ജാതിയും മതവുമില്ലെങ്കില്‍ ലിസിയെ ലക്ഷ്മിയാക്കി മതം മാറ്റിയത് എന്തിനാണ് ! നിങ്ങൾ ഈ പറഞ്ഞതൊന്നും മലയാളികൾ വിശ്വസിക്കില്ല ! പ്രിയദർശനെതിരെ ശാന്തിവിള ദിനേശ് !

ഇന്ത്യൻ സിനിമ തന്നെ അറിയപ്പെടുന്ന പ്രശസ്ത സംവിധായകനാണ് പ്രിയദർശൻ. അതുപോലെ ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ അടക്കിവാണ താര റാണിയായിരുന്നു ലിസി.  1982 ൽ ഇത്തിരി നേരം ഒത്തിരിനേരം എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ തുടക്കം കുറിച്ച ലിസി ഒരു സമയത്ത് തെന്നിത്യൻ സിനിമയുടെ മുൻ നിര നായികമാരിൽ ഒരാളായിരുന്നു. ഒരു വർഷം പത്തും പതിനൊന്നും സിനിമകൾ ചെയ്തിരുന്ന ലിസി ഇതിനോടകം 200 ലതികം സിനിമകളുടെ ഭാഗമായിരുന്നു.  1990 ലാണ് പ്രിയദർശനുമായുള്ള വിവാഹം നടക്കുന്നത്. ലിസ്സി സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു  താരത്തിന്റെ വിവാഹം, വിവാഹത്തിന് ശേഷം ഒന്നു രണ്ടു സിനിമ ചെയ്തിരുന്നു, നീണ്ട 24 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം അവർ 2016 ൽ വിവാഹ ബന്ധം വേർപിരിഞ്ഞത്.

ഇപ്പോഴിതാ പ്രിയദർശൻ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. പ്രിയദര്‍ശനെക്കുറിച്ച്‌ പുകഴ്ത്തിയും വിമര്‍ശിച്ചും ശാന്തിവിള ദിനേശന്‍ തന്റെ യൂട്യൂബ് ചാനലില്‍ കൂടിയാണ് സംസാരിച്ചത്, അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, പ്രിയൻ ഒരു പിശുക്കനാണ് എന്ന് അദ്ദേഹത്തിന്റെ ഒപ്പം സിനിമയിൽ വർക്ക് ചെയ്ത പലരും എന്നോട് പറഞ്ഞിട്ടുണ്ട്. പിശുക്ക് മോശമാണെന്ന് ഞാന്‍ പറയില്ല.

തെന്നിന്ത്യയിൽ ഏത് പടം വിജയിച്ചാലും ആരുമറിയാതെ അപ്പോള്‍ തന്നെ അതിന്റെ റൈറ്റ്സ് എഴുതി വാങ്ങിക്കും. മലയാളത്തില്‍ മോഹന്‍ലാലിന്റെയും ദിലീപിന്റെയും ഹിറ്റ് സിനിമകളുടെ പകര്‍പ്പവകാശം വാങ്ങി ഹിന്ദിയില്‍ പോയി  ചെയ്ത് വിജയിപ്പിച്ചു.‍ കാലാപാനി പോലുള്ള സിനിമകള്‍ മാറ്റി നിര്‍ത്തിയാല്‍ പ്രിയദര്‍ശന്‍ ചെയ്തതെല്ലാം പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുകയാണ്. ഏത് വീഞ്ഞ് കിട്ടിയാലും പുതിയ കുപ്പിയിലാക്കി നമ്മളെ പറ്റിക്കാനാറിയുന്ന ആളാണ്. പക്ഷെ അദ്ദേഹത്തിന്റെ സിനിമകൾ കാണാൻ ഇഷ്ടമാണ് എന്നും അദ്ദേഹം പറയുന്നു.

പിന്നെ ഇത് കൂടാതെ അദ്ദേഹം  എനിക്ക് ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല എന്ന അനാവശ്യ പ്രസ്താവന പ്രിയദര്‍ശന്‍ നടത്തിയത് എന്തിനാണ് എന്ന് മനസിലാകുന്നില്ല. പ്രിയദര്‍ശന് രാഷ്ട്രീയമുണ്ടെന്ന് മോഹന്‍ലാലിനോടോ സുരേഷ് ഗോപിയോടോ സ്വകാര്യമായി ചോദിച്ചാല്‍ കൃത്യമായിട്ട് പറയും. അരാഷ്ട്രീയ വാദം പറയുന്നവരെയാണ് നമ്മള്‍ ഭയക്കേണ്ടത്. അദ്ദേഹത്തിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. അതുപോലെ ജാതിയും മതവും ഉണ്ട്. അദ്ദേഹം നല്ല നായര്‍ കുടുംബത്തില്‍ ജനിച്ചതാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലിസിയെ ലക്ഷ്മിയാക്കി മാറ്റിയത്.

ക്രിസ്ത്യൻ വിശ്വാസത്തിൽ ജീവിച്ച ലിസിയെ വിവാഹം കഴിച്ചപ്പോള്‍ അവര്‍ അവരുടെ വിശ്വാസത്തിന് ജീവിക്കട്ടെ ഞങ്ങള്‍ നല്ല ഭാര്യയും ഭര്‍ത്താവുമായി ജീവിക്കുമെന്നല്ലേ പറയേണ്ടത്, പക്ഷെ അവരെ കൊണ്ട് പോയി ദാമോദരന്‍ മാഷുടെ കൂടെ വിട്ട് മലപ്പുറത്ത് കൊണ്ട് പോയി മതം മാറ്റി ലക്ഷ്മി എന്നാക്കി. അതെന്തിനാണ് ചെയ്തത്. ജാതിയും മതവുമില്ലെങ്കില്‍ ലിസിയെ ലക്ഷ്മിയാക്കിയതെന്തിനാണ്, എന്നിട്ട് പ്രസ് മീറ്റിൽ വന്നിരുന്നിട്ട് ജാതിയില്ല മതമില്ല എന്ന് പറയരുത് എന്നും ദിനേശ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *