അപ്പന്റെ മ,ര,ണ വാർത്ത പത്രത്തിൽ കൊടുക്കാൻ ആ പ്രമുഖ നടനോട് ഞാൻ കുറച്ച് പണം കടം ചോദിച്ചു പക്ഷെ തന്നില്ല ! ചാക്കോച്ചൻ പറയുന്നു !

കുഞ്ചാക്കോ ബോബൻ എന്ന നടൻ നമുക്ക് എന്നും പ്രിയങ്കരനായ ചാക്കോച്ചനാണ്.  ഒരു സിനിമ പാരമ്പര്യമുള്ള തറവാട്ടിൽ നിന്നാണ് ചാക്കോച്ചന്റെ വരവ്. പിതാവ് ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയരംഗത്തേക്കുള്ള നടന്റെ ചുവടുവെപ്പ്. ശേഷം അനിയത്തിപ്രാവ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽകൂടി നായകനായി അരങ്ങേറി. എന്നാൽ സിനിമ മേഖല താൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നും, അതിനു കാരണം ഈ സിനിമ കാരണം അച്ഛൻ ഒരുപാട് സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്നത് ഞാൻ നേരിൽ കണ്ടിട്ടുള്ളതാണ്.

അതുകൊണ്ട് തന്നെ ഈ മേഖല ഇനി വേണ്ട എന്ന് ഞാൻ തീരുമാനിച്ചിരുന്നു, പക്ഷെ പലരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് താൻ അനിയത്തിപ്രാവ് ചെയ്തത് എന്നും ചാക്കോച്ചൻ പറഞ്ഞിരുന്നു. അതുപോലെ തന്റെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത ഒരു സംഭവത്തെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, സൗഹൃദങ്ങൾക്ക് വലിയ വില കൊടുക്കുന്ന ആളായിരുന്നു എന്റെ അപ്പൻ. സിനിമ നിര്‍മാതാവായ അദ്ദേഹം സിനിമയൊന്നും ഇല്ലാതിരുന്ന സമയത്ത് ചില ബിസിനസ് പരിപാടികള്‍ നടത്തിയിരുന്നു.

പലരെയും അദ്ദേഹം ഒരുപാട് സഹായിച്ചിട്ടുണ്ട്. ഒരു സുഹൃത്തിന് പണം കടം കൊടുക്കാന്‍ വേണ്ടി അമ്മയുടെ സ്വര്‍ണം വരെ പണയം വെച്ചിട്ടുണ്ട്. അന്ന് പക്ഷെ ആ സ്വര്‍ണമൊക്കെ നഷ്ടമായി. അപ്പോഴും അപ്പന്‍ സുഹൃത്തിനെ ബുദ്ധിമുട്ടിച്ചില്ല. വലിയ മനസുള്ള ഒരാളായിരുന്നു. മാനുഷികമായി നോക്കിയാൽ അതൊരു പ്ലസ് പോയിന്റാണ്. അപ്പനില്‍ നിന്ന് അങ്ങനെയൊരു സ്വഭാവം എനിക്കും കിട്ടിയിട്ടുണ്ടെന്നും ചാക്കോച്ചന്‍ പറയുന്നു. എന്നാൽ ചില സമയത്ത് ആ സ്വഭാവം നമുക്ക് തന്നെ പാരയായി വരാറുണ്ടെന്നും അദ്ദേഹം പറയുന്നു.

അതുപോലെ അപ്പൻ ഞങ്ങളെ വിട്ടുപോകുമ്പോൾ ഞാൻ സിനിമയിൽ അത്ര സജീവമായിരുന്നില്ല. കൂടാതെ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകയും ചെയ്തിരുന്നു. മനസ്സിൽ ഏറെ വിഷമം തോന്നുന്ന ഒരുകാര്യം, അപ്പന്റെ മരണ വാർത്ത അന്ന് പത്രത്തിൽ കൊടുക്കാൻ പോലും എനിക്ക് എന്റെ കയ്യിൽ പണം ഇല്ലായിരുന്നു. ആ അവസ്ഥയിൽ ഞാൻ മലയാളത്തിലെ ഒരു പ്രമുഖ നടനോട് പത്രത്തിൽ പാരസ്യം നൽകാനുള്ള പണം കടം ചോദിച്ചു.

ചെറിയൊരു തുകയായിരുന്നു അത്. പക്ഷെ പുള്ളി അത് തന്നില്ല. ഞാൻ ചോദിച്ചപ്പോൾ ഇല്ലന്ന് പറഞ്ഞു. എന്നാൽ വർഷങ്ങൾ കഴിഞ്ഞ് ഞാൻ സിനിമയിൽ നിന്നും വിട്ടുനിന്ന്  റിയല്‍ എസ്റ്റേറ്റ് മേഖലയിൽ സജീവമായ സമയത്ത് ഇതേ നടൻ എന്റെ അടുത്ത് പണം കടം ചോദിച്ചു വന്നിരുന്നു, അതും ഒരു വലിയ തുക. ഞാൻ ആ പണം കൊടുത്തു, അങ്ങനെയാണ് ഞാൻ അന്ന് അതിനോട് പകരം വീട്ടിയതെന്നും ചാക്കോച്ചൻ പറയുന്നു. ആ നടൻ ആരാണെന്ന് ഇനി ഞാൻ പറയുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *