എന്റെ വേറെ ഒന്നും കണ്ടിട്ടില്ല ഇവന്‍ എന്റെ ഒപ്പം കൂടിയത്, പക്ഷെ ഇതിന് മുമ്പത്തെ പലരും എന്നെ പ്രേമിച്ച് പ്രശസ്തരാകണം എന്ന് ആഗ്രഹിച്ച് വന്നവരായിരുന്നു ! ദിയ കൃഷ്ണ പറയുന്നു !

ഇന്ന് മലയാള സിനിമ രംഗത്ത് ഏറെ പ്രശസ്തരായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. അദ്ദേഹത്തിന്റെ നാല് പെൺമക്കളും ഇന്ന് വളരെ പ്രശസ്തരാണ്. അഹാന, ദിയ, ഇശാനി, ഹൻസിക എന്നിങ്ങനെ നാല് മക്കളും സമൂഹ മാധ്യമങ്ങളിലെ താരങ്ങളാണ്. നാല് പേരിൽ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ തന്റെ പ്രയാണത്തെ കുറിച്ചും പ്രണയ പരാജയങ്ങളെ കുറിച്ചും എല്ലാം തന്നെ തുറന്ന് പറയുന്ന കൂട്ടത്തിലാണ്. ഇപ്പോഴിതാ തന്റെ ഒരു പ്രണയ പരാജയത്തിന് ശേഷം മറ്റൊരു കൂട്ടുകാരനെ കിട്ടിയ സന്തോഷത്തിലാണ് ദിയ.

എല്ലാ തുറന്ന് പറയുന്ന ദിയക്ക് എപ്പോഴും ആരാധകർ ഏറെയാണ്, തന്നെ പ്രേമിച്ച് പ്രശസ്തി നേടണമെന്ന് ആഗ്രഹിച്ച എത്തിയവരില്‍ നിന്നെല്ലാം വ്യത്യസ്തമാണ് തന്റെ പുതിയ ലൗവർ അശ്വിന്‍ ഗണേഷ് എന്നാണ് ദിയ കൃഷ്ണ പറയുന്നത്. ഇവർ ഇരുവരുടെയും പ്രൊപ്പോസ് വീഡിയോയും ചിത്രങ്ങളുമെല്ലാം ഇതിനോടകം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ദിവ്യ തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ദിയയുടെ വാക്കുകൾ ഇങ്ങനെ, അശ്വിൻ എന്നെ കൂടുതൽ കംഫര്‍ട്ടബിള്‍ ആക്കുന്ന സുഹൃത്ത് ആയിരിക്കാനാണ് അവന് ഇഷ്ടം. എന്നാല്‍ തന്റെ കൂടെ മുമ്പ് ഉണ്ടായിരുന്നവര്‍ തന്റെ കാശ് എടുത്ത് ഉപയോഗിക്കുന്നവര്‍ മാത്രമായിരുന്നു എന്നാണ് ദിയ പറയുന്നത്. അശ്വിൻ എന്നെയാണ് കംഫര്‍ട്ടബിളാക്കാന്‍ ശ്രമിച്ചത്. എന്റെ സുഹൃത്ത് ആയിരിക്കാനാണ് ഇവന്‍ ഏറെയും ആഗ്രഹിക്കുന്നത്. ഞാന്‍ എന്ത് കൂറ ലുക്കില്‍ നിന്നാലും നിന്നെ കാണാന്‍ എന്ത് ഭംഗിയാണ് എന്ന് അവൻ പറയും. നമ്മള്‍ക്ക് സെല്‍ഫ് കോണ്‍ഫിഡന്‍സ് ഇവന്‍ തന്നുകൊണ്ടിരിക്കും.

എന്റെ ജീവിതത്തിലെ മോശം അവസ്ഥകളിൽ എല്ലാം കൂടെ നിന്ന ആളാണ് അശ്വിൻ. എന്റെ ജീവിതത്തിലെ മോശം അവസ്ഥകളില്‍ എല്ലാം എന്റെ കൂടെ തന്നെയുണ്ടായിരുന്നു. എന്നെ ഒന്ന് പ്രേമിച്ചുകൊണ്ട് ഫെയിമാകണമെന്ന് എന്റെ കൂടെ നിന്ന എല്ലാവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ഇവന് അങ്ങനെ ഇല്ല. എന്റെ വേറെ ഒന്നും കണ്ടിട്ടില്ല ഇവന്‍ എന്റെ ഒപ്പം കൂടിയത്. ഒരു ബില്‍ പോലും എന്നെ കൊണ്ട് ഇവന്‍ കൊടുപ്പിക്കില്ല. പക്ഷെ ഇതിന് മുമ്പ് എന്റെ കൂടെ ഉണ്ടായിരുന്നവർ എന്റെ കാർഡ് എടുത്താണ് ബില്ലുകൾ അടച്ചുകൊണ്ടിരുന്നത്.

എ,വിടെ എങ്കിലും പോയാല്‍ എ,ന്റെ എല്ലാ സാധനങ്ങളും പിടിച്ച് എന്റെ കൂടെ തന്നെ നടക്കും. എന്റെ എല്ലാ കാര്യങ്ങളും ഇവന് അറിയാം. എല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവന്‍ എന്നെ പ്രൊപ്പോസ് ചെയ്യുന്നതും. എനിക്ക് ഒരുപാട് കുറവുകളുണ്ട് അതില്‍ എല്ലാം നന്മകള്‍ കണ്ടെത്തി കൂടെ നില്‍ക്കുന്ന ആളാണ് അശ്വിൻ എന്നും ദിയ പറയുന്നു. നാല് മക്കളിൽ മിക്കപ്പോഴും അച്ഛൻ കൃഷ്ണകുമാറിനെ പിന്തുണച്ച് ആദ്യം എത്തുന്നത് ദിയ തന്നെയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *