ഇങ്ങനെ പോയാൽ ഞാൻ വഴിതെറ്റി പോകാനുള്ള എല്ലാ ചാൻസും കാണുന്നുണ്ട് ! സഹികെട്ട് ഞാൻ പ്രിയയോട് തന്നെ ആ സത്യം തുറന്ന് പറഞ്ഞു ! ചാക്കോച്ചൻ പറയുന്നു !

കഴിഞ്ഞ 25 വർഷക്കാലമായി മലയാളികളുടെ സ്വന്തം ചാക്കോച്ചനായി നിറഞ്ഞാടുന്ന കുഞ്ചാക്കോബോബൻ ഇന്നും ഏതൊരു യുവ താരത്തെയും വെല്ലുന്ന ചുറുചുറുക്കോടെ സിനിമ ലോകത്ത് സജീവമായി നിൽക്കുന്നു. ഒരു സമയത്ത് സിനിമയിൽ നിരന്തരമായി കടന്ന് വന്ന  പരാജയം അദ്ദേഹത്തിന്റെ കരിയറിനെയും വ്യക്തി ജീവിതത്തെയും  ബാധിച്ചിരുന്നു.  എന്നാൽ അഞ്ചാംപാതിരാ എന്ന ചിത്രത്തിൽ കൂടി നഷ്ടപെട്ട തന്റെ കരിയർ ചാക്കോച്ചൻ തിരിച്ചുപിടിച്ചിരുന്നു. ഇപ്പോൾ ഇറങ്ങുന്ന എല്ലാ ചിത്രങ്ങളിലും വ്യത്യസ്തമായ ചാക്കോച്ചനെയാണ് കാണാൻ കഴിയുന്നത്. ചിത്രങ്ങൾ സൂപ്പർ ഹിറ്റാകുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തിൽ ഉണ്ടായ രസകരമായ ഒരു അനുഭവം പറയുകയാണ് ചാക്കോച്ചൻ.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, എന്റെ കരിയറിൽ ഞാൻ ചെയ്ത ചിത്രങ്ങളിൽ രാമന്റെ ഏദൻ തോട്ടം എന്ന ചിത്രം എന്നെ ഒരുപാട് സ്വാധീനിച്ചിരുന്നു. ഒരുപാട് ഇൻവോൾവ് ചെയ്ത ചിത്രം കൂടി ആയിരുന്നു അത്. ആ ചിത്രത്തിന് ശേഷം ആ രീതിയിലുള്ള കുറെ മെസേജുകൾ എനിക്ക് വന്നിരുന്നു. അങ്ങനെ മെസേജുകൾ കൂടിവന്നപ്പോൾ ഞാൻ പ്രിയയോട് തന്നെ തുറന്ന് പറഞ്ഞു എന്നെയൊന്ന് ശ്രദ്ധിച്ചോണേ… ഞാൻ ചിലപ്പോ വഴി തെറ്റി പോകാൻ സാധ്യതയുണ്ട്. പിന്നെ അൽപ്പം ബുദ്ധി കൂടി ഉള്ള ഭാര്യ ആയതുകൊണ്ട് തന്നെ താൻ വഴിതെറ്റി പോയില്ല എന്നും ഏറെ രസകരമായി ചാക്കോച്ചൻ പറയുന്നു.

 

അതുപോലെ മകനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഇല്ലാതിരുന്ന് കിട്ടിയ ആളാണ് മകൻ എന്നത്കൊണ്ട് അവനെ അങ്ങനെ കൊഞ്ചിച്ച് വഷളാക്കാൻ ഉദ്ദേശിക്കുന്നില്ല. ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും അറിഞ്ഞ് അവൻ വളരണം  എന്നാണ് ഞങ്ങളുടെ തീരുമാനം. അവന്റെ വളർച്ചക്കും വിദ്യാഭ്യാസത്തിനും വേണ്ടതെല്ലാം അച്ഛൻ എന്ന നിലയിൽ ഞാൻ ചെയ്ത് കൊടുക്കും. അതിനുശേഷം അവന്റെ ഭാവിക്ക് വേണ്ടത് അവൻ തന്നെ സമ്പാദിക്കണം. ഞാനിപ്പോൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതെല്ലാം എനിക്കും എന്റെ ഭാര്യക്കും വേണ്ടിയുള്ളതാണ് എന്നും ചാക്കോച്ചൻ പറയുന്നു.

എല്ലാവർക്കും എന്നോടുള്ള ഇഷ്ടം എന്റെ മകനോടുമുണ്ട്. ഞങ്ങൾക്ക്  വർ‌ഷങ്ങൾക്ക് ശേഷമുണ്ടായ ഭാ​ഗ്യമാണ്. അത് പലർക്കും മോട്ടിവേഷനാകുന്നുണ്ട് എന്ന് കേൾക്കുമ്പോൾ‌ സന്തോഷമുണ്ട്. ഒരു ഹോപ്പ് പല ദമ്പതികൾക്കും വന്നിട്ടുണ്ട്. എന്റെ സഹോദരിമാർക്ക് ആൺകുഞ്ഞുങ്ങളാണ്.’ ‘അതിനാൽ ‍ഞാൻ കരുതി എനിക്ക് പെൺകുഞ്ഞായിരിക്കും ഉണ്ടാവുകയെന്ന്. അതിന്റെ എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു. ദൈവം തന്ന ദാനമായതുകൊണ്ടാണ് ഇസഹാക്കെന്ന് അവന് പേരിട്ടത് എന്നും ചാക്കോച്ചൻ പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *