മോഹൻലാലിനും മമ്മൂട്ടിക്കും ദാ ഇതുപോലെ യഥാർത്ഥ രൂപത്തിൽ നടക്കാൻ കഴിയുമോ ! ഈ ജന്മം കഴിയില്ല ! ശാന്തിൽവിള ദിനേശ് !

സംവിധായകൻ എന്നതിലുപരി ശാന്തിവിള ദിനേശ് ഇപ്പോൾ ശ്രദ്ധ നേടുന്നത് താരങ്ങളെ വിമര്ശിക്കുന്നതിന്റെ പേരിലാണ്, തന്റെ അഭിപ്രായങ്ങൾ മുഖം നോക്കാതെ വിളിച്ചുപറയുന്ന ആളാണ് ദിനേശ്, അദ്ദേഹം മോഹൻലാലിനെയും മമ്മൂട്ടിയെയും പരസ്യമായി വിമര്ശിച്ചിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മോഹൻലാലിൻറെ എല്ലാ സിനിമകള് കണ്ടിരുന്ന ഒരു കടുത്ത ആരധകൻ തന്നെ ആയിരുന്നു ഞാൻ.. എന്നാൽ ഇപ്പോൾ, അയ്യോ സഹിക്കാൻ കഴിയാത്ത സിനിമകളാണ്…

ഈ കൂതറ പടത്തിലൊക്കെ അഭിനയിക്കാൻ അദ്ദേഹത്തിന് എങ്ങനെ തോന്നുന്നു, നമ്മളുടെ പൈസയും കൊടുത്ത് ചീത്തയും വിളിച്ച് തിയറ്ററിൽ നിന്ന് ഇറങ്ങിപ്പോവുന്നത് എന്തിനാണ്. റബ്ബറിന്റെ കറ വറ്റുമ്പോൾ അവസാനം ഒരു വെട്ട് വെട്ടും. എന്നിട്ട് അത് അവസാനം വരെ അതിന്റെ കറ ഊറ്റിയെടുക്കും . അത് പോലെയാണ് ഇപ്പോൾ മോഹൻലാലിനെയും മമ്മൂട്ടിയെയും ഊറ്റി എടുക്കുകയാണ്.

പത്ത് നാൽപത് വർഷമായി ഇവർ അഭിനയിക്കുക അല്ലെ, അത് കൊണ്ട് അവരുടെ സിനിമ കാണില്ലെന്ന് തീരുമാനിച്ചാൽ പ്രശ്നം തീർന്നില്ലേ. ഒടിടിയിൽ പോലും കാണില്ല. എല്ലാ കൂതറയും കാണുകയും വേണം അയാളെ തെറി വിളിക്കുകയും വേണം. അതുതന്നെയല്ല, അവർക്ക് നായക വേഷം തന്നെ ചെയ്യണം എങ്കിൽ ചെയ്യട്ടെ, പക്ഷെ എന്നുകരുതി പതിനെട്ട് വയസ്സുള്ള കല്യാണം കഴിക്കാത്ത കഥാപാത്രമെ ചെയ്യൂ എന്ന വാശി പിടിക്കേണ്ട കാര്യമുണ്ടോ. എത്ര വില കൂടിയ വി​ഗ് വെച്ചാലും മോഹൻലാൽ വി​ഗ് വെച്ചിരിക്കുകയാണെന്ന് എല്ലാവർക്കും അറിയാം. അതുപോലെ മമ്മൂട്ടി തലയിൽ പാച്ച് വെച്ചിരിക്കുകയാണെന്നും, കണ്ണിൽ ലെൻസ് വെച്ചിരിക്കുകയാണെന്നും ആളുകൾക്ക് എല്ലാം അറിയാം..

മമ്മൂക്കയുടെ യഥാർത്ഥ രൂപം നമ്മൾ ആരും കണ്ടിട്ടല്ല, അദ്ദേഹത്തിന്റെ ക,ഴു,ത്തിലെ ചുളുക്ക് മാറ്റാൻ ആറ് ലക്ഷം രൂപയോളം വിലവരുന്ന ​ഗ്രാഫിക്സ് ഉപയോ​ഗിക്കുന്നുണ്ടെന്നും സിനിമാക്കാർക്കെങ്കിലും അറിയാം. 73 വയസ്സായ മമ്മൂട്ടി എങ്ങനെയാണെന്ന് ആർക്കാണ് അറിയാത്തത്. ഇവർക്ക് രണ്ട് പേർക്കുമാണ് ഇതൊന്നും അറിയാത്തത്. ഇന്ത്യൻ സിനിമയിൽ രജിനികാന്ത് നടക്കുന്നത് പോലെ നടക്കാൻ ഇവർക്കൊന്നും ഈ ജൻമം കഴിയില്ല. ആ ചങ്കൂറ്റം ഇവർക്ക് ഇല്ലാത്തിടത്തോളം കാലം ഇവരിങ്ങനെ ക്രോണിക് ബാച്ചിലറായ വേഷങ്ങൾ ചെയ്ത് നടക്കും. മമ്മൂട്ടി 25 വയസ്സായ ഒരു പെണ്ണിന്റെ കാമുക വേഷം ചെയ്താൽ ആളുകൾക്ക് അറിയാം.

ലാലിനെ അപേക്ഷക്ക്‌ മമ്മൂക്ക പിന്നെയും ചില പരീക്ഷണ ചിത്രങ്ങൾ ചെയ്യുന്നു. അദ്ദേഹത്തിന്റെ  പുഴു, ഉണ്ട പോലുള്ള സിനിമകൾ അത്ര,മോശം സിനിമ ആയിരുന്നില്ല. എന്നാൽ  അത്രയും പരീക്ഷണങ്ങൾ പോലും മോഹൻലാൽ ചെയ്യുന്നില്ല. എനിക്ക് പറയാനുള്ളത് മോഹൻലാൽ മലയാള സിനിമയോട് ദ്രോഹം മാത്രമാണ് ചെയ്യുന്നത്. കാരണം അയാൾ വിചാരിച്ചിരുന്നു എങ്കിൽ എത്ര നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടാകുമായിരുന്നു എന്നും ശാന്തിവിള പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *