അന്നാണ് മോഹൻലാൽ ആദ്യമായി എന്നോട് ഇഷ്ടമാണെന്ന് പറയുന്നത് ‘ഐ ലവ് യു’ എന്ന് ! മറക്കാൻ കഴിയാത്ത നിമിഷത്തെ കുറിച്ച് ഭാഗ്യലക്ഷ്മി !

ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന രീതിയിൽ വലിയ പ്രശസ്തയായ ആളാണ് ഭാഗ്യലക്ഷ്മി. ബിഗ് ബോസിലും മത്സരാർത്ഥി ആയതോടെ താരം കൂടുതൽ ശ്രദ്ധ നേടുകയായിരുന്നു.  ഒരു കാലഘട്ടത്തിലെ എല്ലാ ഹിറ്റ് സിനിമകൾക്ക് പിന്നിലും ഭാഗ്യലക്ഷ്മിയുടെ സാനിധ്യം ഉറപ്പായിരുന്നു, മണിച്ചിത്രത്താഴിലെ ശോഭനയുടെ കഥാപാത്രമൊക്കെ ഭാഗ്യലക്ഷ്മിയുടെ കരിയറിലെ തന്നെ മികച്ചതാണ്. ഇന്നും ഡബ്ബിങ് മേഖലയിൽ വളരെ സജീവമായ ഭാഗ്യലക്ഷ്മി വ്യക്തി ജീവിതത്തിൽ ഏറെ പ്രതിസന്ധികളെ തരണം ചെയ്തിട്ടുള്ള ആളാണ്,

അതുപോലെ തന്റെ അഭിപ്രായങ്ങൾ മുഖം നോക്കാതെ വിളിച്ചു പറയുന്ന ആളുകൂടിയായ ഭാഗ്യലക്ഷ്‌മി പലപ്പോഴും വർത്തയായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തിലെ ചില മറക്കാനാകാത്ത ഓർമ്മകൾ പങ്കുവെക്കുകയാണ് താരം. ഒരു ക്യാബിനുള്ളിൽ മോഹൻലാലിനൊപ്പം വന്ദനം സിനിമയ്ക്ക് വേണ്ടി ഡബ് ചെയ്ത അനുഭവമാണ് താരം സഫാരി ടിവിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, അന്ന് ആദ്യമായിട്ടാണ് ഞങ്ങൾ ഒരുമിച്ചിരുന്ന് ഡബ്ബ് ചെയ്യുന്നത്.

അങ്ങനെ ഞങ്ങൾ ഡയലോഗുകൾ മാറി മാറി പറയുകയാണ്. ഐ ലവ് യു എന്ന് പറയുന്ന ഒരു രംഗം ഡബ്ബ് ചെയ്യുമ്പോൾ. ഞാനും ലാലും ഒരു ക്യാബിനിൽ നിൽക്കുന്നു. ലാൽ എന്നെ നോക്കി പറയുന്നു, ‘ഐ ലവ് യു എന്ന് പറയൂ.’ ‘ഉം, ഞാൻ ഐ ലവ് യു എന്ന്.’ ഞാൻ മറുപടി പറഞ്ഞു. ഇങ്ങനെയാണ് അത് അന്ന് ഡബ്ബ് ചെയ്തത്. ശെരിക്കും വളരെ രസകരമായ ഒരു അനുഭവമായിരുന്നു അത്..   നമ്മൾ ഇത് ചെയ്യുമ്പോൾ  പ്രിയപ്പെട്ടവർക്ക് ഭയങ്കര സന്തോഷമാണ്. ഞങ്ങൾ ഇത് ചെയ്യുമ്പോൾ അന്ന് അവിടെ നരേന്ദ്രപ്രസാദ് സാർ ഉണ്ടായിരുന്നു. സാർ ആദ്യമായിട്ടാണ് ഡബ് ചെയ്യാൻ വരുന്നത്. ഡബ്ബിംഗ് എന്താണെന്ന് പോലും അന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു . അങ്ങനെ കുറച്ചു നേരം ഞങ്ങളുടെ ഡബ്ബിംഗ് കാണാൻ പ്രിയൻ അദ്ദേഹത്തിനോട് പറയുകയായിരുന്നു.

പ്രസാദ് സാർ കണ്ണെടുക്കാതെ ഞങ്ങളെ തന്നെ നോക്കി അങ്ങനെ നിന്നു..  ഞങ്ങൾ മുഖത്തോട് മുഖം നോക്കി ഇരുന്നുകൊണ്ടാണ് ഞാനും ലാലും ഡയലോഗ് പറയുന്നത്. ഞങ്ങളുടെ ഡബ്ബിങ് കണ്ടു സാർ അവിടെ നിന്ന് അത് ഒരു ടേക്ക് ആണെന്ന് പോലും ഓർക്കാതെ ഉറക്കെ ചിരിക്കുക ആയിരുന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു, ഒരു മൈക്കിനു മുന്നിൽ നിന്നുകൊണ്ട് നിങ്ങൾ എന്ത് ഭംഗിയായാണ് ഇങ്ങാനെ ഒക്കെ പറയുന്നത് എന്ന്…  അദ്ദേഹം അത്  വളരെ  അത്ഭുതത്തോടെ പറയുക ആയിരുന്നു. അഭിനയിക്കുമ്പോൾ നമുക്ക് മുന്നിൽ നിന്ന് ഒരുപാട് പേരുടെ പിന്തുണയുണ്ട്. എന്നാൽ ഇത് അങ്ങനെയല്ല എന്ന് അദ്ദേഹം പറഞ്ഞു. തനിക്കു ഇത് കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.. പക്ഷെ   പിന്നീട് ഞങ്ങൾ എല്ലാവരും കൂടി സപ്പോട്ട ചെയ്ത്  അദ്ദേഹത്തെക്കൊണ്ട് ചെയ്യിച്ചു എന്നും ഭാഗ്യലക്ഷ്മി ഓർക്കുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *