‘ഞങ്ങൾ പ്രണയിത്തിലാണ്’ ! കൃഷ്ണകുമാർ പറഞ്ഞത് പോലെ തനറെ ജീവിത സഖിയെ കണ്ടെത്തി മകൾ ദിയ കൃഷ്ണ ! ആശംസകൾ !

ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. നാല് പെണ്മക്കൾ അടങ്ങുന്ന  അദ്ദേഹത്തിന്റെ കുടുംബത്തിലെ ഓരോ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ എന്നും വാർത്തയാണ്. ഇവരുടെ വീട്ടിലെ ഓരോരുത്തരും ഇന്ന് വളരെ പ്രശസ്തരാണ്. മൂത്ത മകൾ അഹാന കൃഷ്ണ ഇന്ന് മലയാള സിനിമയിലെ മുൻ നിര നായികയാണ്, ലൂക്ക എന്ന ഹിറ്റ് ചിത്രം അഹായുടെ കരിയറിലെ ഏറ്റവും മികച്ചതായി മാറുകയായിരുന്നു.  ഇഷാനിയും സിനിമ പ്രേവേശനം നടത്തിയിരുന്നു.

നാല് മക്കളിലും ഏറ്റവും കൂടുതൽ ആരാധകരുള്ളതും വളരെ ആക്റ്റീവുമായ മകൾ ദിയ കൃഷ്ണ ഒരു ഡാൻസറുമാണ്. തന്റെ സുഹൃത്തുമായി ചേർന്ന് നടത്തിയ ഡാൻസ് വിഡിയോകൾ ഇതിനോടകം ഹിറ്റായിരുന്നു. സഹോദരിമാരെ അപേക്ഷിച്ച് ദിയ സോഷ്യൽ മീഡിയിൽ വളരെ സജീവമാണ്. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും നിമിഷനേരംകൊണ്ടാണ് വൈറലായി മാറുന്നത്.

ഇപ്പോൾ ദിയയുടെ ഏറ്റവും അടുത്ത സുഹൃത്തും ഡാൻസറുമായ വൈഷ്ണവ് ഹരിചന്ദ്രന്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ദിയയെ പോലെ വൈഷ്‌ണവിനും ഇന്ന് ആരാധകർ ഏറെയാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ഇതിനുമുൻപും വാർത്തകളിൽ ഇടം നേടിയിരുന്നു. കൂടാതെ പല ഗോസിപ്പുകളും സജീവമായിരുന്നു. ഇപ്പോൾ എല്ലാ സംശംയങ്ങൾക്കും മറുപടിയുമായി വൈഷ്ണവ് രംഗത്തുവന്നിരിക്കുകയാണ്.

താരം പങ്കുവെച്ച പുതിയ പോസ്റ്റിൽ താനും ദിയയും പ്രണയത്തിലാണ് എന്നാണ് പറയുന്നത്. ദിയയോടൊപ്പമുള്ള തന്റെ സൗഹൃദ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ മനോഹര വിഡിയോയോടൊപ്പം ഒരു കുറിപ്പും വൈഷ്ണവ് പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. “ഞങ്ങളുടെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച്‌ ഇപ്പോഴും സംശയമുള്ള എന്റെ ഇന്‍സ്റ്റാ​ഗ്രാം കുടുംബാം​ഗങ്ങളോട്, അതേ ഞങ്ങള്‍ പ്രണയത്തിലാണ്. എന്റെ അടുത്ത സുഹൃത്ത് ദിയ ഇപ്പോള്‍ എന്റെ കാമുകിയാണ്.” എന്നാണ് വൈഷ്ണവ് കുറിച്ചിരിക്കുന്നത്.

നിരവധിപേരാണ് ഈ പോസ്റ്റിനു കമന്റുകളുമായി എത്തിയിരിക്കുന്നത്, ദിയ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല, ദിയ മാത്രമല്ല താര കുടുംബത്തിലെ ആരും ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. സംഭവം ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. തനറെ മക്കളുടെ കാര്യത്തിൽ  ഒരു അച്ഛൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ചില തീരുമാനങ്ങൾ അടുത്തിടെ കൃഷ്ണകുമാർ തുറന്ന് പറഞ്ഞിരുന്നത് ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.

തന്റെ പെണ്മക്കൾ  35  വയസ് കഴിഞ്ഞിട്ട് വിവാഹം കഴിച്ചാല്‍ മതിയെന്നും, അതുമാത്രവുമല്ല  മക്കള്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമുള്ള കാലമൊന്നുമല്ല ഇപ്പോഴുള്ളത്, ഇനി അവർ വിവാഹം കഴിച്ചില്ലങ്കിലും കുഴപ്പമൊന്നുമില്ലന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു. മാത്രമല്ല സ്ത്രീധനമൊന്നും താൻ കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല , നല്ല കാശുള്ള വീട്ടിലെ പയ്യന്മാരെ നോക്കി വളച്ചെടുത്തോളാനും അദ്ദേഹം ഏറെ രസകരമായി മക്കളോട് പറഞ്ഞിട്ടുണ്ട് എന്നും നടൻ തുറന്ന് പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ദിയയുടെ പ്രണയ വാർത്ത പുറത്തുവന്നതുമുതൽ അത്തരം പല കമന്റുകളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണ്…

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *