്നത് കൊണ്ടാണ് എതിർപ്പുകൾ വരുന്നത്. അതെല്ലാം അവ​ഗണിച്ച് നീ മുന്നോട്ട് പോകൂയെന്ന് സംവിധായകൻ ബാലചന്ദർ സരിതയോട് പറഞ്ഞു.

ബാലചന്ദറിനെ സരിത ഒരു ​ഗുരുവിനെ പോലെയാണ് കണ്ടിരുന്നത്. അഭിനയ മികവ് മൂലം ഒപ്പം അഭിനയിക്കുന്ന നായക നടൻമാർ പോലും സരിതയെ ഭയന്നു. രണ്ട് മൂന്ന് ഹീറോകൾ സരിതയുടെ കഥാപാത്രത്തെ ഡമ്മിയാക്കാൻ പറഞ്ഞു. ഒരു ഹീറോയ്ക്ക് സിനിമയുടെ റഫ് കട്ട് കണ്ടപ്പോൾ സരിതയാണ് സിനിമയിൽ തിളങ്ങുന്നതെന്ന് തോന്നി. ഇതോടെ സരിത അഭിനയിച്ച ഭാ​ഗങ്ങളിൽ ചിലത് നീക്കാൻ ആ നടൻ സംവിധായകനോട് ആവശ്യപ്പെട്ടു. നിങ്ങൾ അഭിനയിച്ചില്ലെങ്കിലും കുഴപ്പമില്ല, സരിതയുടെ സീനുകൾ മാറ്റാൻ പറ്റില്ലെന്ന് സംവിധായകൻ പറഞ്ഞെന്നും ചെയ്യാറു ബാലു ഓർത്തു.

വിവാഹത്തോടെയാണ് അവരുടെ കരിയർ തകർന്നത്, വിവാഹ ജീവിതം പരാജയമായതോടെ സരിത മക്കളുമായി വിദേശത്തേക്ക് പോയത്, ശേഷം അവരെ സിനിമ ലോകം മറന്നെനന്നും അദ്ദേഹം ഓർക്കുന്നു. ശേഷം സിനിമയിലേക്ക് തിരികെ എത്തിയെങ്കിലും അഭിനയത്തിൽ അല്ലാതെ പ്രൊഡക്ഷൻ ഡിസൈനറായാണ് സരിത പ്രവർത്തിച്ചത് എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *