ആരാധകരെ ഞെട്ടിച്ച് ഡിംപലും ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് !! കാരണം തിരക്കി ആരാധകർ !!

ഇപ്പോൾ കേരളക്കരയെകെ സംസാര വിഷയം ബിഗ് ബോസാണ്, പൊതുവെ ആ ഷോയ്ക്ക് പലതരത്തിലുള്ള അഭിപ്രയങ്ങളാണ് പൊതു സമൂഹത്തിൽ നിന്നും ലഭിക്കുന്നത്, പക്ഷെ എന്നിരുന്നാലും ഷോയിൽ നടക്കുന്ന വിശേഷങ്ങൾ അറിയാൻ ഏവർക്കും താല്പര്യം കൂടുതലാണ്, അത്തരത്തിൽ കഴിഞ്ഞ ദിവസം ഏവരെയുടെയും ഇഷ്ട താരം മണിക്കുട്ടൻ ഷോയിൽ നിന്നും പുറത്തുപോയിരുന്നു….

ഏതായാലും മണിക്കുട്ടൻ ഇനിയും തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ, ഇപ്പോൾ ഏവരെയും ഞെട്ടിച്ചുകൊണ്ട് അടുത്ത മത്സരാർത്ഥി കൂടി ബിഗ് ബോസ്സിന്റെ പടിയിറങ്ങുകയാണ്, അത് വേറെ ആരുമല്ല ഡിംപല്‍ ഭാല്‍ ആണ്. ഡിംപലിന്റെ പിതാവ് മരിച്ചുവെന്ന റിപ്പോര്‍ട്ട് ആണ് സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. വിവരമറിഞ്ഞ് സഹതാരങ്ങള്‍ ഞെട്ടലിലാണ്. ഡല്‍ഹിയില്‍ വെച്ചാണ് മരണമുണ്ടായത് എന്നാണ് ഒരു യുട്യൂബ് ചാനല്‍ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നത്.

തുടക്കം മുതൽ ഏറെ പ്രേക്ഷക ഇഷ്ടം നേടിയെടുത്ത ആളാണ് ഡിംപല്‍, ഷോയിൽ ഇതുവരെ യുള്ള മത്സരാർഥികളിൽ ഏറ്റവും കൂടുതൽ വിജയ സാധ്യതയുള്ള രണ്ടുപേരായിരുന്നു മണികുട്ടനും  ഡിംപലും എന്നാൽ വ്യക്തിപരായ കാര്യങ്ങൾ കൊണ്ട്  ഇരുവരും ഷോയിൽ നിന്നും പുറത്തുപോയിരിക്കുയാണ്….

പുറത്തുവന്ന വാർത്ത ശരിയാണെങ്കിൽ പിതാവിനെ കുറിച്ച്‌ പലതവണ തുറന്ന് സംസാരിക്കാറുള്ള ഡിംപലിന് ഇതൊരു കനത്ത ആഘാതമായിരിക്കും. രൂപത്തിലും ഭാവത്തിലും പലർക്കും ഉൾകൊള്ളാൻ സാധിക്കാത്ത ഒരാളാണ് ടിംബൽ യെങ്കിലും വളരെ ആത്മാർത്ഥയുള്ള ഒരു മത്സരാർഥിയാണ് താരം കൂടാതെ  ആത്മവിശ്വാസവും ചുറുചുറുക്കും വാക്കുകളിലും പ്രവര്‍ത്തികളിലും നിറയ്ക്കുന്ന ഡിംപല്‍ സൈക്കോളജിസ്റ്റും മോഡലും ഫാഷന്‍ സ്റ്റൈലിസ്റ്റുമാണ്. മണിക്കുട്ടന് പിന്നാലെ ഡിംപലും പോയതോടെ നിരാശയിലാണ് ആരാധകര്‍. ഇനി ആരായിരിക്കും വിജയ് എന്നത് ആലോചിക്കുകയാണ് ബിഗ് ബോസ് ആരാധകർ……

ഇവരിൽ ഒരാളായിരിക്കും വിജയ് എന്നായിരുന്നു സൈബർ ലോകം വിധിയെഴുതിയിരുന്നത്, പക്ഷെ ഇനി ആര് എന്നുള്ള ചോദ്യം ഇപ്പോഴും ഒരു ചർച്ചയായി തുടരുന്നു, ഏതായാലും  ഇനി ഷോ അവസാനിക്കാൻ കുറച്ചു നാളുകൾ കൂടി മാത്രമായിരിക്കെ നിരവധി ട്വിസ്റ്റുകളാണ് ഷോയിൽ നടക്കുന്നത്.. മണിക്കുട്ടൻറെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ബിഗ്ബോസ് താരത്തെ പോകാൻ അനുവദിച്ചത്..

സന്ധ്യയുമായുണ്ടായ ആശയവിനിമയ പ്രശ്നത്തിൽ മണിക്കുട്ടൻ ഏറെ അശൊസ്ഥനായിരുന്നു, ആഹാരം കഴിക്കാൻ പോലും മടി കാണിച്ച മണിക്കുട്ടൻ മാനസികമായി ഏറെ തളർനിന്നിരുന്നു, അതിൽ മോഹൻലാൽ സന്ധ്യയോട് മാപ്പ് പറയുകയും ചെയ്തത് മണിക്കുട്ടനെ വല്ലാതെ ഉലച്ചുകളഞ്ഞിരുന്നു. ഈ വീട്ടിൽ തുടരാൻ സാധിക്കില്ല എന്നും എന്നെ പുറത്തുവിടണം, ഈ വീട്ടിൽ ഇനി തനിക്ക് നിൽക്കാൻ പേടിയാണെന്നും മണിക്കുട്ടൻ ബിഗ് ബോസ്സിനോട്  പറഞ്ഞിരുന്നു…

ഒടുവിൽ കൺഫെഷൻ റൂമിൽ നിന്ന് പുറത്തേക്കുള്ള വഴിയിലൂടെ മണിക്കുട്ടൻ പുറത്തേക്ക് പോവുകയായിരുന്നു. ആ വേദിയെ തൊട്ടുവണങ്ങിയാണ് മണി ബിഗ് ബോസ് വിട്ടത്. പക്ഷെ മണികുട്ടന്റെ പുറത്തുപോകാൻ ബിബി ഹൗസിൽ ഉള്ള കുറച്ചുപേരെ മാനസികമായി തളർത്തിയിരിന്നും അതിന്റെ യൊപ്പം ഇനി ഇതുകൂടി ആകുമ്പോൾ ബിബി ഹൗസ് ഇനി എങ്ങനെ ആകുമെന്ന് കണ്ടുതന്നെ അറിയേണ്ടിവരും…..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *