അല്ലു അർജുനൊപ്പം ഇടിച്ചുനിൽക്കാൻ ഫഹദ് ഫാസിൽ !! പുതിയ ചിത്രം ഉടൻ !!
അന്യഭാഷ നായകൻ ആണെങ്കിലും അല്ലു അർജുന് കേരളത്തിൽ നിരവധി ആരധകരും ഫാൻസ് ഗ്രുപ്പുകളും ഉണ്ട്.. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും മലയത്തിലേക്ക് മൊഴിമാറ്റി തിയറ്ററുകയിൽ എത്താറുണ്ട്, ഏറെ പ്രതീക്ഷ നൽകുന്ന അല്ലുവിനെ അടുത്ത ചിത്രമാണ് പുഷ്പ , ചിത്രത്തിന്റെ ഏറ്റവും പുതിയതി വന്ന വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിക്കൊണ്ടിരിക്കുയാണ്, അല്ലു അർജുൻ ചിത്രം പുഷ്പയിൽ വില്ലനായി എത്തുന്നത് നമ്മുടെ സ്വന്തം ഫഹദ് ഫാസിൽ ആണെന്നുള്ളതാണ്.. തമിഴിൽ ശിവകാർത്തികേയൻ നായകനായ വേലയ്‌ക്കാരൻ എന്ന ചിത്തത്തിൽ ഫഹദ് വില്ലനായി എത്തിയിരുന്നു മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വച്ചത് ഇപ്പോഴിതാ തെലുങ്കിലും താരമാകാൻ ഒരുങ്ങുകയാണ് ഫഹദ്..
പുഷ്പയുടെ അണിയറ പ്രവർത്തകരാണ് ഈ വാർത്ത പുറത്ത്‌വിട്ടത്, തെലങ്കു കൂടാതെ മലയാളം, തമിഴ്, കന്നടാ, ഹിന്ദി ഭാഷകളിലാണ് സിനിമ ചിത്രീകരിക്കുന്നത്. ചിത്രത്തിൽ അല്ലുവിനെ നായികയായി എത്തുന്നത് രശ്‌മിക മന്ദാനയാണ്.. സിനിമ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് ട്വിറ്ററിലൂടെയാണ് ഫഹദ് അല്ലു അര്‍ജുന്റെ വില്ലനായി പുഷ്പയിലെത്തുന്ന വിവരം പുറത്ത് വിട്ടത്. വില്ലനാകാന്‍ എറ്റവും മികച്ച മുഖമെന്ന് എന്ന് വിശേഷണത്തിലൂടെയാണ് മൈത്രി മൂവി മേക്കേഴ്സ് ഫഹദിന് തെലുങ്കിലേക്ക് ട്വിറ്ററിലൂടെ ക്ഷണം നല്‍കിയിരിക്കുന്നത്.
ചിത്രത്തിന്റെ വാർത്തകൾ ഒരുപാട് വന്നിരുന്നുയെങ്കിലും വില്ലൻ ആരെന്നുള്ള വിവരം ഇതുവരെ പുറത്തുവിട്ടിരുന്നില്ല, മലയാളത്തിന്റെ പവർ ഹൗസ് എന്ന വിശേഷണത്തോടെയാണ് അണിയറ പ്രവർത്തകർ ഫഹദിനെ പരിചയപ്പെടുത്തിയത്, ചിത്രത്തിൽ അല്ലുവിനൊപ്പം തന്നെ പ്രാധാന്യമുള്ള വേഷം തന്നെയാണ് ഫഹദിനും എന്നാണ് നമുക്ക് അറിയാൻ കഴിഞ്ഞത്..
ഇതുവരെ കാണാത്ത ഒരു പുതുമയുള്ള ലുക്കിലാണ് അല്ലുവിനെ ചിത്രത്തിന്റെ ആദ്യ പോസ്റ്ററിൽ കാണാൻ കഴിഞ്ഞത്.. ആന്ധ്ര പ്രദേശിലെ ചന്ദനക്കടത്തിന്റെ പശ്ചാത്തലത്തില്‍ ഉടലെടുക്കന്ന കഥയാണ് പുഷ്പയിലൂടെ അവതരിപ്പിക്കുന്നത്. നിലവില്‍ കേരളത്തില്‍ ഷൂട്ടിങ് തുടര്‍ന്ന് വരുകെയാണ്. അതിന് ശേഷം വിശാഖപട്ടണത്തും, ഈസ്റ്റ് ഗോദാവേരിയിലും സിനമയുടെ ചിത്രീകരണം തുടരുമെന്ന് അണിറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
ചിത്രം അനൗൺസ് ചെയ്തിട്ട് കുറച്ച് കഴിഞ്ഞിട്ടും ചിത്രീകരണം തുടരാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചിരുന്നില്ല.. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ ഷൂട്ടിങ് നിര്‍ത്തിവെച്ചിരുന്നു. നവംബറില്‍ ചിത്രീകരണം പുനഃരാരംഭിച്ചെങ്കിലും അണിയറ പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് കോവിഡ് ബാധിച്ചതനെ തുടര്‍ന്ന് വീണ്ടും ഷൂട്ടിങ് കുറച്ച് നാളത്തേക്ക് നിര്‍ത്തിവെച്ചിരുന്നു.
ഫഹദിന്റെ വേഷം ആദ്യം വിജയ് സേതുപതി ചെയ്യുമെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ എന്നാൽ അത് മൈത്രി മൂവി മേക്കേഴ്സിന്റെ മറ്റൊരു ചിത്രമായ ഉപ്പെണയിലാണ് വിജയ് സേതുപതി വില്ലനായി എത്തിയത്. അല്ലുവിനെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം അല വൈകുണ്ഡപുരം വലിയ വിജയമായിരുന്നു, പുഷ്പ ഓഗസ്റ്റ് 13 തിയറ്ററുകളിലേക്കെത്തുമെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു എന്നാൽ ഇപ്പോഴും അത് തന്നെയാണോ റിലീസിംഗ് ഡേറ്റ് എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല…
Leave a Reply